ഐപിസി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായുള്ള ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; നിയമങ്ങൾക്ക് പേരിട്ടിരിക്കുന്നത്, ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു ബിൽ വളരെയധികം ശ്രദ്ധേയമാകുകയാണ്. ക്രിമിനല്‍ നിയമം പരിഷ്കരിക്കുന്ന പുതിയ ബിൽ ആണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഐപിസി, സി ആർ പി സി, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായുള്ള ബില്ലുകളാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അമിത് ഷാ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം, പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റം പൂർണ്ണമായി റദ്ദാക്കുമെന്നാണ്.
പുതിയ നിയമങ്ങളുടെ പേരിൽ പോലും ചില സവിശേഷതകൾ ഉണ്ട് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. നിയമങ്ങൾക്ക് പേരിട്ടിരിക്കുന്നത്, ഭാരതീയ ന്യായ സംഹിത - 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നിങ്ങനെയാണ്. അമിത് ഷാ ബിൽ അവതരിപ്പിച്ച് കൊണ്ട് പറഞ്ഞ നിർണായക കാര്യം,
നീതി ഉറപ്പിക്കാനാണ് ഈ മാറ്റമെന്നാണ്. പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത് 19ാം നൂറ്റാണ്ടിലെ നിയമങ്ങൾക്ക് പകരമായിട്ടാണ് എന്നതും ശ്രദ്ധേയമാണ്,അതായത് ചരിത്രങ്ങൾ തിരുത്തി കുറിക്കുകയാണ് എന്ന് പറയുന്നതിൽ തെറ്റില്ല. പരിശോധന നടപടികൾക്കായി വീഡിയോ ദൃശ്യങ്ങൾ തെളിവായി ശേഖരിക്കുവാൻ ഒരുങ്ങുകയാണ്. കോടതികളിൽ വേഗത്തിൽ കേസുകൾ തീർപ്പാക്കാൻ നിയമം സഹായിക്കുമെന്നാണ് വിശദീകരണം വന്നിരിക്കുന്നത് പരാതിക്കാരന് 90 ദിവസത്തിനുള്ളിൽ തൽസ്ഥിതി റിപ്പോർട്ട് കിട്ടും.
ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മറ്റിക്ക് വിടുമെന്ന് ഷാ വിശദമാക്കി. പുതിയ ബില്ലിന്റെ സെക്ഷൻ 150 ൽ രാജ്യത്തിനെതിരായ പ്രവർത്തനങ്ങളെ കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. ഐപിസി, സിആര്‍പിസി, എവിഡന്‍സ് ആക്ട് 1872 എന്നിവയില്‍ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ 2020 മാര്‍ച്ചിലാണ് ക്രിമിനല്‍ നിയമ പരിഷ്കരണ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി രൂപീകരിച്ചത്, ദില്ലിയിലെ ദേശീയ നിയമ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ആയ ഡോ റണ്‍ബീര്‍ സിംഗിന്‍റെ നേതൃത്വത്തിലായിരുന്നു .
https://www.facebook.com/Malayalivartha
























