ചന്ദ്രന് ചുറ്റും പേടകങ്ങളുടെ തിരക്ക്: ചന്ദ്രയാനും റഷ്യൻ ലൂണയും ഒപ്പത്തിനൊപ്പം... റഷ്യയുടെ ലൂണ 16ന് ചന്ദ്രന്റെ 100കിലോമീറ്റർ അടുത്തെത്തും.... 21നോ, 23നോ ലാൻഡിംഗ്..... ചന്ദ്രയാൻ 100കിലോമീറ്റർ അടുത്തെത്തുന്നത് 17നാണ്....കൂട്ടിയിടിക്ക് സാധ്യതയെ..?

ഇവിടെ നിന്നും ആകാശത്തേക്ക് നോക്കി ചന്ദ്രനെ രസിക്കാൻ എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമാണ് . കുട്ടികാലത്ത് നമ്മൾ ചന്ദ്രന്റെ ആകൃതിയിൽ വരുന്ന വിത്യാസമെല്ലാം വളരെ അത്ഭുതത്തോടു കൂടി നോക്കി രസിക്കാറുണ്ട്. എന്നാൽ ഇന്ന് നമ്മുടെ ചന്ദ്രയാൻ 3 ചില ലക്ഷ്യങ്ങൾക്കായി കുതിച്ച് ചന്ദ്രനിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളു. ആ അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ് നമ്മൾ. അതെ സമയം ചന്ദ്രന് ചുട്ടു അവിടെ പേടകങ്ങളുടെ തിക്കും തിരക്കുമാണെന്ന് ആണ് അറിയാൻ സാധിച്ചത്. ചന്ദ്രയാൻ 3 അടുത്തയാഴ്ചയെത്തും. ഒപ്പം ഇന്നലെ വിക്ഷേപിച്ച റഷ്യയുടെ ലൂണ 25 പേടകവും. റഷ്യയുടെ ലൂണ 16ന് ചന്ദ്രന്റെ 100കിലോമീറ്റർ അടുത്തെത്തും. 21നോ, 23നോ ലാൻഡിംഗ്. ചന്ദ്രയാൻ 100കിലോമീറ്റർ അടുത്തെത്തുന്നത് 17നാണ്. 23ന് ലാൻഡിംഗ്. രണ്ടും ദക്ഷിണ ധ്രുവത്തിലാണ് ഇറങ്ങുന്നത്. മിക്കവാറും ഒപ്പത്തിനൊപ്പമാവും രണ്ടിന്റെയും ലാൻഡിംഗ്.നിലവിൽ ആറ് പേടകങ്ങൾ ചന്ദ്രനെ ചുറ്റുന്നുണ്ട്.
ഇവ കൂട്ടിയിടിക്കുമോ എന്ന് ആശങ്കയുണ്ട്. ലൂണാർ റെക്കണയ്സൻസ് ഒാർബിറ്റർ ഉൾപ്പെടെ നാലെണ്ണവും അമേരിക്കയുടേതാണ്. കൊറിയയുടെ പാത്ത് ഫൈൻഡർ, ഇന്ത്യയുടെ ചന്ദ്രയാൻ 2 എന്നിവയാണ് മറ്റുള്ളവ. 2008ൽ അയച്ച ചന്ദ്രയാൻ1, 2009ൽ അയച്ച ജപ്പാന്റെ ഒൗന എന്നിവ പ്രവർത്തനം നിലച്ചെങ്കിലും ചന്ദ്രന് ചുറ്റും നിയന്ത്രണമില്ലാതെ കറങ്ങുയാണോ തകർന്നുവീണോ എന്നൊന്നും ഉറപ്പില്ല.യു.എസ്, കൊറിയൻ പേടകങ്ങൾ പലതവണ കൂട്ടിയിടിയിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. 2019ൽ ചന്ദ്രയാൻ 2നെ മൂന്ന് തവണ ഗതിമാറ്റി കൂട്ടിയിടിയിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ചന്ദ്രന് ചുറ്റുമുള്ള വസ്തുക്കൾ വിശദമായി പഠിച്ച ശേഷമാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. കൂട്ടിയിടി ഒഴിവാക്കാൻ സിസ്റ്റം ഫോർ സെയ്ഫ് ആൻഡ് സസ്റ്റെയ്നബിൾ സ്പെയ്സ് ഒാപ്പറേഷൻസ് മാനേജ്മെന്റ് സംവിധാനം ഐ.എസ്.ആർ.ഒ വികസിപ്പിച്ചിട്ടുണ്ട്. ഇത് എങ്ങനെ പ്രവർത്തിക്കുമെന്ന് ആശങ്കയുണ്ട്.ചന്ദ്രന്റെ 100 - 150കിലോമീറ്റർ അടുത്തുള്ളവ ലോ ലൂണാർ ഒാർബിറ്റുകളാണ്. ലാൻഡറുകളാണ് ഇവിടെ എത്തുക.
