അമിത് ഷായുടെ അഡാർ നീക്കം! അമിത് ഷാ വെള്ളിയാഴ്ച ലോക് സഭയില്‍ അവതരിപ്പിച്ച മൂന്ന് ബില്ലുകളില്‍, പ്രതികള്‍ ഇന്ത്യയില്‍ ഇല്ലെങ്കിലും അവരെ വിചാരണ ചെയ്യാനുള്ള വകുപ്പ് ചേര്‍ത്തിരിക്കുകയാണ്.... കുറ്റവാളികളായ തഹവൂര്‍ റാണ, നീരവ് മോദി, വിജയ് മല്ല്യ തുടങ്ങിയവര്‍ക്കും പുതിയ വകുപ്പ് വെല്ലുവിളിയാകും....കുറ്റം ചെയ്ത ശേഷം ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാമെന്ന് ആലോചിക്കുന്നവര്‍ക്കും ഈ വകുപ്പ് താക്കീതാകും......

പ്രതികളുടെ അസാന്നിധ്യത്തിലും ഇന്ത്യയില്‍ വിചാരണ നടത്താന്‍ (Trial in Absentia) അനുവദിക്കുന്ന വകുപ്പ് പുതിയ ക്രിമിനല്‍ നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇന്ത്യയുടെ സ്വസ്ഥതക്ക് മങ്ങൽ ഏൽപ്പിച്ച ശേഷം മറ്റ് രാജ്യങ്ങളിെലെത്തി സസുഖം വാണരുളുന്ന പ്രവണതക്ക് ഇനി മാറ്റം വരും. ഇന്ത്യൻ ക്രിമിനൽ നിയമങ്ങളിൽ അടിമുടി മാറ്റം വരുത്താനുദ്ദേശിച്ച് അമിത് ഷാ വെള്ളിയാഴ്ച ലോക് സഭയില്‍ അവതരിപ്പിച്ച മൂന്ന് ബില്ലുകളില്‍ പ്രതികള്‍ ഇന്ത്യയില്‍ ഇല്ലെങ്കിലും അവരെ വിചാരണ ചെയ്യാനുള്ള വകുപ്പ് ചേര്‍ത്തിരിക്കുകയാണ്.ദാവൂദ് ഇബ്രാഹിം പോലുള്ള അധോലോകനായകര്‍ക്ക് ഈ നിയമം വിനയാകും. "പല കേസുകളിലും പ്രതിയായ ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം ഓടിപ്പോയി. ഇന്ത്യയിലെ സെഷന്‍സ് കോടതി ജഡ്ജി ഒരാളെ പാപ്പരായി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അയാള്‍ ഇന്ത്യയില്‍ ഇല്ലെങ്കില്‍പ്പോലും അയാള്‍ക്കെതിരായ കേസില്‍ ഇവിടെ വിചാരണ നടക്കും. ശിക്ഷ വിധിച്ചാല്‍ അയാള്‍ ലോകത്തെവിടെയാണെങ്കിലും ശിക്ഷിക്കപ്പെടും."- അമിത് ഷാ പറഞ്ഞു.
