ചന്ദ്രയാൻ 3 ഭൂമിയിലേക്ക് അയച്ച ദൃശ്യങ്ങൾ പങ്കു വച്ച് ISRO; ഭൂമിയിലിരുന്ന് കണ്ടത് ദശലക്ഷങ്ങൾ

ചന്ദ്രയാൻ 3 ഭൂമിയിലേക്ക് അയച്ച ദൃശ്യങ്ങൾ കഴിഞ്ഞ ദിവങ്ങളിൽ നാം കണ്ടിരുന്നു. മനോഹരമായ ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്. എന്നാൽ ഈ സമയം, ഭൂമിയിൽ സംഭവിച്ച ഒരു കാര്യത്തെ കുറിച്ചുള്ള വിവരങ്ങൾ നമ്മളെ അതിശയിപ്പിക്കുകയാണ്. അതായത് , ചന്ദ്രയാൻ 3 ഭൂമിയിലേക്ക് അയച്ച ദൃശ്യങ്ങൾമണിക്കൂറുകൾക്കകം ഇത് ഭൂമിയിലിരുന്ന് കണ്ടത് ദശലക്ഷങ്ങളാണ് എന്ന കണക്ക് പുറത്ത് വരികയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് ദശലക്ഷത്തിലധികം ആളുകൾ ചന്ദ്രന്റെ ചിത്രങ്ങൾ കണ്ടു. ചന്ദ്രനിലെ ഗർത്തങ്ങളുടെ വിശദമായ കാഴ്ച നൽകുന്ന ചിത്രമാണ് ISRO പങ്കുവച്ചത്. ബഹിരാകാശ പേടകത്തിലെ ലാൻഡർ ഹൊറിസോണ്ടൽ വെലോസിറ്റി ക്യാമറ ഉപയോഗിച്ചായിരുന്നു ചിത്രം പകർത്തിയത്.
അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്ററും ബെംഗളൂരുവിലെ ഇലക്ട്രോ ഒപ്റ്റിക്‌സ് സിസ്റ്റംസ് ലബോറട്ടറിയുമാണ്, ലാൻഡർ ഇമേജറിനൊപ്പം ഈ ക്യാമറ വികസിപ്പിച്ചത്.നേരത്തെയും ഇതേ രീതിയിൽ ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ചിത്രങ്ങൾ അയച്ചിരുന്നു എന്നതും ശ്രദ്ധേയമായ കാര്യങ്ങൾ. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു . ഒരുപാട് വ്യക്തികൾ ചിത്രം ഷെയർ ചെയ്തു.
https://www.facebook.com/Malayalivartha
























