കേരളം പട്ടിണിയിൽ...ധനപ്രതിസന്ധി രൂക്ഷം, കേരളത്തെ സഹായിക്കണം; കേന്ദ്ര ധനമന്ത്രിയെ കണ്ട് ഇടത് എംപിമാർ..കേന്ദ്രം കനിഞ്ഞാലെ ഇനി രക്ഷയുള്ളൂ...എളമരം കരീം, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എഎ റഹീം, ജോസ് കെ മാണി എല്ലാവരും കേന്ദ്ര മന്ത്രിക്ക് മുൻപിൽ...

ഇനി ഒന്നും ചെയ്യാനില്ല. അതുകൊണ്ട് തത്കാലത്തേക്ക് എല്ലാം മാറ്റി വച്ച് കൊണ്ട് ഇടത് എം പി മാർ എല്ലാവരും കൂടെ കേന്ദ്ര ധനമന്ത്രിയുടെ കാൽക്കൽ വീണു. എന്തെങ്കിലും തന്നു സഹായിക്കണം. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കണ്ട് കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ. സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിന് കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനമന്ത്രിയെ കണ്ടത്.എളമരം കരീം, വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, എഎ റഹീം, ജോസ് കെ മാണി എന്നിവരാണ് മന്ത്രിയെ സന്ദർശിച്ചത്. ഓണം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ആഘോഷങ്ങളാണ് വരുന്നതെന്നും ഇത് പരിഗണിച്ച് കൂടുതൽ സഹായം അനുവദിക്കണമെന്ന് എംപിമാർ മന്ത്രിയോട് ആവശ്യപ്പെട്ടു. ആലുപ്പുഴ എംപി എംഎ ആരിഫ് സംഘത്തിൽ ഉണ്ടായിരുന്നില്ല.അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന സർക്കാർ കടന്നുപോകുന്നത്.
ഓണച്ചെലവ് അടക്കം സംസ്ഥാന സർക്കാർ ചുരുക്കി. സാധാരണ 15,000 കോടിയോളം രൂപ ഓണത്തിന് ചിലവഴിക്കുന്ന സർക്കാർ ഇത്തവണ 10000 കോടിയിൽ താഴെ മാത്രമാണ് ചെലവാക്കുന്നത്. ഓണക്കിറ്റും മഞ്ഞക്കാർഡ് ഉടമകൾക്കും മറ്റ് അവശ വിഭാഗങ്ങൾക്കുമായി പരിമിതപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.ഓണത്തിനു മുന്നോടിയായുള്ള 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 1000 കോടി രൂപ കടമെടുക്കും. മേയ്, ജൂൺ മാസങ്ങളിലെ പെൻഷനാണ് ഈ തുക കൊണ്ട് വിതരണം ചെയ്യുക.ഓണത്തോടനുബന്ധിച്ചുള്ള മറ്റു ചെലവുകൾക്കായി 2000 കോടി രൂപ കൂടി ഉടൻ കടമെടുക്കും.അതേസമയം സംസ്ഥനത്ത് ക്ഷേമ നിധി പെൻഷൻ നൽകുന്നതിൽ ഗുരുതര വീഴ്‌ച്ചയാണ് സംസ്ഥാന സർക്കാർ വരുത്തുന്നത്. കേരളത്തിൽ 60 വയസുകഴിഞ്ഞ മൂന്നര ലക്ഷത്തിൽ അധികം തൊഴിലാളികളാണ് പെൻഷൻ തുക ലഭിക്കാനായി സർക്കാരിന് മുന്നിൽ യാചിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ മുതലുള്ള പെൻഷൻ തുക നൽകുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.മഴയും വെയിലുമേറ്റ് കഷ്ടപ്പെട്ട് ലഭിച്ച തുകയിൽ നിന്നും അംശാദായം അടച്ച കേരളത്തിലെ മൂന്നര ലക്ഷത്തിൽ അധികം തൊഴിലാളികളാണ് സർക്കാരിന്റെ കനിവ് കാത്തിരിക്കുന്നത്. 2022 ഡിസംബർ മാസം മുതലുള്ള പെൻഷൻ തുകയാണ് പിണറായി വിജയൻ സർക്കാർ ഇവർക്ക് നൽകാനുള്ളത്. നിത്യ ചെലവിന് പോലും പണമില്ലാത്ത ആയിരങ്ങളാണ് സർക്കാരിന്റെ ഈ നടപടിയിൽ വലയുന്നത്.മുൻപ് മൂന്ന് മാസത്തിൽ ഒരിക്കൽ കൃത്യമായി പെൻഷൻ ലഭിച്ചിരുന്നു. എന്നാൽ ഈ സർക്കാരിന്റെ കാലത്ത് പെൻഷൻ നൽകുന്നതിൽ ഗുരുതര വീഴ്‌ച്ചയാണ് ഉണ്ടാകുന്നത്.എല്ലാം തവണയും കിറ്റിലായിരുന്നു സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷ. എന്നാൽ അത് പോലും അസ്ഥാനത്താണ് .
ഇതൊക്കെ കാണുമ്പൊൾ എങ്ങോട്ടാണ് സർക്കാരിന്റെ പോക്കെന്നുള്ളത് വ്യക്തമല്ലെങ്കിലും . കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് വ്യക്തം.കൂടാതെ നിർമ്മാണ തൊഴികളികൾക്ക് ക്ഷേമ നിധി ബോർഡിൽ നിന്നും ലഭിക്കേണ്ട മറ്റു ആനുകൂല്യങ്ങളും ഇപ്പോൾ തടസപ്പെട്ടിരിക്കുകാണ്. സർക്കാരിന്റെ ഈ നടപടിയ്‌ക്ക് എതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ബിഎംഎസ്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും സമരം നടത്താൻ ആണ് ബിഎംഎസിന്റെ തീരുമാനം.ഓണക്കാല ചെലവുകള്‍ നടത്താനായാലും അടുത്ത മാസങ്ങളില്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്.സംസ്ഥാനത്ത് മുമ്പൊരിക്കലും ഇല്ലാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ ഉള്ളത്.
https://www.facebook.com/Malayalivartha
