ഇന്ത്യയില്‍ കുറ്റം ചെയ്ത ശേഷം വിദേശരാജ്യങ്ങളില്‍ അഭയം തേടിയാല്‍ ആ കേസില്‍ വിചാരണ ഒച്ച് വേഗത്തിലിഴയുന്നതിനാല്‍ ഈ പ്രതികള്‍ക്ക് വര്‍ഷങ്ങളോളം, ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ സുഖമായി കഴിയാവുന്ന ഇപ്പോഴത്തെ സ്ഥിതിവിശേഷം മാറും.വിദേശത്ത് അഭയം തേടിയ കുറ്റവാളികളായ തഹവൂര്‍ റാണ, നീരവ് മോദി, വിജയ് മല്ല്യ തുടങ്ങിയവര്‍ക്കും പുതിയ വകുപ്പ് വെല്ലുവിളിയാകും. കുറ്റം ചെയ്ത ശേഷം ഇന്ത്യയില്‍ നിന്നും രക്ഷപ്പെടാമെന്ന് ആലോചിക്കുന്നവര്‍ക്കും ഈ വകുപ്പ് താക്കീതാകും.ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ഈ നിയമം കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. തീക്കനലിൽ ചവിട്ടിയാണ് കേരളം നിൽക്കുന്നത്. ദേശീയ അന്വേഷണ ഏജൻസി കേരളത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. തീവ്രവാദികളിൽ പലരും കേരളത്തിൽ വെടിമരുന്നിട്ട ശേഷം ഒളിക്കുകയാണ് പതിവ്.പക്ഷേ കേരളത്തിലെ സർക്കാർ മാത്രം ഇതൊന്നുമറിയുന്നില്ല. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയില്ലെന്ന് നടിക്കുന്നു. കോയമ്പത്തൂരില്‍ കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപം ഉണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തിന്റെ വേരുകൾ കേരളത്തിലാണെന്ന് എൻ ഐ എ കണ്ടെത്തതയിട്ടും ഒരു നടപടിയും ഉണ്ടായില്ല..ഇതിന്റെ ഗൂഢാലോചന നടന്നതാകട്ടെ കേരളത്തിലെ വിയ്യൂര്‍ ജയിലിലാണെന്നും വിവരം ലഭിച്ചു. വിയ്യൂര്‍ ജയിലിലുള്ള അസറുദ്ദീന്‍ എന്ന ആളുടെ അനുയായിയാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍. അസറുദ്ദീനെ പല തവണ മുബിന്‍ സന്ദര്‍ശിച്ചതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു.
ഇതേത്തുടര്‍ന്ന് അന്വേഷണ സംഘം കേരളത്തിലെത്തിയിട്ടുണ്ട്. കേരളം നേരത്തെ തന്നെ ഒരു തീക്കനലാണെന്ന് എൻ ഐ എ കണ്ടെത്തിയിരുന്നു.എന്നിട്ടും പിണറായി ഒന്നും അറിഞ്ഞില്ല.പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പക ദീപാവലി നാളില്‍ തീര്‍ക്കാനുള്ള ആസൂത്രമാണ് നടന്നതെന്നാണ് നിഗമനം.പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച പക തീര്‍ക്കാന്‍ കോയമ്പത്തൂരില്‍ ആസൂത്രണം ചെയ്തത് വന്‍ സ്‌ഫോടനമായിരുന്നു. ഇതിന് വേണ്ടി കാറില്‍ വരവേ പൊലീസ് ചെക് പോസ്റ്റിലെ പരിശോധന കാരണം മുമ്പോട്ട് പോകാനായില്ല. ഇതുകാരണമാണ് സ്വയം ജമേഷ മുബിന്‍ പൊട്ടിത്തെറിച്ചത്. ഇതിന്റെ ഗൂഢാലോചന നടന്നത് കേരളത്തില്‍ ആണെന്നാണ് സൂചന. പദ്ധതിയിട്ടത് ശ്രീലങ്കയിലെ 'ഈസ്റ്റര്‍' ദുരന്തത്തിന് സമാനമായ ആക്രമണമായിരുന്നു. ദീപാവലിയെ കറുത്ത ദിനമാക്കുകയായിരുന്നു ലക്ഷ്യം. ലങ്കന്‍ സ്‌ഫോടന സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷ്മിയുടെ ഉറ്റ അനുയായിയും പദ്ധതിയില്‍ പങ്കാളിയാണെന്ന സൂചനയെ തുടര്‍ന്ന് കോയമ്പത്തൂരിലെ അന്വേഷണം വിയ്യൂര്‍ ജയിലില്‍ എത്തി കഴിഞ്ഞു.ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ് എന്നിവരാണ് അറസ്റ്റിലായത്.
ജി എം നഗര്‍, ഉക്കടം സ്വദേശികളാണ് പിടിയിലായവര്‍. ഇവര്‍ സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചതിലും സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവര്‍ക്ക് പങ്കുള്ളതായുള്ള സൂചനകളണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.ശ്രീലങ്കയില്‍ നടന്ന ഈസ്റ്റര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലാണ് അസറുദ്ദീന്‍ അറസ്റ്റിലാവുന്നത്. സ്‌ഫോടനത്തിന്റെ സൂത്രധാരനായ സഹ്‌റാന്‍ ഹാഷിമുമായി അസറുദ്ദീന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാളെ പിടികൂടിയത്. അസറുദ്ദീന്‍ അടക്കം മൂന്ന് പേരാണ് ശ്രീലങ്കന്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് വിയ്യൂരിലെ അതിസുരക്ഷ ജയിലില്‍ കഴിയുന്നത്. കേസിന്റെ അന്വേഷണ ചുമതല തമിഴ്‌നാട് പൊലീസിലെ പ്രത്യേക സംഘത്തിനാണെങ്കിലും എന്‍.ഐ.എ ഔദ്യോഗികമായി കേസ് അന്വേഷണം ഏറ്റെടുക്കും.
കോയമ്പത്തൂർ സ്ഫോടനക്കേസിൽ കൊല്ലപ്പെട്ട ജമീഷ മുബിന് വിയ്യൂർ ജയിലിലുള്ള എൻഐഎ കേസ് പ്രതി അംജദ് അലിയുമായി ബന്ധമുണ്ടെന്നാണ് സംശയം. ജമീഷ മുബിൻ കേരളത്തിലെത്തി അംജദ് അലിയെ കണ്ടുവെന്നാണ് സൂചന. 2020 ഒക്ടോബർ അഞ്ചിനാണ് കേരളത്തിലെത്തിയത്. വിയ്യൂരിൽ അംജദ് അലിയെ പാർപ്പിച്ചിട്ടുള്ള അതീവ സുരക്ഷാ ജയിലിൽ മലപ്പുറത്തെ വിലാസമാണ് ഇയാൾ നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റ നിഗമനം. ശ്രീലങ്ക സ്ഫോടന കേസിലെ പ്രതി വിയ്യൂർ അതീവസുരക്ഷാ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ എന്നയാളുമായി ജമേഷ മുബീൻ ബന്ധം പുലർത്തിയിരുന്നു. കോയമ്പത്തൂരിൽ ഇയാൾ നയിച്ച ഐഎസ് റിക്രൂട്ടിംഗ് പഠനക്ലാസിലും ജമേഷ മുബീൻ പങ്കെടുത്തതായി വിവരമുണ്ട്. അസ്ഹറുദ്ദീനെ ഇയാൾ ജയിലിൽ സന്ദർശിച്ചില്ലെന്നാണ് സൂചന.എന്നാൽ ജമീഷ മുബിൻ എന്ന പേരിൽ ആരും എത്തിയിട്ടില്ലെന്നാണ് വിയ്യൂര്‍ അതീവ സുരക്ഷാ ജയിൽ എൻഐഎയ്ക്ക് വിവരം നൽകി. കൊണ്ടോട്ടി സ്വദേശി പരിചയപ്പെടുത്തിയ മുബിനുള്‍ ഹഖ് എന്ന പേരിലൊരാൾ 2020 ഒക്ടോബർ അഞ്ചിന് ജയിലിൽ എത്തിയിരുന്നു. അംജദ് അലിയെന്ന എൻഐഎ കേസ് പ്രതിയെ കാണാനാണ് വന്നതെന്നും ഇത് ജമീഷ മുബിനാണോയെന്ന് വ്യക്തമല്ലെന്നുമാണ് ജയിൽ അധികൃതര്‍ എൻഐഎയെ അറിയിച്ചത്.
യഥാർത്ഥ പേരിൽ ഒരിക്കലും ഒരു തീവ്രവാദി മറ്റൊരു തീവ്രവാദിയെ കാണാൻ എത്തില്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും വിയ്യൂരുകാർക്ക് ഇല്ലാതെ പോയി.കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപത്താണ് കാറിൽ സ്ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന ജമീഷ മുബിൻ എന്നയാൾ കൊല്ലപ്പെട്ടു. തീവ്രവാദ കേസുമായി ബന്ധപ്പെട്ട് നേരത്തെ എൻഐഎ ചോദ്യംചെയ്ത വ്യക്തിയായിരുന്നു കൊല്ലപ്പെട്ട ജമീഷ മുബിൻ. കാറിൽ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചാവേറാക്രമണമെന്നും തീവ്രവാദബന്ധമെന്ന നിലയിലേക്കും അന്വേഷണമെത്തിയത്. കേസിൽ ആറ് സംഘങ്ങളാണ് തമിഴ്നാട് പൊലീസ് അന്വേഷണം നടത്തുന്നത്. ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്.
