വീണ വിജയൻറെ നികുതി കണക്കിൽ മാസപ്പടി ഇല്ല; കരാറനുസരിച്ചുള്ള സേവനം എന്തിന് മറച്ചു എന്ന് മാത്യു കുഴൽനാടൻ; മന്ത്രി മുഹമ്മദ് റിയാസ് നൽകിയത് തെറ്റായ സത്യവാങ്മൂലം എന്ന് ആരോപണം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയ്‌ക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് നിയമ വിരുദ്ധമായി മാസപ്പടി ലഭിച്ചെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. . വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് നിയമ വിരുദ്ധമായി മാസപ്പടി ഇനത്തിൽ 2017 മുതൽ 2020 വരെയുള്ള കാലയളവിൽ 1.72 കോടി രൂപ ലഭിച്ചെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്. ഈ വാര്‍ത്തയ്‌ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായിത്തന്നെ സേവന ലഭ്യതയ്‌ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പണം നല്‍കിയത്. ആ പണമാവട്ടെ വാര്‍ഷിക അടിസ്ഥാനത്തിലുമാണ്. ഇതിന് വിശ്വാസ്യത ലഭിക്കുന്നതിനാണ് മാസപ്പടിയാക്കി ചിത്രീകരിച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വിവരം അനുസരിച്ച് ഈ വരുമാനമൊന്നും ആദായനികുതിവകുപ്പിന് നൽകിയ കണക്കിൽ വീണ കാണിച്ചിട്ടില്ലെന്ന് രേഖകളിൽ നിന്ന് വ്യക്തം.
വീണയുടെ ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പുകമ്മിഷന് നൽകിയ സത്യവാങ്മൂലം അടിസ്ഥാനമാക്കി മാത്യു കുഴൽനാടൻ എം.എൽ.എ.യാണ് ഇക്കാര്യം ആരോപിക്കുന്നത്. 2020-ലാണ് വീണയും റിയാസുമായുള്ള വിവാഹം. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്‌മൂലത്തിൽ വീണയുടെ അഞ്ചുവർഷത്തെ ആദായനികുതി കണക്കുകളാണ് നൽകിയത്. എന്നാൽ, സ്വകാര്യകമ്പനിയായ സി.എം.ആർ.എലിൽനിന്ന് കൈപ്പറ്റിയ പണം ഈ കണക്കുകളിൽ കാണിച്ചിട്ടില്ല.
2017-’18 സാമ്പത്തിക വർഷം, 60 ലക്ഷം രൂപ സ്വകാര്യ കമ്പനി വീണയ്ക്ക് നൽകിയെന്നാണ് ആദായനികുതിവകുപ്പിന്റെ ഇന്ററിൽ സെറ്റിൽമെന്റ് ബോർഡ് ഉത്തരവിലുള്ളത്. ഒാരോ മാസവും അഞ്ചുലക്ഷം രൂപവീതം നൽകി. ഇതേവർഷം 36 ലക്ഷം രൂപ വീണയുടെ കമ്പനിയായ എക്സാലോജിക്കിനും കൈമാറി. പക്ഷെ ആദായനികുതി റിട്ടേണിൽ വീണ കാണിച്ച മൊത്തംവരുമാനം 10.42 ലക്ഷം രൂപ മാത്രം.
2016-’17 വർഷം കമ്പനി വീണയ്ക്ക് നൽകിയത് 15 ലക്ഷം രൂപ. ആദായനികുതി റിട്ടേൺ കണക്കിൽ കാണിച്ച മൊത്തം വരുമാനം 8.25 ലക്ഷം രൂപമാത്രം.
2018-’19 വർഷം 40 ലക്ഷം വീണയ്ക്കും 21 ലക്ഷം എക്സാലോജിക്കിനും കരിമണൽ കമ്പനി നൽകി. ആദായനികുതിവകുപ്പിന് നൽകിയ കണക്കിൽ വരുമാനം വെറും 28.68 ലക്ഷം രൂപ.
ഇതോടെ കരാറനുസരിച്ചുള്ള സേവനത്തിന് ഓരോമാസവും ലഭിക്കുന്ന തുക എന്തിനു എന്തിന് ആദായനികുതി കണക്കിൽ മറച്ചു വച്ചു എന്നുള്ള ചോദ്യം ഉയരുകയാണ്. നിയമപ്രകാരമുള്ള പണം അക്കൗണ്ടിലൂടെ സ്വീകരിക്കുകയും നികുതി ഒടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇതുവരെ സി.പി.എം. വാദിച്ചത്. ഇതിനെയാണ് മാത്യു കുഴൽനാടൻ ചോദ്യംചെയ്യുന്നതും.
തെറ്റായ സത്യവാങ്മൂലം നൽകിയെന്നതാണ് ഇപ്പോൾ മുഹമ്മദ് റിയാസിനുനേരെ ഉയരുന്ന ആരോപണം. ഇക്കാര്യം നിയമപരമായി നേരിടുന്ന കാര്യം പരിശോധിക്കുമെന്ന് കുഴൽനാടൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























