ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം പേടകം ഇറക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് കനത്ത വെല്ലുവിളിയായി റഷ്യയുടെ ലൂണ 25 ; റഷ്യൻ ദൗത്യം വിജയം കണ്ടാൽ ആ നേട്ടം ഇന്ത്യയ്ക്ക് നഷ്ടമാകും

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം പേടകം ഇറക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് കനത്ത വെല്ലുവിളിയാണ് റഷ്യ സൃഷ്ടിച്ചിരിക്കുന്നത്. റഷ്യൻ ദൗത്യം വിജയം കണ്ടാൽ ആ നേട്ടം ഇന്ത്യയ്ക്ക് നഷ്ടമാവും. അങ്ങനെ നോക്കുമ്പോൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കിയുള്ള ഓട്ടമത്സരത്തിലാണ് ലൂണ-25 ഉം ചന്ദ്രയാൻ 3 ഉം . ഏകദേശം 50 വർഷത്തിന് ശേഷമാണ് റഷ്യയുടെ ലൂണ ചന്ദ്രനിലേക്ക് കുതിക്കുന്നത്
ലോകരാജ്യങ്ങള്‍ക്കിടയില്‍ റഷ്യ ഇപ്പോൾ ഒറ്റപ്പെട്ടിരിക്കുകയാണ് ,കാരണം യുക്രൈനുമായുള്ള യുദ്ധം തന്നെയാണ് ..യൂറോപ്പ്യന്‍ യൂണിയന്‍ അടക്കമുള്ളവരുടെ ഉപരോധത്തിനുള്ള തിരിച്ചടിയാണ് റഷ്യ ലൂണ-25 വിക്ഷേപിച്ചത് . റഷ്യയ്ക്കിത് ഒരു തിരിച്ചു വരവ് മാത്രമല്ല ബഹിരാകാശ മേഖലയിൽ റഷ്യയുടെ കരുത്തു കാണിക്കാനുള്ള അവസരം കൂടിയാണ് .സോയൂസ്-2 റോക്കറ്റ് ആണ് ലൂണ 25നെ വഹിച്ചുകൊണ്ടുപോയത്. ഇന്നു ഓഗസ്റ്റ് 11-ന് പുലർച്ചെ നാല് മണിക്ക് ആണ് വിക്ഷേപണം നടന്നത് .ചന്ദ്രന്റെ ദക്ഷിണധ്രുവം ആദ്യം തൊടാനാണ് റഷ്യയും ഇന്ത്യയും ലക്ഷ്യംവെക്കുന്നത്.
ഇന്ത്യയേക്കാള്‍ വേഗത്തിലാണ് ഇവ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് എത്തുക. ഇന്ത്യയെ പോലെ, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകം ഇറക്കാനാണ് റഷ്യ പദ്ധതിയിട്ടിരിക്കുന്നത്. ചന്ദ്രയാന്‍ 3-യേക്കാള്‍ നാലാഴ്ച വൈകി വിക്ഷേപിക്കുന്ന ലൂണ-25 ചന്ദ്രയാനൊപ്പമോ, ചന്ദ്രയാന് മുമ്പോ ലക്ഷ്യസ്ഥാനത്ത് ഇറങ്ങുമെന്നാണ് വിവരം. . അഞ്ചര ദിവസം കൊണ്ടാണ് ലൂണ ചന്ദ്രനിലെത്തുന്നത്. മൂന്ന് മുതല്‍ 7 ദിവസം എടുത്ത് നൂറ് കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇത് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. വ്യത്യസ്ത ലാന്‍ഡിംഗ് ഏരിയകള്‍ ആസൂത്രണം ചെയ്തിരിക്കുന്നതിനാല്‍ ഇന്ത്യൻ ദൗത്യവും റഷ്യൻ ദൗത്യവും തമ്മില്‍ ഒരു ഇടപെടലും ഉണ്ടാകില്ലെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് ഉറപ്പുനല്‍കിയിട്ടുണ്ട്
ഓഗസ്റ്റ് 23ന് ഇവ ചന്ദ്രനില്‍ ഇറങ്ങുമെന്ന് ഉറപ്പാണ്. ഇതേ ദിവസം തന്നെ ചാന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ പര്യവേഷണത്തിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. ഇവിടെ ജലത്തിന്റെ സാന്നിധ്യം കണ്ടെത്താനാവുമെന്നാണ് ലൂണയുടെ പ്രതീക്ഷ. ദൗത്യം വിജയിക്കുകയാണെങ്കില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം റഷ്യന്‍ മണ്ണില്‍ നിന്നുമുള്ള ആദ്യ ചാന്ദ്ര ലാന്‍ഡര്‍ എന്ന നേട്ടം ലൂണ 25 സ്വന്തമാക്കും.
