Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മാധ്യമങ്ങള്‍ സി.പി.എമ്മിനെ വേട്ടയാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല.... പ്രത്യേകിച്ച് പിണറായി വിജയനെ..... അദ്ദേഹം മാധ്യമപരിലാളനകളേറ്റ് ഉറങ്ങണമെന്ന് ആഗ്രഹിക്കുന്ന ആളുമല്ല, അതുകൊണ്ടാണ് കടക്ക് പുറത്തെന്ന് ആഞ്ഞടിച്ചത്....പക്ഷെ പിണറായിയുടെ മക്കളെ വേട്ടയാടുന്നോ? അതിന് പിന്നില്‍ ഇവരാണ് ഇവര്‍മാത്രം;മറ്റാര്‍ക്കും വീണയെ രക്ഷിക്കാനാവില്ല...

12 AUGUST 2023 11:44 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാധ്യമങ്ങള്‍ സി.പി.എമ്മിനെ വേട്ടയാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പ്രത്യേകിച്ച് പിണറായി വിജയനെ. അദ്ദേഹം മാധ്യമപരിലാളനകളേറ്റ് ഉറങ്ങണമെന്ന് ആഗ്രഹിക്കുന്ന ആളുമല്ല, അതുകൊണ്ടാണ് കടക്ക് പുറത്തെന്ന് ആഞ്ഞടിച്ചത്. പരിലാളന വേണ്ടെങ്കില്‍ വേണ്ട. പക്ഷെ, വിമര്‍ശനം വേണ്ടെന്ന് വയ്ക്കാനൊക്കില്ലല്ലോ, അത് മാധ്യമങ്ങളുടെ ജോലിയുടെ ഭാഗമാണല്ലോ. വിമര്‍ശനങ്ങള്‍ക്ക് രേഖകളുടെ അടിസ്ഥാനത്തില്‍ യുക്തിഭദ്രമായി മറുപടി കൊടുത്താല്‍ ഏത് മാധ്യമങ്ങള്‍ക്ക് മനസ്സിലാകും. കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടും പഴയ പണി തുടരുകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കാം. ഇതൊന്നും ചെയ്യാതെ ആരോപണങ്ങളും തെളിവുകളും ഒന്നൊന്നായി പുറത്തുവരുമ്പോഴും മാധ്യമങ്ങളുടെ മൈക്കിന് മുന്നില്‍ നിന്ന് മാറി നടന്നിട്ട് കാര്യമില്ല. ഇനി അങ്ങേയ്ക്ക് മൈക്കിനോട് അലര്‍ജിയാണെങ്കില്‍ പത്രക്കുറിപ്പ് ഇറക്കാമല്ലോ, അതുമല്ലെങ്കില്‍ പത്രസമ്മേളനം വിളിക്കാമല്ലോ. അതുമില്ല. അപ്പോള്‍ മടിയില്‍ കനമുണ്ടെന്ന് ജനത്തിന് തോന്നിയാല്‍ കുറ്റംപറയാനൊക്കില്ല.

 

