Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇന്ത്യയുടെ ലക്ഷ്യം തകരുമോ...? സ്വപ്നങ്ങൾക്ക് ഇനി കുറച്ച് ദിവസങ്ങൾ കൂടെ.. ചന്ദ്രയാൻ–3ന് പിന്നാലെ പാഞ്ഞ് ലൂണ–25 .... ആകാംക്ഷയ്‌ക്ക് മാറ്റുകൂടുന്നു; അങ്ങ് ബഹിരാകാശത്ത് മറ്റൊരു കൂടിക്കാഴ്ച! കണ്ടുമുട്ടാം, മംഗളാശംസകൾ; ലൂണ 25-ന്റെ വിക്ഷേപണത്തിൽ അഭിനന്ദനവുമായി ഐഎസ്‌ഐആർഒ...

11 AUGUST 2023 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ഇന്ത്യയുടെ ചാന്ദ്ര ദൌത്യവുമായി ഇഞ്ചോടിഞ്ച് മത്സരിക്കാനുള്ള ഒരുക്കത്തിലാണ് റഷ്യ. റഷ്യ അവസാനമായി ചന്ദ്രനിലെത്തിയിട്ട് അരനൂറ്റാണ്ട് ആവാനൊരുങ്ങുമ്പോഴാണ് ലൂണ 25 ദൌത്യത്തിലൂടെ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങാന്‍ റഷ്യ ശ്രമിക്കുന്നത്.ചാന്ദ്ര, ബഹിരാകാശ ദൗത്യങ്ങളിൽ മുൻനിര ശക്തിയായി ഒരു കാലഘട്ടത്തിൽ നിന്നിരുന്ന റഷ്യ പ്രതാപം തിരിച്ചുപിടിക്കാൻ വീണ്ടുമെത്തുന്നു. അതിനുള്ള പണികൾ തുടങ്ങി കഴിഞ്ഞു. ചന്ദ്രനിൽ ഇനി ലാൻഡിംഗ് മത്സരം. റഷ്യൻ പേടകം ലൂണ 25 വിക്ഷേപണം വിജയകരമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി. ഏകദേശം 50 വർഷത്തിന് ശേഷമുള്ള റഷ്യയുടെ ചാന്ദ്ര ദൗത്യമാണിത്. അഞ്ച് ദിവസം കൊണ്ട് ചന്ദ്രന്റെ ആകർഷണ വലയത്തിൽ ലൂണ 25 എത്തും. തുടർന്ന് ഏഴ് ദിവസം കൊണ്ട് ലാൻഡിംഗ് നടത്തും. 1976നു ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ലൂണ–25 പ്രാദേശിക സമയം വെള്ളിയാഴ്ച പുലർ‌ച്ചെ 2.30നു വോസ്റ്റോക്‌നി കോസ്‌മോഡ്രോമിൽനിന്നാണ് കുതിച്ചുയർന്നത്.

 

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് ഇവയുടെ ചിത്രങ്ങൾ പങ്കുവച്ചു. യുക്രെയ്ൻ യുദ്ധത്തെ തുടർന്നു ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട റഷ്യയുടെ ബഹിരാകാശ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതാണ് ദൗത്യം. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ–3 വിക്ഷേപിച്ച് ദിവസങ്ങൾക്കുള്ളിലാണ് റഷ്യയുടെ ദൗത്യവും. റോസ്‌കോസ്‌മോസിനെ അഭിനന്ദിച്ച് ഐഎസ്‌ആർഒ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റിട്ടു.അഞ്ച് ദിവസത്തിനകം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് ഇറങ്ങുന്നതിന് മുൻപു ശരിയായ സ്ഥലം തിരഞ്ഞെടുക്കുന്നതിനു മൂന്നു മുതൽ ഏഴു ദിവസം വരെ സമയമെടുക്കും. ‘‘ചരിത്രത്തിലാദ്യമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ഒരു പേടകം ഇറങ്ങുന്നത്. ഇതുവരെ എല്ലാവരും ഭൂമധ്യരേഖാ മേഖലയിലാണ് ഇറങ്ങുന്നത്.’’ – റോസ്‌കോസ്‌മോസിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ അലക്‌സാണ്ടർ ബ്ലോക്കിൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഓഗസ്‌റ്റ് 21ഓടെ പേടകം ചന്ദ്രനിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി റോസ്‌കോസ്‌മോസിലെ ശാസ്ത്രജ്ഞർ വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു.

ഒരു വർഷത്തോളം ചന്ദ്രനിൽ തുടരുന്ന പേടകം സാംപിളുകൾ എടുത്ത് മണ്ണിന്റെ വിശകലനം, ദീർഘകാല ശാസ്ത്ര ഗവേഷണം നടത്തുക എന്നീ ചുമതലകൾ വഹിക്കുമെന്ന് റഷ്യൻ ബഹിരാകാശ ഏജൻസി അറിയിച്ചു. റഷ്യയുടെ പുതിയ ചാന്ദ്ര പരിപാടിയിലെ ആദ്യത്തെ ദൗത്യമാണ് ലൂണ–25. യുക്രെയ്നുമായുള്ള സംഘർഷത്തെ തുടർന്നു റോസ്‌കോസ്‌മോസിന് പാശ്ചാത്യരാജ്യങ്ങളുമായുള്ള പങ്കാളിത്തം നഷ്ടപ്പെടുന്ന ഘട്ടത്തിലാണ് ദൗത്യം..ഇന്ത്യയുടെ ചന്ദ്രയാൻ 3, ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതിന് തൊട്ടു പിന്നാലെയാണ് റഷ്യൻ പേടകം വിക്ഷേപിക്കുന്നത്. ഇന്ത്യയുടെ അഭിമാന പേടകം ഈ മാസം 23-ന് ചാന്ദ്രോപരിത്തലത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഈ സോഫ്റ്റ് ലാൻഡംഗിന് മുൻപോ, അതിനൊപ്പമോ, തൊട്ടു പിന്നാലെയോ ലൂണയും ചന്ദ്രോപരിതലം തൊടും.

 

ചന്ദ്രന്റെ ആന്തരിക ഘടന, ജലസാന്നിദ്ധ്യം തുടങ്ങിയവ സംബന്ധിച്ച ഗവേഷണം ലക്ഷ്യമിടുന്ന ലൂണ 25 ഒരു വർഷത്തോളം ചാന്ദ്രോപരിതലത്തിൽ തുടരുമെന്നാണ് കരുതുന്നത്. ദൗത്യം വിജയിച്ചാൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്‌ക്ക് ശേഷം റഷ്യൻ മണ്ണിൽ നിന്നുള്ള ആദ്യ ചാന്ദ്ര ലാൻഡർ എന്ന നേട്ടം ലൂണ 25 സ്വന്തമാക്കും.800 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. 1976-ലെ ലൂണ ദൗത്യം ചന്ദ്രനിൽ നിന്ന് മണ്ണും പാറയും ശേഖരിച്ചിരുന്നു. ലൂണ 25 ഇത്തരം സാമ്പിളുകൾ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. 2021 ഒക്ടോബറിൽ നടത്താനിരുന്ന വിക്ഷേപമമാണ് രണ്ട് വർഷത്തിന് ശേഷം ഇപ്പോൽ സംഭവിച്ചത്. 1976-ലായിരുന്നു റഷ്യയുടെ ഒടുവിലത്തെ ചാന്ദ്രദൗത്യം.ചന്ദ്രനെ കുറിച്ചുള്ള പഠനമല്ല തങ്ങളുടെ ലക്ഷ്യമെന്നും മറിച്ച് രണ്ട് മഹാശക്തികൾ തമ്മിലുള്ള രാഷ്‌ട്രീയ മത്സരമാണ് ഇതിന് പിന്നിലെന്ന് റഷ്യൻ ബഹിരാകാശ അനലിസ്റ്റായ വിറ്റാലി എഗോറോവ് പറഞ്ഞു. ഒരുകാലത്ത് ബഹിരാകാശ, ചാന്ദ്ര ദൗത്യങ്ങളിൽ മുൻനിരശക്തിയായിരുന്ന റഷ്യ തങ്ങളുടെ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.പാരമ്പര്യം പേറിയാണ് ഇപ്പോൾ ലൂണ 25 പോകുന്നത്.

 

റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ പ്രസ്താവനയനുസരിച്ച് ലൂണ‑25 ന് ചന്ദ്രോപരിതലത്തിലെത്താൻ അഞ്ച് ദിവസം മതിയാകും. ദക്ഷിണ ധ്രുവത്തിലെത്തുന്നതിന് മുമ്പുള്ള അഞ്ച് മുതല്‍ ഏഴ് ദിവസം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സഞ്ചരിക്കും. അവകാശവാദം ശരിയാണെങ്കില്‍ ചന്ദ്രയാൻ എത്തുന്ന അതേ സമയം അല്ലെങ്കില്‍ അതിനേക്കാള്‍ മുൻപില്‍ ലൂണ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സ്ഥാനം പിടിക്കും.സോയുസ്-2 ഫ്രെഗാറ്റ് ബൂസ്റ്റര്‍ ഉപയോഗിച്ചാണ് ലൂണയുടെ വിക്ഷേപണം. ഏകദേശം അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ ചാന്ദ്ര ദൗത്യം.രണ്ട് ദൗത്യങ്ങളും പരസ്പരം വെല്ലുവിളി സൃഷ്ടിക്കില്ലെന്ന് റോസ്‌കോസ്‌മോസ് പറയുന്നു. രണ്ട് പേടകങ്ങളും ദക്ഷിണ ധ്രുവമാണ് ലക്ഷ്യമിടുന്നതെങ്കിലും രണ്ട് വ്യത്യസ്ത മേഖലകളിലാകും ലാൻഡ് ചെയ്യുക. ലൂണ 25 ദക്ഷിണ ധ്രുവത്തിലെ മൈസിനി ഗര്‍ത്തത്തിന് കിഴക്ക് പടിഞ്ഞാറായാകും ഇറങ്ങുക. പേടകങ്ങള്‍ പരസ്പരം കൂട്ടിമുട്ടില്ലെന്നും രണ്ട് പേടകങ്ങള്‍ക്കും ആവശ്യമായ സ്ഥലം ചന്ദ്രനിലുണ്ടെന്നും റോസ്‌കോസ്‌മോസ് കൂട്ടിചേര്‍ത്തു.ചന്ദ്രനിലേക്കുള്ള ബഹിരാകാശദൗത്യങ്ങളിൽ ഏറ്റവും സങ്കീർണമായവയാണു മൂൺ ലാൻഡറുകൾ. ചന്ദ്രന്റെ ഉപരിതലത്തിലേക്ക് തൊട്ടിറങ്ങിച്ചെല്ലുന്നവയാണ് ഇവ.

ബഹിരാകാശ പരിവേഷണങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന സോവിയറ്റ് യൂണിയൻ തകർന്നതിനു ശേഷം ആദ്യമായാണ് റഷ്യ ഇത്തരത്തിലൊരു ദൗത്യത്തിലേർപ്പെടുന്നതെന്ന് റഷ്യൻ ബഹിരാകാശ വിദഗ്ധൻ വിറ്റാലി ഇഗോറോവ് പറഞ്ഞു. ഉപരോധങ്ങൾക്കിടയിലും റഷ്യയുടെ ബഹിരാകാശ പദ്ധതി തുടരുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ വ്യക്തമാക്കിയിരുന്നു. കിഴക്ക്-പടിഞ്ഞാറ് സംഘർഷം രൂക്ഷമായ സമയത്തും 1961-ൽ സോവിയറ്റ് യൂണിയൻ ആദ്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ചത് പുട്ടിൻ ചൂണ്ടിക്കാട്ടി. പൂർവ്വികരുടെ അഭിലാഷമാണ് ഞങ്ങളെ നയിക്കുന്നതെന്നും കഴിഞ്ഞ വർഷം വോസ്റ്റോക്നി കോസ്മോഡ്രോമിൽ പുട്ടിൻ പറഞ്ഞു.ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങാന്‍ ലക്ഷ്യമിട്ടുള്ളതാണ് രണ്ട് ദൌത്യങ്ങളും. എന്നാല്‍ ഇന്ത്യയെ പിന്തള്ളി ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമാകുമോ റഷ്യയെന്ന ആകാംക്ഷയിലാണ് ലോകരാജ്യങ്ങളുള്ളത്. ലൂണ 25 വിക്ഷേപിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ചന്ദ്രോപരിതലത്തില്‍ എത്തുകയും അഞ്ച് മുതല്‍ ഏഴ് വരെ ദിവസങ്ങളില്‍ ലൂണാര്‍ ഓര്‍ബിറ്റില്‍ തുടര്‍ന്ന ശേഷം ചന്ദ്രനില്‍ ദക്ഷിണ ധ്രുവത്തിന് സമീപത്തെ ഉചിതമായ ഇടത്ത് ഇറങ്ങുമെന്നാണ് റഷ്യന്‍ സ്പേയ്സ് ഏജന്‍സി നല്‍കുന്ന വിവരങ്ങള്‍.

 

ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഓഗസ്റ്റ് 23ാടെ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ രണ്ട് ദൌത്യങ്ങള്‍ തമ്മില്‍ കൂട്ടിയിടി ഉണ്ടാവില്ലെന്നും ലാന്‍ഡിംഗിനായി ദക്ഷിണ ധ്രുവത്തിലെ മറ്റൊരു സ്ഥലമാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും റഷ്യന്‍ സ്പേയ്സ് ഏജന്‍സി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പരസ്പരം മത്സരിക്കുകയാണെങ്കിലും, രണ്ട് ദൗത്യങ്ങൾക്കും ലാൻഡിംഗിനായി വ്യത്യസ്ത പദ്ധതികളുണ്ടെന്നാണ് രണ്ട് ഏജന്‍സികളും വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (36 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (47 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (52 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends