സംവിധായകന്‍ സിദ്ദിഖിന്റെ മരണം യുനാനിയുടെ ഉപയോഗം കാരണം... വിവാദത്തില്‍ പ്രതികരണവുമായി കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്

സംവിധായകന്‍ സിദ്ദിഖിന്റെ മരണത്തില്‍, അദ്ദേഹത്തിനു നല്‍കിയ ചികിത്സയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. കേരള സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ റജിസ്റ്റര്‍ ചെയ്ത അംഗീകൃത യൂനാനി ഡോക്ടര്‍മാര്‍ സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് യൂനാനി വൈദ്യശാഖയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിനെതിരെ നിയമ നടപടിയെടുക്കുമെന്നും കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കി.
സിദ്ദിഖിന്റെ മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനു മുന്‍പേ യൂനാനി വൈദ്യശാഖയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെയുഎംഎ ജനറല്‍ സെക്രട്ടറി ഡോ. എ.കെ. സയ്യിദ് മുഹ്‌സിന്‍, വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്‍ നാസര്‍, ജോയിന്റ് സെക്രട്ടറി ഡോ. അദീബ് നബീല്‍ എന്നിവര്‍ ആരോപിച്ചു.
കെയുഎംഎയുടെ പ്രസ്താവന
പ്രശസ്ത സംവിധായകന്‍ സിദ്ദിഖിന്റെ മരണം കേരളത്തിന്റെ തീരാനഷ്ടമാണ്. സംവിധായകന്‍ സിദ്ദിഖിനെ കേരള സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ റജിസ്റ്റര്‍ ചെയ്ത ഒരൊറ്റ അംഗീകൃത യൂനാനി ഡോക്ടര്‍മാര്‍ പോലും ചികിത്സിച്ചിട്ടില്ല എന്ന് വ്യക്തമായിരിക്കെ, അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി യൂനാനി ചികിത്സാ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ല.
മാത്രമല്ല, ശാസ്ത്രീയമായി മരണ കാരണമറിയുന്നതിന് മുന്‍പുതന്നെ, ദിനംപ്രതി ആയിരക്കണക്കിന് രോഗികള്‍ ചികിത്സ സ്വീകരിക്കുന്ന കേന്ദ്ര–സംസ്ഥാന സര്‍ക്കാര്‍ യൂനാനി ആരോഗ്യ സ്ഥാപനങ്ങളും െ്രെപവറ്റ് ഹോസ്പിറ്റല്‍, ക്ലിനിക്, മെഡിക്കല്‍ കോളജ് തുടങ്ങിയ സംവിധാനങ്ങള്‍ ഉള്ള യൂനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് ശക്തമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്‍ മനസ്സിലാക്കുന്നത്.
ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ കേരള യൂനാനി മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാന എക്‌സിക്യുട്ടിവ് തീരുമാനിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha
