മാധ്യമങ്ങള്‍ ചോദ്യം ചെയ്താല്‍ വിചാരണയാണെന്നും വേട്ടയാടലാണെന്നും പറഞ്ഞിട്ട് ഒരു കാര്യോമില്ല. നിങ്ങള്‍ നിങ്ങളുടെ ഭാഗം വ്യക്തമാക്കിയാല്‍ കാര്യങ്ങള്‍ മനസ്സിലാക്കും. സി.പി.എമ്മിന്റെ ആചാര്യനായ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ആയിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ മക്കളാരും പിതാവിന്റെ പേരോ, പദവിയോ ദുരുപയോഗം ചെയ്തിട്ടില്ല. വളരെ ലളിതമായ ജീവിതമാണ് നയിച്ചത്. തങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മയോട് പറയുകയായിരുന്നു പതിവെന്ന് മകള്‍ ഇ.എം രാധ മുമ്പ് പറഞ്ഞിട്ടുണ്ട്. ദേശാഭിമാനിയില്‍ ഒരു സാധാരണ ജീവനക്കാരിയായിരുന്നു ഇ.എം രാധ. ഇ.എം.എസ് വിചാരിച്ചിരുന്നെങ്കില്‍ മകള്‍ക്ക് അതിലും മികച്ച ഉദ്യോഗം വാങ്ങിക്കൊടുക്കാമായിരുന്നു. പക്ഷെ, അദ്ദേഹം വഴിവിട്ടൊന്നും ചെയ്തില്ല. എന്നാല്‍ എന്‍ട്രന്‍സ് പരീക്ഷപോലും എഴുതാതെ എന്‍ജിനിയറിംഗിന് മകളെ ചേര്‍ത്ത നേതാവിന്റെ കഥ അന്തരിച്ച ബര്‍ളിന്‍ കുഞ്ഞനന്തന്‍ നായര്‍ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇനി നമുക്ക് വീണയിലേക്ക് വരാം. എന്തുകൊണ്ടാണ് വീണയെ മാത്രം ഇങ്ങിനെ വേട്ടയാടുന്നത്. സ്പ്രിംഗ്ലര്‍, പ്രൈസ് വാട്ടര്‍ ഹൂപ്പര്‍ ഹൗസ്, സി.എം.ആര്‍.എല്‍ ഈ കമ്പനികളുമായി ബന്ധപ്പെട്ട് വീണയുടെ പേരുകള്‍ വലിച്ചിഴയ്ക്കപ്പെടുന്നത് എന്തുകൊണ്ട്. മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് വീണയ്ക്ക് ബിസിനസ് ചെയ്യാന്‍ പാടില്ലേ, കമ്പനി നടത്താന്‍ പാടില്ലേ, പണം സമ്പാദിച്ച് കൂടേ എന്നിങ്ങിനെ നിരവധി ചോദ്യങ്ങള്‍ സ്വാഭാവികമായി ഉയരാം. അതെല്ലാം ന്യായമാണ്. പക്ഷെ, ആരോപണങ്ങളുണ്ടാകുമ്പോള്‍ മറുപടിപറയാനും നിരപരാധിത്വം തെളിയിക്കാനുമുള്ള ബാധ്യത വീണയ്ക്കും മുഖ്യമന്ത്രിക്കുമുണ്ട്. കാരണം വീണാ വിജയന്‍ മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ അച്ഛന്റെ പദവി യാതൊരു തരത്തിലും ദുരുപയോഗം ചെയ്തിട്ടില്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ആരോപണങ്ങളുണ്ടാകുമ്പോള്‍ അതിന് മറുപടി പറയാനോ, നിരപരാധിത്യം ബോധ്യപ്പെടുത്താനോ അച്ഛനും മകളും തയ്യാറായിട്ടില്ല. അതീവഗുരുതരമായ ആരോപണങ്ങള്‍ വീണയ്‌ക്കെതിരെ ഉയര്‍ന്നിട്ടില്ലേ.

 

അതിനെതിരെ ഒരു വക്കീല്‍ നോട്ടീസ് പോലും അയയ്ക്കാന്‍ മെനക്കെടാത്തതെന്ത്? ഷാര്‍ജയില്‍ വീണയ്ക്ക് ഐ.ടി ബിസിനസ് തുടങ്ങാന്‍ അവിടുത്തെ ഭരണാധികാരി കേരളത്തില്‍ വന്നപ്പോള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് സ്വപ്‌ന സുരേഷല്ലേ വെളിപ്പെടുത്തിയത്. ഷാര്‍ജാ ഭരണാധികാരിയുടെ ഭാര്യയ്ക്ക് മുഖ്യമന്ത്രിയുടെ ഭാര്യ എന്തോ സമ്മാനം കൊടുത്തെത്തും അവരത് സ്വീകരിച്ചില്ലെന്നും സ്വപ്‌ന പറഞ്ഞില്ലേ? വീണാ വിജയനും സഹോദരന്‍ വിവേകും കൂടി കേരളം വിറ്റുതുലയ്ക്കുകയാണെന്നും വിവേക് യു.എ.ഇയില്‍ ഇരുന്നാണ് കരുക്കള്‍ നീക്കുന്നതെന്നും സ്വപ്‌ന ആരോപിച്ചില്ലേ? എന്നിട്ടും വീണയോ, മുഖ്യമന്ത്രിയോ മറ്റ് കുടുംബാംഗങ്ങളോ പ്രതികരിച്ചില്ലെങ്കില്‍ നാട്ടുകാരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. കാരണം നിങ്ങളെ അധിക്ഷേപിക്കുന്നവര്‍ക്ക് ചുട്ടമറുപടി കൊടുക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അത് ചെയ്തില്ലെങ്കില്‍ എവിടെയോ എന്തൊക്കെയോ തെറ്റായി സംഭവിച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്.