ഇന്ത്യയെ പിന്തള്ളി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമാകുമോ റഷ്യയെന്ന സസ്‌പെന്‍സ് ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം ചന്ദ്രയാനുമായി കൂട്ടിയിടി ഉണ്ടാവില്ലെന്നും, ലാന്‍ഡിംഗിനായി ദക്ഷിണ ധ്രുവത്തിലെ തന്നെ മറ്റൊരു സ്ഥലമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നുമാണ് റഷ്യന്‍ സ്‌പേസ് ഏജന്‍സി അറിയിച്ചത് .
പരസ്പരം മത്സരിക്കുന്നുണ്ടെങ്കിലും, ലാന്‍ഡിംഗിന്റെ കാര്യത്തില്‍ ഇരു ദൗത്യങ്ങളും വ്യത്യസ്ത പദ്ധതികളുണ്ടെന്നാണ് സ്‌പേസ് ഏജന്‍സികള്‍ അറിയിച്ചിരിക്കുന്നത്.
ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിച്ച ശേഷമായിരിക്കും ചന്ദ്രയാൻ 3 യുടെ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുക. ആഗസ്റ്റ് 17 നായിരിക്കും ഈ നിർണായക ഘട്ടം നടക്കുക. ആഗസ്റ്റ് 23ന് വൈകിട്ട് തന്നെ സോഫ്റ്റ് ലാൻഡിങ്ങ് നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഐ എസ് ആർ ഒ.
കഴിഞ്ഞ മാസം 14ന് ആണ് ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാൻ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം പൂർത്തിയാക്കിയത്. വിക്ഷേപണം വിജയകരമായാൽ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.ലൂണ-൨൫ ഇതിനു തിരിച്ചടിയാകുമോ എന്നാണു ഇനി അറിയാനുള്ളത്
രണ്ടാഴ്ചയാണ് ചന്ദ്രയാന്‍ 3 ന്റെ കാലാവധി. എന്നാല്‍, ഒരു വര്‍ഷക്കാലം ലൂണ-25 ചന്ദ്രനിലുണ്ടാവും. 31 കിലോഗ്രാം ഭാരമുള്ള ശാസ്ത്രഗവേഷണ ഉപകരണങ്ങള്‍ വഹിക്കുന്ന ലൂണ-25 ആകെ ഭാരം 1.8 ടണ്‍ ആണ്. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ശേഖരിക്കും. തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം അറിയുകയാണ് ലക്ഷ്യം.
റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് ഒരുക്കിയ ലൂണാര്‍ ലാന്റര്‍ ദൗത്യമാണ് ലൂണാ-25. ലൂണ ഗ്ലോബ് ലാന്റര്‍. നേരത്തെ ലൂണ-ഗ്ലോബ് ലാന്റര്‍ എന്ന് പേരിട്ടിരുന്ന ദൗത്യം പിന്നീട് സോവിയറ്റ് കാലത്തെ ലൂണ ദൗത്യങ്ങളുടെ തുടര്‍ച്ചയാകട്ടെ എന്ന് കരുതി ലൂണ-25 എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ബോകസ്ലാവ്‌സ്‌കി ഗര്‍ത്തത്തിലാണ് പേടകം ഇറങ്ങുക. 990-കളില്‍ തന്നെ മറ്റൊരു ചാന്ദ്രദൗത്യത്തിനുള്ള ആലോചനകള്‍ സോവിയറ്റ് യൂണിയനും പിന്നീട് റഷ്യയും നടത്തിയിരുന്നുവെങ്കിലും രാഷ്ട്രീയം ഉള്‍പ്പടെ പലവിധ കാരണങ്ങളാല്‍ അത് വൈകുകയായിരുന്നു. പിന്നീട് 2021 ഒക്ടോബറില്‍ വിക്ഷേപണത്തിന് പദ്ധതിയിട്ടിരുന്നുവെങ്കിലും അത് വീണ്ടും വൈകി.
യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി തങ്ങളുടെ പൈലറ്റ് ഡി ക്യാമറ ലൂണ-25 ല്‍ ഘടിപ്പിച്ച് പരീക്ഷിക്കാന്‍ പദ്ധതിയിട്ടിരുന്നു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പുമായുള്ള ബന്ധം മുറിഞ്ഞതോടെ ഈ പദ്ധതി ഒഴിവാക്കേണ്ടി വന്നു. ഇത് കൂടാതെ സ്വീഡന്‍ ഒരുക്കിയ ഒരു ഉപകരണവും പേടകത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നു. ഇതില്‍നിന്ന് പിന്‍മാറിയ സ്വീഡന്‍ തങ്ങളുടെ ഉപകരണം 2019 ല്‍ വിക്ഷേപിച്ച ചൈനയുടെ ചാങ്ഇ-4 ലാണ് ഘടിപ്പിച്ചത്.
സോയുസ് 2-1ബി റോക്കറ്റിലാണ് വിക്ഷേപണം. ഒമ്പത് ശാസ്ത്ര ഉപകരണങ്ങളാണ് പേടകത്തിലുണ്ടാവുക. ഓഗസ്റ്റ് 23-ന് ലൂണ-25 പേടകം ചന്ദ്രോപരിതലത്തിലിറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഇതുവരെ മൂന്ന് രാജ്യങ്ങളാണ് ചന്ദ്രനില്‍ ലാന്റര്‍ ഇറക്കിയിട്ടുള്ളത്. യു.എസും, സോവിയറ്റ് യൂണിയനും ചൈനയുമാണത്. നാലാമത്തെ പേടകം ഇറക്കുന്ന രാജ്യമാവാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണ് ലൂണ 25. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഒരു ലാന്റര്‍ ചന്ദ്രനില്‍ ഇറക്കാന്‍ ശ്രമിക്കുന്നത്. 2019 ല്‍ ചന്ദ്രയാന്‍ 2 പേടകം ചന്ദ്രനില്‍ ഇറക്കാനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. ഏപ്രിലില്‍ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ ആദ്യ ലാന്റര്‍ ചന്ദ്രനില്‍ ഇറക്കാനുള്ള ജപ്പാന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.
സോവിയറ്റ് വിക്ഷേിപിച്ച 58 ചാന്ദ്ര ദൗത്യങ്ങളില്‍ 18 എണ്ണമാണ് വിജയം കണ്ടിട്ടുള്ളത്. 18-ഓളം ലാന്റര്‍ ദൗത്യങ്ങള്‍ പരാജയപ്പെടുകയും ചെയ്തു. എങ്കിലും ആദ്യമായി ചന്ദ്രനില്‍ പേടകമിറക്കിയ (ലൂണ-9- 1966) നേട്ടവും സോവിയറ്റ് യൂണിയനാണ്. ഇങ്ങനെ ചാന്ദ്ര ദൗത്യങ്ങളില്‍ വളരെ വര്‍ഷക്കാലത്തെ അനുഭവ പരിചയം സോവിയറ്റ് യൂണിയനുണ്ട്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് ശേഷം ആദ്യമായാണ് റഷ്യ ഒരു ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha
























