കേന്ദ്രത്തിന്റെ പൊളപ്പന്‍ നീക്കം ...പി.വി, ആര്‍.സി, കെ.കെ, ഇ.കെ...സി.ബി.ഐ വരും നികുതി അടച്ചോ?

കരിമണല്‍ കര്‍ത്തായുടെ കയ്യില്‍ നിന്ന് പണം സംഭാവന വാങ്ങിയെന്ന് പ്രതിപക്ഷം സമ്മതിക്കുകയും ഭരണകക്ഷി മൗനം പാലിക്കുകയും ചെയ്യുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വളരെ നിശബ്ദമായി ചില നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. പിണറായി വിജയന്‍, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്ക് തങ്ങള്‍ പണം നല്‍കിയിട്ടുണ്ട് സി.എം.ആര്‍.എല്‍ എന്ന കമ്പനി ആദായനികുതി വകുപ്പിനെ അറിയിച്ചത് ഏറെ വിവാദവും ചര്‍ച്ചയുമായിരിക്കുകയാണ്. കേരളത്തിലെ വ്യവസായികളും എല്‍.ഡി.എഫ്-യു.ഡി.എഫ് നേതാക്കളും തമ്മിലുള്ള അവിശുദ്ധ കൂട്ട്‌കെട്ട് ഇതോടെ പുറത്തായിരിക്കുകയാണ്.
മുമ്പിത് പരസ്യമായ രഹസ്യമായിരുന്നെങ്കിലും രണ്ട് കൂട്ടരും സമ്മിച്ചിരുന്നില്ല. പണം വാങ്ങിയെന്നും അത് സംഭാവനയാണെന്നും യു.ഡി.എഫ് പറയുമ്പോള്‍, പി.വി എന്നത് പിണറായി വിജയന്‍ അല്ലെന്ന വാദമാണ് സി.പി.എം തട്ടിവിടുന്നത്. പൊന്ന് സഖാക്കളെ ഇത്തരം ക്യാപ്‌സ്യൂളുകളൊന്നും മലയാളികള്‍ വിഴുങ്ങാറില്ല. അതുകൊണ്ട് തള്ളാണെങ്കിലും വിശ്വസിക്കാന്‍ കൊള്ളാവന്നത് വല്ലോം പടച്ച വിടൂ... ഇരു മുന്നണികളിലെ നേതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വന്‍കിടമുതലാളിമാരാണെന്ന കാര്യം അങ്ങാടിപ്പാട്ടാണ്. മുതലാളിമാര്‍ക്കും നേതാക്കള്‍ക്കും അതിന്റെ ഗുണം ലഭിക്കും. പൊതുജനം നികുതിയടയ്ക്കുന്ന കാശ് കൊണ്ടോ, നികുതിയായി കിട്ടേണ്ട വരുമാനം നഷ്ടപ്പെടുത്തി കൊണ്ടോ, അല്ലെങ്കില്‍ പ്രകൃതി വിഭവങ്ങളടക്കം മറ്റെന്തെങ്കിലും നഷ്ടം സ്‌റ്റേറ്റിന് വരുത്തിക്കൊണ്ടോ ആയിരിക്കും ഈ ഇടപാടുകള്‍ രമ്യതയിലെത്തുക.
ശശിധരന്‍ കര്‍ത്ത ആന്റണി സര്‍ക്കാരിന്റെ കാലത്ത് ആലപ്പുഴയില്‍ കരിമണല്‍ ഖനനം നടത്താന്‍ തുനിഞ്ഞിറങ്ങിയതിനെതിരെ സമരം നടത്തിയവര്‍ പിന്നീട് അധികാരത്തിലേറിയപ്പോള്‍ കര്‍ത്തായ്ക്ക് പത്മശ്രീ നല്‍കണമെന്ന് ശുപാര്‍ശ നല്‍കി നമ്മളെ ശശിയാക്കി. അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് വശം. ഒരു കാര്യത്തില്‍ സിനിമയും രാഷ്ട്രീയവും ഒരു പോലെയാണ്, രണ്ടിടത്തും സ്ഥിരം ശത്രുക്കളില്ല. കൊണ്ടും കൊടുത്തും അല്ലെങ്കില്‍ പരസ്പ്പര സഹായസഹകരണ സംഘം പോലെ ഇവര്‍ മുന്നോട്ട് പോകും. എങ്ങനെ പോയാലും നഷ്ടം പൊതുജനത്തിനാണ്. ശശിധരന്‍ കര്‍ത്തായുടെ പക്കല്‍ നിന്ന് പണം വാങ്ങിയെന്ന് കുഞ്ഞാലിക്കുട്ടി പരസ്യമായി സമ്മതിച്ചു. അത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നും വ്യക്തമാക്കി. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കാശ് വാങ്ങിയത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നും സി.എം.ആര്‍.എല്ലിന് തിരിച്ച് യാതൊരു സഹായവും നല്‍കിയില്ലെന്നും സതീശന്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് ഈ കമ്പനി ഒരു കോടി 72 ലക്ഷം രൂപ നല്‍കിയത് നിയമസഭയില്‍ ഉന്നയിക്കാത്തതെന്ത് എന്തെന്ന ചോദ്യത്തിന് യുക്തിഭദ്രമായ മറുപടി പറയാന്‍ സതീശനായില്ല. സാങ്കേതികത്വം പറഞ്ഞ് ഉരുണ്ടുകളിച്ചു. സതീശന്‍ സാറെ നിങ്ങളാരെ രക്ഷിക്കാനാണ് ഇതൊക്കെ പറഞ്ഞ് പറ്റിക്കുന്നത്. ഇതേ വിഷയം തന്നെയല്ലേ അന്തരിച്ച നിങ്ങളുടെ എം.