2019 വരെ ഐ.എസിൽ ചേർന്നത് 100 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇത് 72 പേർ വിവിധ ആവശ്യങ്ങൾക്ക് വിദേശത്തെത്തിയ ശേഷം ഐ.എസിൽ ചേർന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവർ ഐ.എസിൽ ആ ക്യഷ്ടരായി കേരളം വിട്ടവരാണ്. എന്നാൽ ലവ് ജിഹാദിൻെറ കാര്യം മുഖ്യമന്ത്രി സമ്മതിച്ചില്ല. 1992 ൽ ബാബറി മസ്ജിദ് തകർന്നതിനുശേഷം മൂന്ന് മുസ്ലീം സംഘടനകളെ ലയിച്ചാണ് 2006 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപിക്കരിക്കപ്പെട്ടത്. കേരളത്തിന്റെ ദേശീയ വികസന മുന്നണി, കർണാടക ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പസാരി എന്നിവയാണ് അവ.ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമബംഗാളിലെ നാഗരിക് അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ് സോഷ്യൽ ഫോറം എന്നിവയും പോപ്പുലർ ഫ്രണ്ടിലെ അംഗ സംഘടനകളാണ്.
ജൂനിയർ ഫ്രന്റ്സ്,കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ,നാഷണൽ വിമൻസ് ഫ്രണ്ട്,ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ,,നാഷണൽ ലോയേഴ്സ് നെറ്റ്‌വർക്ക്,മീഡിയ റിസർച്ച് ആന്റ് ഡവലപ്മെന്റ് ഫൗണ്ടേഷൻ,സത്യസരണി എന്നിവ പോപ്പുലർ ഫ്രണ്ടിന്റെ ന്റെ പോഷക സംഘടനയാണ്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്ന രാഷ്ട്രീയ കക്ഷിയും പിഎഫ്ഐയ്ക്കുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമായ പങ്കാളിത്തം ഈ പാർട്ടിക്കുണ്ടായിരുന്നു.എല്ലാ വർഷവും ഫെബ്രുവരി 17 ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ സംഘടന ഐക്യ മാർച്ചുകൾ നടത്തുന്നു.യൂണിഫോമിൽ താരങ്ങളും ചിഹ്നങ്ങളും വഹിച്ചാണ് മാർച്ച്.പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക ദിനമാണ് അന്ന്.എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ അവർ നടത്തിയിരുന്ന സ്വാതന്ത്ര്യ പരേഡ് 2013 ൽ കേരള സർക്കാർ നിരോധിച്ചിരുന്നു. ഇതിന്റെയും എസ്.ഡി.പി.ഐ.യുടെയും പ്രമുഖരായ നേതാക്കളിൽ പലരും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ മുൻകാല പ്രവർത്തകരാണെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ട്.വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ ടി. ജെ ജോസഫിന്റെ വലതുകൈ വെട്ടി മാറ്റിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെട്ടിരുന്നു. ഈ കേസിൽ വിധി പറഞ്ഞ കോടതി 54 പേരിൽ 13 പേരെ ശിക്ഷിച്ചു. ഇതിൽ 10 പേർക്കെതിരേ യു.എ.പി.എ നിയമം പ്രയോഗിച്ചിരുന്നു.
