പാർട്ടി പിണറായിയെ തള്ളി! കുഞ്ഞാലിക്കുട്ടി സ്വയം കുഴിച്ചു ഇനിയെല്ലാം കേന്ദ്രത്തിൻ്റെ പോക്കറ്റിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്ക് യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞത്.. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ടു കമ്പനികള്‍ തമ്മില്‍ നിയമപരമായി തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പണം നല്‍കിയത്. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്. ഇതിനു വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയാക്കി ചിത്രീകരിച്ചതെന്നും സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു.
‘‘രണ്ടു കമ്പനികള്‍ തമ്മില്‍ ഉണ്ടാക്കിയ കരാര്‍ സുതാര്യമായ ഒന്നാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെല്ലാം ബാങ്ക് മുഖേനയാണ് നടന്നിട്ടുള്ളത്. ഇങ്ങനെ നിയമാനുസൃതമായി രണ്ടു കമ്പനികള്‍ തമ്മില്‍ നടത്തിയ ഇടപാടിനെയാണ് മാസപ്പടിയെന്ന് ചിത്രീകരിച്ചത്. സിഎംആർഎല്‍ എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിനു മുൻപിലേക്കു പോയത്. ഈ വിഷയത്തില്‍ വീണയുടെ കമ്പനി കക്ഷിയേ അല്ല. അവരുടെ ഭാഗം കേട്ടിട്ടുമില്ല. എന്നിട്ടും അവരെ ബന്ധിപ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണു പുതുപ്പള്ളി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ ഉണ്ടായത്.
രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് നിയമാനുസൃതമായ ഏതു തൊഴിലും ചെയ്യുന്നതിനു മറ്റെല്ലാ പൗരന്മാര്‍ക്കുമെന്ന പോലെ അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണു വീണയും ഒരു കണ്‍സള്‍ട്ടിങ് കമ്പനി ആരംഭിച്ചത്. അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യവുമാണ്. ഇതുമായി ബന്ധപ്പെട്ടു തെറ്റായ ഒരു കാര്യങ്ങളും ഉണ്ടായിട്ടില്ലെന്നു പണം നല്‍കിയ കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഇതുമായി ഒരു ബന്ധവും ഇല്ലെന്ന കാര്യവും വ്യക്തമാണ്.
ആദായ നികുതിയുമായി ബന്ധപ്പെട്ട് ഒരു കമ്പനിയുമായിട്ടുണ്ടായ പ്രശ്‌നത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി കേന്ദ്ര സർക്കാരും വിവിധ ഏജന്‍സികളും രാഷ്‌ട്രീയ പ്രതിയോഗികളെ വേട്ടയാടുന്നതിന് കുടുംബാംഗങ്ങള്‍ക്ക് നേരെ തിരിയുന്ന രീതി ഉയര്‍ന്നുവന്നിട്ടുണ്ട്. തെലങ്കാനയിലും ബിഹാറിലുമെല്ലാം ഇത്തരം ഇടപെടലുകള്‍ നടന്നുവരുന്നുമുണ്ട്.
ഈ സെറ്റില്‍മെന്റ് ഓർഡറില്‍ അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചതിനു പിന്നിലുള്ള ഗൂഢാലോചന വ്യക്തമാണ്. വീണയുടെ അഭിപ്രായം ആരായാതെയാണ് പരാമര്‍ശം നടത്തിയതെന്നതും ഇതിലേക്കു തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. സെറ്റില്‍മെന്റിനായി വിളിച്ച കമ്പനിയെ പൂര്‍ണമായി കോടതി നടപടികളില്‍നിന്നും പിഴയില്‍നിന്നും ഒഴിവാക്കിയ സെറ്റില്‍മെന്റ് ഓര്‍ഡറിലാണ് ഇത്തരം പരാമര്‍ശം നടത്തിയത് എന്നതും വിസ്‌മയിപ്പിക്കുന്നു’’ – സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു. തെലുങ്കാനയുടെയും ബീഹാറിൻ്റെയും പേര് സി പി എം എടുത്തു പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കണം.
