നിര്‍ണായകമായി സിപിഎം; ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പാക്കാന്‍ കേരള സര്‍ക്കാരിന് പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്നത് എന്തുകൊണ്ടെന്ന ഒറ്റ ചോദ്യത്തിന് മുമ്പില്‍ പതറി ചാണ്ടി ഉമ്മനും പ്രതിപക്ഷവും; സഹതാപ തരംഗത്തിലൂടെ വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ട്വിസ്റ്റ്; ജെയ്ക്കിനെ ജയിപ്പിക്കാന്‍ പിണറായിയും പുതുപ്പളളിയിലേക്കെത്തും

സഹതാപ തരംഗവും പുണ്യാളന്‍ പരിവേഷവും തുടക്കത്തിലേ തടയിടാന്‍ ഉറച്ച് സിപിഎം. അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും എംഎല്‍എയുമായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പാക്കാന്‍ കേരള സര്‍ക്കാരിന് പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്നത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് വിശദീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സമിതി അംഗം അഡ്വ. കെ അനില്‍കുമാര്‍ പറഞ്ഞതോടെ കാര്യങ്ങള്‍ മാറി. ഉമ്മന്‍ചാണ്ടിയുടെ ചികിത്സയില്‍ കേരള സര്‍ക്കാരിനു പ്രത്യേക ഇടപെടല്‍ നടത്തേണ്ടിവന്ന സാഹചര്യം ഒരുക്കിയതിന്റെ ഉത്തരവാദിത്തം വി ഡി സതീശന്‍ കൂടി പങ്കിടേണ്ടതല്ലേയെന്ന് അദ്ദേഹം കുറിച്ചു. പുണ്യവാള രാഷ്ട്രീയം സതീശന്റെ അതിജീവനത്തിനാണെങ്കിലും ആരാധനാലയങ്ങളെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് ബിജെപിക്ക് സഹായകരമാണെന്ന വസ്തുത മറക്കരുതെന്നും അദ്ദേഹം കുറിച്ചു.
അതേസമയം സിപിഐഎമ്മിന്റെ ചികിത്സാവിവാദത്തെ, ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിക്കാനുള്ള മൂന്നാംകിട ശ്രമമെന്ന വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. കൊടുക്കാന്‍ കഴിയാവുന്ന ഏറ്റവും മികച്ച ചികിത്സയാണ് ഉമ്മന്‍ചാണ്ടിക്ക് കൊടുത്തത്. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തോടും ചേര്‍ന്ന് ആലോചിച്ചാണ് പാര്‍ട്ടി ആ തീരുമാനങ്ങളെല്ലാം എടുത്തത്. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം വരെ അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് പ്രാധാന്യം കൊടുത്തിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് ചൂടിലേക്കെത്തിയ പുതുപ്പള്ളിയില്‍ ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ജെയ്ക് സി തോമസ് തന്നെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി. ഇടത് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസ് ആഗസ്റ്റ് 17 ന് പത്രിക നല്‍കും. 16 ന് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടക്കും. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പുതുപ്പള്ളിയില്‍ പ്രചാരണത്തിനിറങ്ങും. രണ്ട് ഘട്ടങ്ങളിലായാണ് മുഖ്യമന്ത്രി പ്രചാരണത്തിനെത്തുക. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നിര്‍വ്വഹിക്കും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിന് ഇറക്കാനാണ് സിപിഎം തീരുമാനം. ജില്ലാസെക്രട്ടേറിയറ്റ് നല്‍കിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നാളെ കോട്ടയത്ത് നടക്കും. ഉമ്മന്‍ചാണ്ടിയെന്ന വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോണ്‍ഗ്രസിനെ നേരിടാന്‍ 2021 ലെ തെരഞ്ഞടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയെ വിറപ്പിച്ച ജെയ്ക് സി തോമസ് തന്നെ വേണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം.
ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് നല്‍കിയ ഒറ്റപ്പേര് ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ വച്ചപ്പോള്‍, ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം മാത്രം പറയണമെന്നുറപ്പിച്ച സംസ്ഥാന നേതൃത്വത്തിനും മറിച്ചൊരഭിപ്രായമുണ്ടായിരുന്നില്ല. 2016 ലും 2021 ലും ഉമ്മന്‍ചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച ജെയ്ക്ക് ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന് എതിരാളിയാകും. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക്ക നിലവില്‍ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്രകമ്മിറ്റിയിലും ഉണ്ട്. മണര്‍കാട് സ്വദേശിയായ ജെയ്ക് സി തോമസിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തല്‍.
പുതുപ്പള്ളിയില്‍ ഒരു പുണ്യാളനേ ഉള്ളൂവെന്ന് നിയുക്ത എല്‍ഡിഎഫ് ജെയ്ക് സി തോമസ് പറഞ്ഞു. അത് വിശുദ്ധ ഗീവര്‍ഗീസാണെന്നും ജെയ്ക് സി തോമസ് പറഞ്ഞു. പുതുപ്പള്ളിയിലേത് വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ലെന്നും ഇടത് പക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് പുതുപ്പള്ളിയെന്നും ജെയ്ക് സി തോമസ് പ്രതികരിച്ചു. പുതുപ്പള്ളില്‍ വികസനവും രാഷ്ട്രീയവും ചര്‍ച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസിനെ തീരുമാനിച്ചെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.
https://www.facebook.com/Malayalivartha
