കേരളം ജിഹാദികളുടെ താവളമാണെന്ന് പറഞ്ഞു കൊണ്ടു പടിയിറങ്ങി പോയ പഴയ ഡിജി പിയും പുതിയ ഡിജി പിയും ഇക്കാര്യത്തിൽ അവലംബിക്കുന്നത് കുറ്റകരമായ മൗനം തന്നെയാണ്. ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ എല്‍ടിടിഇയുടെ പ്രവര്‍ത്തനം പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളുടെ സഹായത്തോടെ കേരളത്തില്‍ നടക്കുന്നതായാണ് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്.നെടുമ്പാശേരിയില്‍ നിന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ സ്വദേശി സുരേഷ് രാജിനെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തില്‍ എല്‍ടിടിഇയുടെ സ്ലീപ്പിങ് സെല്ലുകള്‍ സജീവമാണെന്ന വിവരം എന്‍ഐഎക്ക് ലഭിച്ചത്. പാക് തീവ്രവാദ സംഘടനകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. മലയാളികൾക്ക് ഇത് ഞെട്ടിക്കുന്ന വിവരമാണെങ്കിലും കേന്ദ്ര ഏജൻസികൾക്ക് ഇത്തരം അറിവുകൾ പുത്തരിയല്ല.പാകിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും ശ്രീലങ്കയിലേക്ക് ലഹരിമരുന്നും ആയുധവും കടത്തുന്നത് ഈ സംഘമാണ്. ഈ സംഘത്തിനു ചുക്കാന്‍ പിടിക്കുന്നത് എല്‍ടിടിഇ നേതാക്കളാണ്. കഴിഞ്ഞ ഏപ്രിലില്‍ വിഴിഞ്ഞത്ത് 300 കിലോ ഹെറോയിനും എകെ 47 തോക്കുകളുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയതിന് പിന്നാലെയാണ് കേരളത്തിലെ മുന്‍ എല്‍ടിടിഇ സംഘത്തിലേക്ക് അന്വേഷണമെത്തിയത്.
ഈ കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിരുന്നു. നെടുമ്പാശേരിയില്‍ നിന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്ത സുരേഷ് രാജും സഹോദരന്‍ രമേഷും ഒരു വര്‍ഷം മുമ്പാണ് കുടുംബവുമായി കേരളത്തിലെത്തിയത്. തുണിവ്യാപാരമാണെന്നും വിമാനത്താവളത്തില്‍ കയറ്റുമതി ജോലിയാണെന്നുമാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്.നെടുമ്പാശേരി അത്താണിയിലെ വീട്ടില്‍ 25,000 രൂപ വാടക നല്കി താമസിക്കുകയായിരുന്നു ഇവര്‍. തമിഴ്‌നാട്ടുകാരാണെന്ന് വ്യാജ രേഖയുണ്ടാക്കിയായിരുന്നു താമസം. ഇവര്‍ക്ക് ഐഎസ് ഭീകര സംഘടനയുമായും ബന്ധമുണ്ട്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് എല്‍ടിടിഇ നേതാക്കളാണ് ലഹരി മരുന്ന്, ആയുധക്കടത്തിന് പിന്നിലെന്ന വിവരം ലഭിച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തി വഴിയാണ് സംഘം ശ്രീലങ്കയിലേക്ക് ലഹരിവസ്തുക്കളും ആയുധവും കടത്തിയത്. അറസ്റ്റിലായ മൂവരും ലഹരിക്കടത്തിനായി ഒരു വര്‍ഷത്തോളം കേരളത്തില്‍ ഒളിച്ച് താമസിച്ചിരുന്നു.
ലഹരി, ആയുധ ഇടപാടുകള്‍ സൗകര്യപ്രദമായി നടത്താനാണ് നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്. സംസ്ഥാനത്ത് തമിഴ്നാട്ടുകാരെന്ന വ്യാജേന നിരവധി ശ്രീലങ്കന്‍ പൗരന്മാര്‍ താമസിക്കുന്നതായും എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.കേരള പോലീസിൻ്റെ ജാഗ്രത കുറവാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. കർശനമായ നിരീക്ഷണമില്ലെങ്കിൽ കേരളത്തിൻെറ കാര്യത്തിൽ പുനരാലോചന വേണ്ടി വരു മെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്. ഒളിച്ച് താമസിക്കാൻ സ്വസ്ഥമാണ് കേരളമെന്ന് തീവ്രവാദികൾ കരുതുന്നു.ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രവണതയില്ല. കേരളത്തിൽ താമസിച്ചു കൊണ്ട് തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലാണ് തീവ്രവാദ സംഘടനകൾക്ക് താത്പര്യം. ഇതിന് ചുക്കാൻ പിടിക്കുന്നത് കേരളത്തിൽ സി പി എം ആണെന്നാണ് പറയപ്പെടുന്നത്.
https://www.facebook.com/Malayalivartha
