ബാർ കോഴ കേസിന്റെ കാലത്തു പോലും, മേശപ്പുറത്തു കാശ് കൊണ്ടുവന്നു വച്ചിട്ട് അദ്ദേഹം അതു വാങ്ങിയിട്ടില്ല എന്ന് പറയുന്ന സർട്ടിഫിക്കറ്റ് തനിക്കുണ്ടെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. താൻ ഇന്നുവരെ കൈകൊണ്ടു കാശ് വാങ്ങിയിട്ടില്ല. കൈകൊണ്ട് എന്നു മാത്രമേ പറയുന്നുള്ളൂ. അതിലും വിശുദ്ധിയോടെ ലോകത്താരും പാർട്ടി നടത്തുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാർട്ടി സംഭാവന സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ രസീതും കൊടുത്ത് കണക്കും വച്ചിട്ടുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന്റെ (സിഎംആർഎൽ) ഉദ്യോഗസ്ഥരിൽനിന്ന് പണം വാങ്ങിയവരുടെ പട്ടികയിൽ യുഡിഎഫ് നേതാക്കളും ഉൾപ്പെട്ടതുമായി ബന്ധപ്പെട്ടാണ് വാർത്താ സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ.ഇബ്രാഹിം കുഞ്ഞ് തുടങ്ങിയ നേതാക്കൾക്ക് പണം നൽകിയതായി സിഎംആർഎൽ) ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ്കുമാർ ആദായനികുതി വകുപ്പിനു മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആരോപണം അവസരം വരുമ്പോൾ സഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘‘അവസരം വരുമ്പോൾ ഇക്കാര്യം ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞല്ലോ. ഇനിയിപ്പോൾ നേതാക്കൻമാരുടെ പേരു പറഞ്ഞതിനെക്കുറിച്ചാണെങ്കിൽ, വന്നതെല്ലാം പാർട്ടി നടത്തുന്ന നേതാക്കൻമാരുടെ പേരാണ്. വേറൊരു കാര്യം പറയാം. ഞാൻ എന്റെ ജീവിതത്തിൽ ആരുടെയും പണം കൈകൊണ്ടു വാങ്ങിയിട്ടില്ല. ഒരു പാർട്ടി നടത്തുന്ന ആളാണ്. അപ്പോൾ, പാർട്ടി സംഭാവന സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ രസീതും കൊടുത്തിട്ടുണ്ടാകും പണം അക്കൗണ്ടും ചെയ്തിട്ടുണ്ടാകും.
ഇപ്പോൾ ഞങ്ങൾക്ക് പണം തന്നതുകൊണ്ട് പരിസ്ഥിതി ബോർഡ് എതിർക്കാൻ പാടില്ലാന്നു വല്ലോം ഉണ്ടോ? അപ്പോൾ ഇതിലുള്ളതെല്ലാം നേതാക്കൻമാരുടെ പേരുകളാണ്. സംഭാവനയാണോ അല്ലയോ എന്നുപോലും അറിയില്ല. ഇതൊക്കെ എത്രയോ കാലം മുൻപു നടന്നതാണ്. സംഭാവന വാങ്ങിയിട്ടുണ്ടെങ്കിൽ പാർട്ടി അതിനു രസീതും കൊടുത്തിട്ടുണ്ടാകും, കണക്കും വച്ചിട്ടുണ്ടാകും. അത്രയേ അതിൽ പറയാനുള്ളൂ. അല്ലാതെ അതിൽ വേറെ കാര്യമൊന്നുമില്ല.
ആ പട്ടികയിൽ മാധ്യമ സ്ഥാപനങ്ങളുണ്ട്, പ്രസ് ക്ലബ്ബുകളുണ്ട്, മാധ്യമപ്രവർത്തകരുണ്ട്. ഒരു രാജ്യത്തെ 10–30 വർഷത്തെ ചരിത്രത്തിന്റെ ഇടയിൽ ഇതുപോലുള്ള ചാരിറ്റിയുണ്ടാകും സ്പോൺസർഷിപ്പുണ്ടാകും പരസ്യമുണ്ടാകും. ഇവിടെ പ്രവർത്തിക്കുന്ന ഒരു കമ്പനിയല്ലേ അത്. എന്തെല്ലാം കാര്യങ്ങൾ അവർ സ്പോൺസർ ചെയ്തിട്ടുണ്ടാകും. നമ്മളെല്ലാം ഇങ്ങനെ വിശുദ്ധി വാദിക്കണോ? അതിൽ കാര്യമൊന്നുമില്ല.
