കണ്ണൂര്‍ കീഴ്പ്പള്ളി അയ്യന്‍കുന്ന് വിയറ്റ്‌നാം അങ്ങാടിയിലായിൽ മാവോയിസ്റ്റ് പ്രകടനം; ഒരു മാസത്തിനിടെ ഇത് മൂന്നാം തവണ; പോലീസ് തിരച്ചിൽ ആരംഭിച്ചു

കണ്ണൂര്‍ കീഴ്പ്പള്ളി അയ്യന്‍കുന്നില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തി പ്രകടനം നടത്തി. വിയറ്റ്‌നാം അങ്ങാടിയിലായിരുന്നു ഇവര്‍ പ്രകടനം നടത്തിയത്. 'ആറളം ഫാം ആദിവാസികള്‍ക്ക്' എന്നെഴുതിയ പോസ്റ്ററും ഇവര്‍ ഇവിടെ പതിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങി. നേരത്തെയും ഇവിടെ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. സിപിഐ മാവോയിസ്റ്റ് കബനി ഏരിയാ സമിതി എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.
പതിനൊന്ന് അംഗ സംഘമാണ് തോക്കുകളുമായി വൈകുന്നേരം കീഴ്‍പ്പള്ളി അയ്യൻകുന്നിൽ എത്തി പ്രകടനം നടത്തിയത്. ഇതിൽ മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഈ പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സംഘമെത്തുന്നത്. രണ്ടാഴ്ച മുമ്പ് സമീപ പ്രദേശമായ അയ്യന്തോളിൽ അഞ്ച് അംഗ സംഘം എത്തിയിരുന്നു. വിവരം ലഭിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇവര്‍ക്കായി അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