സി.എം.ആര്‍.എല്ലിന്റെ കേസ് ഇന്നും ഇന്നലെയും ഉണ്ടായതല്ല മൂന്ന് കൊല്ലം മുമ്പ് പി.ടി തോമസ് നിയമസഭയില്‍ ഉന്നയിച്ചതാണ്. അന്ന് എല്ലാം നിങ്ങള്‍ നിഷേധിച്ചു. അതെല്ലാം തെറ്റായിരുന്നെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ആ ഉത്തരവില്‍ വീണയുടെ പേരില്ലെന്ന സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങാതെ, യാതൊരു സേവനവും ചെയ്യാതെയാണ് ഒരു കോടി 72 ലക്ഷം കൈപ്പറ്റിയെന്ന് ആ ഉത്തരവില്‍ പറയുന്നുണ്ടല്ലോ അതിനെന്താണ് മറുപടി നല്‍കാത്തത്. മടിയില്‍ കനമുള്ളത് കൊണ്ടാണോ? അല്ലെങ്കില്‍ ആദായനികുതി വകുപ്പിനെതിരെ നിയമനടപടി സ്വീകരിക്കാത്തതെന്ത്? സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയക്കാരനുമായുള്ള ബന്ധം കൊണ്ടാണ് ഈ പണം വീണയ്ക്ക് സി.എം.ആര്‍.എല്‍ നല്‍കിയതെന്നും ആദായനികുതി വകുപ്പ് പറയുന്നുണ്ടല്ലോ? അതിനെ ചാലഞ്ച് ചെയ്യണ്ടേ? കാരണം ആ ആരോപണം കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആദായ നികുതി വകുപ്പ് രേഖകളെല്ലാം ഇ.ഡി, ഇക്കണോമിക്ക് ഇന്റലിജന്‍സ് ബ്യൂറോ എന്നിവര്‍ക്ക് കൈമാറിയതായാണ് വിവരം.

 

അങ്ങനെയെങ്കില്‍ വീണാ വിജയനെതിരെ അന്വേഷണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പക്ഷെ, ഏതെങ്കിലും വ്യവസായിയുടെ ഡയറിയില്‍ ഇന്നയിന്ന നേതാക്കള്‍ക്ക് പണം കൊടുത്തു എന്ന് എഴുതിവച്ചത് കൊണ്ട് മാത്രം അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാനൊക്കില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. അതുകൊണ്ട് പി.വിയും ഒസിയും ആര്‍.സിയും കെ.കെയും ഇ.കെയും രക്ഷപെട്ടേക്കാം. പക്ഷെ, വീണാ വിജയനെതിരെ ഇ.ഡി അന്വേഷണം നടത്തിയാല്‍ എന്താകും സംഭവിക്കുക? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതും അതാണ്. മാസപ്പടിയല്ല ജോലി ചെയ്തതിന്റെ പണമാണ് കൈപ്പറ്റിയതെന്ന് തെളിയിക്കേണ്ട ബാധ്യത വീണ വിജയന്റേതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends