അവിടെയും തേപ്പ് തുടങ്ങി സർക്കാർ...ജനകീയ ഹോട്ടലിലെ ഊണിന് വിലകൂട്ടി സർക്കാർ.... 20 രൂപയ്‌ക്ക് ലഭ്യമായിരുന്ന ഊണ് ഇനിമുതൽ ജനങ്ങൾക്ക് 30 രൂപയ്‌ക്കാണ് ലഭ്യമാകുക....പാഴ്‌സൽ മുഖേന ലഭ്യമായിരുന്ന ഊണിന്റെ വില 35 രൂപയുമായി ഉയർത്തി....പാവപെട്ട ജനങ്ങൾക്ക് തിരിച്ചടി....

അങ്ങനെ അവിടെയും തേപ്പ് തുടങ്ങി സർക്കാർ. ജനകീയ ഹോട്ടലിലെ ഊണിന് വിലകൂട്ടി സർക്കാർ. 20 രൂപയ്‌ക്ക് ലഭ്യമായിരുന്ന ഊണ് ഇനിമുതൽ ജനങ്ങൾക്ക് 30 രൂപയ്‌ക്കാണ് ലഭ്യമാകുക. പാഴ്‌സൽ മുഖേന ലഭ്യമായിരുന്ന ഊണിന്റെ വില 35 രൂപയുമായി ഉയർത്തി. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ജനകീയ ഹോട്ടലുകൾ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പാണ് വിലവർദ്ധനവ് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുംടുംബശ്രീ പ്രവർത്തകർക്കാണ് ജനകീയ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല.ഇതോടെ ജനകീയ ഹോട്ടലുകൾക്ക് സംസ്ഥാന സർക്കാർ നൽകിവന്ന സബ്‌സിഡി ഇല്ലാത്തായി. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് സബ്‌സിഡി നിർത്തലാക്കിയതിന്റെ കാരണം. ഓഗസ്റ്റ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ് ഇറക്കിയത്.
വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ ജനകീയ ഹോട്ടലിന് സബ്‌സിഡി നൽകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ധനവകുപ്പ് ജൂണിൽ അറിയിച്ചിരുന്നു. കൊറോണയുടെ പ്രത്യേക സാഹചര്യത്തിലാണ് ജനകീയ ഹോട്ടലുകൾ തുടങ്ങിയതെന്നും നിലവിൽ കൊറോണ ഭീഷണിയില്ലാതായതിനാൽ സബ്‌സിഡി തുടരാനാകില്ലെന്നുമാണ് ഇന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്. സംസ്ഥാനത്ത് കൊട്ടിയാഘോഷിച്ച് സർക്കാർ നടപ്പാക്കിയ ജനകീയ ഹോട്ടൽ നടത്തിപ്പ് പ്രതിസന്ധിയിൽ തുടരുന്നു.ജനകീയ ഹോട്ടൽ നടത്തിപ്പ് മാസങ്ങളായി പ്രതിസന്ധിയിലാണ് തുടരുന്നത്. നടത്തിപ്പുകാർക്ക് സബ്‌സിഡി ഇനത്തിൽ മാത്രം ലക്ഷക്കണക്കിന് രൂപ കിട്ടാനുണ്ട്. സബ്‌സിഡി ലഭിക്കാതെ വന്നതോടെ ബാധ്യതയിൽ മുങ്ങി ആത്മഹത്യയുടെ വക്കിലാണ് ഭൂരിഭാഗം ഹോട്ടൽ നടത്തിപ്പുകാരും.
സംസ്ഥാന വ്യാപകമായി സർക്കാർ വിശപ്പ് രഹിത നഗരം എന്ന ആശയത്തോടെയാണ് ജനകീയ ഹോട്ടലുകൾക്ക് തുടക്കം കുറിച്ചത്. എന്നാൽ പദ്ധതി ആരംഭിച്ച് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും ജനകീയ ഹോട്ടലുകൾ പലതും സാമ്പത്തിക ബാധ്യതയിലായിരിക്കുകയാണ്. പ്രതിമാസം രണ്ട് ലക്ഷം രൂപയോളം സബ്സിഡി കുടിശികയായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സബ്സിഡി ലഭിക്കാതെ വന്നതോടെ പലചരക്ക്, പച്ചക്കറിക്കടകളിൽ കടബാധ്യതയായി. സമരം കിടന്ന് മരിക്കണോ എന്നാണ് ഹോട്ടൽ നടത്തിപ്പുകാർ ചോദിക്കുന്നത്.രണ്ട് വർഷം മുൻപുള്ള സാധനങ്ങളുടെ വിലയല്ല ഇപ്പോഴുള്ളത്. പക്ഷേ ഹോട്ടലുകളിലെ ഊണിന്റെ വില വർദ്ധിപ്പിച്ചിട്ടില്ല. ഇപ്പോഴും 20 രൂപയാണ് ഊണിന് ഈടാക്കുന്നത്. 20 രൂപയുടെ ഊണിന് 10 രൂപയാണ് സബ്സിഡി. ഊണിന് വിലകൂട്ടുന്നില്ലെന്ന് മാത്രമല്ല സബ്‌സിഡിയും ലഭിക്കാതെ വന്നതോടെയാണു പദ്ധതി പ്രതിസന്ധി നേരിടുന്നത്.നിലവിൽ ഒരുപാട് കുടുംബശ്രി ഹോട്ടലുകൾ പൂട്ടിക്കഴിഞ്ഞു.
മുറിവാടകയും വൈദ്യുതി – വെള്ള ചാർജുകൾ ഗ്രാമപഞ്ചായത്താണ് വഹിക്കുന്നത്.എങ്കിൽപോലും വിലക്കയറ്റം മൂലം ജനകീയ ഹോട്ടലുകൾക്ക് നിലവിലെ സാഹചര്യത്തിൽപോലും സുഗമമായി പ്രവർത്തിക്കാൻ കഴിയില്ലെന്നതാണ് വസ്തുത.ജനകീയ ഹോട്ടലുകൾ കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തിൽ തുടങ്ങിയവയാണെന്നും നിലവിൽ അത്തരം ഭീഷണിയല്ലാതായതിനാൽ സബ്സിഡി അനന്തമായി തുടരാനാകില്ലെന്നും സർക്കാർ വില നിയന്ത്രണം ഒഴിവാക്കി ലാഭകരമായ നിരക്കിൽ സംരംഭങ്ങൾ തുടർന്നുപോകുന്നതിന് അവസരമൊരുക്കണമെന്നും അഭിപ്രായമുയർന്നിരുന്നു. എന്നാൽ തുടക്കത്തിലേ ആവേശമെല്ലാം ഇപ്പോൾ കെട്ടടങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