എല്‍.എ പി.ടി തോമസ് മൂന്ന് കൊല്ലം മുമ്പ് നിയമസഭയില്‍ പിണറായി വിജയന്റെ മുഖത്ത് നോക്കി ചോദിച്ചത്. അന്ന് തെളിവെവിടെ? തെളിവ് കൊണ്ടുവാ...എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. ആ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നത്. അത് വെച്ച് നിയമസഭയില്‍ വിഷയം ഉന്നയിക്കാനാകില്ലെന്ന് പറയുന്നതിന് പകരം വേറെ വല്ല പണിക്കും പോകുന്നതാണ് പ്രതിപക്ഷനേതാവിന് നല്ലത്. പി.ടി തോമസിനോട് അല്‍പമെങ്കിലും ബഹുമാനമുണ്ടെങ്കില്‍ അതീവ ഗൗരവമായ ഈ വിഷയം സഭയില്‍ ഉന്നയിക്കണം സാര്‍. മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് മാത്രമാണ് വീണാ വിജയന് ഇത്രയും വലിയ തുക യാതൊരു സേവനവും ചെയ്തുകൊടുക്കാതെ ലഭിച്ചതെന്ന് ആദായനികുതി വകുപ്പ് തന്നെ പറയുന്നു. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയുടെ പദവി മകള്‍ ദുരുപയോഗം ചെയ്തില്ലേ? അതോ മുഖ്യമന്ത്രി മകളുടെ കമ്പനിയെ മറയാക്കി പണം കൈപ്പറ്റിയതാണോ? ഇക്കാര്യങ്ങളില്‍ പൊതുജനത്തിന് സംശയമുണ്ട്. അത് ദുരീകരിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷനേതാവിനും മുഖ്യമന്ത്രിക്കുമുണ്ട്. അത് ചെയ്യേണ്ടതിന് പകരം നിങ്ങള്‍ അനിയന്‍ബാവ ചേട്ടന്‍ബാവ കളിക്കരുത്. അത് ആളെ പറ്റിക്കലാണ്. ഇതിനൊക്കെ നിങ്ങള്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി ജനം നല്‍കും. ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും നേതാക്കള്‍ തുക വാങ്ങിയെന്ന കാര്യം വ്യക്തമായതോടെ ആരെങ്കിലും കോടതിയിലൊരു പൊതുതാല്‍പര്യ ഹര്‍ജി കൊടുത്താല്‍ അണ്ണന്‍മാരെല്ലാം പെടും. കേന്ദ്രസര്‍ക്കാര്‍ അതിനായി കാത്തിരിക്കുകയാണെന്നാണ് ലഭ്യമായ വിവരം. അങ്ങനെയെങ്കില്‍ സി.ബി.ഐ പോലുള്ള കേന്ദ്ര ഏജന്‍സിയായിരിക്കും കേസ് അന്വേഷിക്കുക. അതിന്റെ ഭാഗമായി നേതാക്കള്‍ ഓരോരുത്തരും എത്ര രൂപാ വീതമാണ് വാങ്ങിയത്. അത് പാര്‍ട്ടി ഫണ്ടിലേക്കായിരുന്നോ, വ്യക്തിപരമായ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നോ? ഇതിന്റെയെല്ലാം നികുതി അടച്ചോ? എന്നീ കാര്യങ്ങള്‍ക്ക് ഉത്തരവും തെളിവും നല്‍കേണ്ടിവരും. അതില്ലെങ്കില്‍ പെട്ടത് തന്നെ. ഓരോ പാര്‍ട്ടികളുടെയും സംഭാവനകളുടെ കണക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുണ്ട്. നേതാക്കള്‍ നികുതി അടച്ചതിന്റെ രേഖകള്‍ ആദായനികുതി വകുപ്പിന്റെ പക്കലുണ്ടാകും. ഈ രണ്ടിടത്തും സി.എം.ആര്‍.എല്ലില്‍ നിന്ന് പണം വാങ്ങിയതിന്റെ യാതൊരു രേഖയും ഇല്ലെങ്കില്‍ പിന്നെ പൊടിപൂരമായിരിക്കും. കാരണം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുകയാണ്. കേരളത്തില്‍ ബി.ജെ.പിക്ക് സുവര്‍ണാവസരമാണ് ഇരുമുന്നണികളും ഒരുക്കികൊടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