എന്തായാലും ഒരു കാര്യം പറയാം. ബാർ കോഴ വിവാദത്തിന്റെ കാലത്ത് കാശു കൊണ്ടുവന്ന് മേശപ്പുറത്തു വച്ചിട്ട് അദ്ദേഹം കാശു വാങ്ങിയില്ല എന്ന് പറയുന്ന സർട്ടിഫിക്കറ്റ് എനിക്കുണ്ട്. അതുകൊണ്ട് ഒരു കാര്യം ഉറപ്പിച്ചു ഞാൻ പറയാം, ഇന്നുവരെ കൈകൊണ്ട് ഞാൻ പണം വാങ്ങിയിട്ടില്ല. കൈകൊണ്ട് എന്ന് പ്രത്യേകം പറയുന്നതിന്റെ കാര്യമെന്താണെന്ന് അറിയാമല്ലോ. പണ്ട് ആരാണ്ട് പറഞ്ഞതുപോലെ, കൈകൊണ്ട് എന്നു മാത്രമേ ഞാൻ പറയുന്നുള്ളൂ. അതല്ലാത്ത വിശുദ്ധിയിൽ ലോകത്താരും പാർട്ടികളൊന്നും നടത്തുന്നുണ്ടാകില്ല.’’ – കുഞ്ഞാലിക്കുട്ടി പറഞ്ഞു
കുഞ്ഞാലിക്കുട്ടിയും സി പി എമ്മും തന്നെയാണ് അവരുടെ ചതിക്കുഴി തോണ്ടിയത്. ഇരുവരും പണം കിട്ടായെന് സമ്മതിക്കുകയാണ് ചെയ്തിട്ടുള്ളത്.സാധാരണ ഗതിയിൽ പണം വാങ്ങിയവരൊന്നും അത് കിട്ടിയെന്ന് സമ്മതിക്കാറില്ല. ഇവിടെ മുഖ്യമന്ത്രിയെയും അദ്ദേഹത്തിൻ്റെ കുടുംബത്തെയും സി പി എം കുഴപ്പത്തിലാക്കി. കുഞ്ഞാലിക്കുട്ടിയാകട്ടെ സ്വയം കുഴപ്പത്തിൽ ചാടി.താൻ കൈ കൊണ്ട് പണം വാങ്ങിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറയുമ്പോൾ മറ്റേതെങ്കിലും തരത്തിൽ പണം വാങ്ങിയെന്ന് കരുതേണ്ടി വരും.
കുഞ്ഞാലിക്കുട്ടി രാഹുലിനെ ജയിപ്പിച്ചു എന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്. ഒരു ഘട്ടത്തിൽ കേന്ദ്ര സർക്കാർ കുഞ്ഞാലിക്കട്ടിയെ തൂക്കാൻ ആലോചിച്ചതാണ് എന്നാൽ അന്ന് മുതലാഖ് ബില്ലിൻ്റെ ചർച്ച നടക്കുന്ന സമയത്ത് കുഞ്ഞാലിക്കുട്ടി മാറി നിന്നു. എന്നാൽ ഇതിനു ശേഷമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത്. അതോടെ ബിജെപിയുമായുള്ള ലീഗിൻ്റെ ഇക്വേഷൻ തെറ്റി.
ഒരു പ്രമുഖ വ്യക്തിയുടെ സ്വാധീനം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് വീണാ വിജയൻ പണം കൈപ്പറ്റിയതെന്ന് വ്യക്തമായി പറയുന്നുണ്ട്.ഇത് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാണ്. ഇതാണ് കേന്ദ്ര സർക്കാർ പരിശോധിക്കുന്നത്. പ്രതികളുടെ ഭാഗത്ത് നിന്ന് കുറ്റസമ്മത മൊഴി കിട്ടിയാൽ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിലാവും.സി പി എമ്മിന് വ്യക്തമായ ചില കാര്യങ്ങളുണ്ട്. വേണമെങ്കിൽ മനോരമ വാർത്ത പാർട്ടിക്ക് അവഗണിക്കാമായിരുന്നു.അങ്ങനെയാണ് പിണറായിചെയ്യാറുള്ളത്. മൗനം പാലിക്കുമ്പോൾ വിവാദം തനിയെ കെട്ടടങ്ങും. വീണയുടെ കച്ചവടത്തെ കുറിച്ച് സി പി എം ഇറക്കിയ പത്രക്കുറിപ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പിണറായിയെ അറിയുന്നവരാരും കരുതുന്നില്ല. അദ്ദേഹം ഇങ്ങനെയൊരു കുറിപ് ഇറക്കാൻ പാർട്ടിയെ അനുവദിച്ചെങ്കിൽ അത് തന്ത്രപരമായ ഒരു പാളിച്ചയാണ്. പണം കൈപ്പറ്റിയെന്ന് സമ്മതിക്കുകയാണ് പാർട്ടി ചെയ്തിട്ടുള്ളത്.
കേന്ദ്ര കമ്മിറ്റിയുടെ നിർദ്ദേശാനുസരണമാണ് സി പി എം സംസ്ഥാനസമിതി വിശദീകരണം ഇറക്കിയതെന്നും കേൾക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർ ഇക്കാര്യം യച്ചൂരിയോട് ചോദിച്ചിരുന്നു.സംസ്ഥാന കമ്മിറ്റി മറുപടി നൽകുമെന്നാണ് യച്ചൂരി പറഞ്ഞത്. അത് അനുസരിച്ചാണ് പ്രസ്താവന ഇറക്കിയത്.: അതായത് പിണറായിയെ പി, ബി കൈവിട്ടെന്ന് ചുരുക്കം. വരും ദിവസങ്ങളിൽ ഇത് ആളി കത്തും. നിഷേധിക്കേണ്ട ഒരു ആരോപണമാണ് കത്തികയറുന്നത്. കേന്ദ്ര സർക്കാരാകട്ടെ പ്രതികളുടെ കുറ്റസമ്മതത്തിനായി കാത്തിരിക്കുകയായിരുന്നു. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