അവ ഏതാനും ദിവസം മാത്രം തങ്ങിയ ശേഷം ലാൻഡ് ചെയ്യും. ചന്ദ്രയാൻ 3ന്റെ ലാൻഡറിനെ വേർപെടുത്തിയ ശേഷം പ്രൊപ്പൽഷൻ മൊഡ്യൂൾ ഏതാനും വർഷം ചന്ദ്രനെ ചുറ്റും. അത് 150 കിലോമീറ്റർ ഉയർത്തി തിരക്ക് കുറഞ്ഞ ഭ്രമണപഥത്തിലാക്കും.ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പ്രക്രിയയുടെ ഏറ്റവും അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. സോഫ്റ്റ് ലാന്‍ഡിംഗ് എന്ന നിര്‍ണായക കടമ്പയാണ് ഇനിയുള്ളത്. ഇപ്പോള്‍ സഞ്ചരിക്കുന്നത് മണിക്കൂറില്‍ 6048 കിലോമീറ്റര്‍ വേഗത്തിലാണ്. ഈ വേഗം കുറച്ചുകൊണ്ടുവരികയാണ് ഇനി ചെയ്യേണ്ടത്. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള പേടകവും, ചന്ദ്രോപരിതലവും തമ്മിലുള്ള അകലം കുറച്ച് കൊണ്ടുവരികയാണ് ചെയ്യേണ്ടത്.നൂറ് കിലോമീറ്റര്‍ വൃത്താകൃതിയിലെ ഭ്രമണപഥത്തില്‍ എത്തുന്നതോടെ പ്രൊപല്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് ലാന്‍ഡര്‍ വേര്‍പെടും.
തുടര്‍ന്ന് ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയും, 30 കിലോമീറ്റര്‍ അടുത്തുമുള്ള ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. സോഫ്റ്റ് ലാന്‍ഡിംഗ് അതിന് ശേഷമാണ് നടക്കുക. മുപ്പത് കിലോമീറ്റര്‍ അകലെയായി ചന്ദ്രനോട് അടുത്ത് സ്ഥിതി ചെയ്യുന്ന പെരിലൂണ്‍ എന്ന ഭ്രമണപഥത്തില്‍ എത്തിച്ചതിന് ശേഷം അവിടെ നിന്നാണ് ലാന്‍ഡിംഗിനുള്ള ഓപ്പറേഷന് ആരംഭിക്കുക.ഇത്തവണ ചന്ദ്രന്റെ പ്രതലത്തില്‍ ലാന്‍ഡറിനെ സുരക്ഷിതമായി ഇറക്കാന്‍ കൂടുതല്‍ ജാഗ്രത ഇസ്രൊ പുലര്‍ത്തുന്നുണ്ട്. വിവിധ കടമ്പകളിലൂടെയാണ് ചന്ദ്രയാന്‍-3നെ കുത്തനെ നില്ക്കുന്ന രീതിയിലേക്ക് മാറ്റുക. ചന്ദ്രയാന്‍-2 ഈ പ്രക്രിയയിലാണ് പരാജയപ്പെട്ടത്. അതുകൊണ്ടാണ് ഇത്തവണ കൂടുതല്‍ ശ്രദ്ധ ഈ ലാന്‍ഡിംഗിന് നല്കാന് കാരണം. ഇന്ധന ഉപയോഗം കുറയ്ക്കുക എന്നതും ഈ ഘട്ടത്തിലെ വലിയ വെല്ലുവിളിയാണ്.
https://www.facebook.com/Malayalivartha
























