1.210 ഗ്രാം എം ഡി എം എ വിൽപ്പനക്കായി കൈവശം വച്ചെന്ന നർക്കോട്ടിക് ജിഹാദ് കേസിൽ കോവളം പോലീസ് തലസ്ഥാന ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു; തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് റൂറൽ കോവളം പോലീസ് കുറ്റപത്രം സമർപ്പിച്ചത്

1.210 ഗ്രാം എം ഡി എം എ വിൽപ്പനക്കായി കൈവശം വച്ചെന്ന നർക്കോട്ടിക് ജിഹാദ് കേസിൽ കോവളം പോലീസ് തലസ്ഥാന ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് റൂറൽ കോവളം പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ചാക്ക ഐ.ടി.ഐ.ക്കു സമീപം താമസിക്കുന്ന ഗംഗ(20), ബീമാപള്ളി മാമൂട്ട് വിളാകം സ്വദേശി ഹാഷിം(27), ചിറയിൻകീഴ് അരൂർ കൊട്ടാരം തുരുത്ത് അൽഫർജ് സ്കൂളിന് സമീപം പടിഞ്ഞാറ്റുവിളവീട്ടിൽ അസർ(29) എന്നിവരെ 1 മുതൽ 3 വരെ പ്രതി ചേർത്താണ് കോവളം പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
O.50 ഗ്രാമിന് മേലുള്ള ഇൻറർമീഡിയറ്റ് അളവായതിനാൽ ഫയലിംഗ് കോടതിയായ ജില്ലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അതേ സമയം നർക്കോട്ടിക് ജിഹാദ് പരാമർശമില്ലാതെയും ഹിന്ദു യുവതിയെ ഇരയോ സാക്ഷിയോ ആക്കാതെ ഹിന്ദു യുവതിയടക്കം 3 പേരെ പ്രതി ചേർത്ത് കോവളം പോലീസ് വെറും മയക്കുമരുന്ന് കേസായാണ് വെള്ളം ചേർത്ത കുറ്റപത്രം സമർപ്പിച്ചതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട് .നർക്കോട്ടിക് ജിഹാദ് കേസ് എൻഐഎക്ക് കൈമാറാതെ കേസ് അട്ടിമറിച്ച് വെള്ളം ചേർത്ത കുറ്റപത്രമെന്നാണ് ആരോപണം.
ഹിന്ദു യുവതിക്ക് ഉടൻ തന്നെ ജാമ്യം അനുവദിച്ച കോടതി 2മുസ്ലിം യുവാക്കൾക്ക് തുടക്കത്തിൽ ജാമ്യം നിഷേധിച്ചിരുന്നു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പേട്ട സ്വദേശിനിയായ 21 കാരിക്ക് ജാമ്യം അനുവദിച്ചത്. യുവതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് നിരീക്ഷിച്ചാണ് ജഡ്ജി കെ. സനിൽകുമാർ ജാമ്യം നൽകിയത്.
സംഭവം നടന്നത് 2023 പുതുവത്സര ആഘോഷ ദിനമായ 2022 ഡിസംബർ 30 അർദ്ധരാത്രി 1.10 ന് കോവളം ആവാടുതുറ സീറോക്ക് ബീച്ച് ഹാപ്പി ഡേ ഹോട്ടലിന് സമീപം വച്ചെന്നാണ് കേസ്. പുതുവത്സരാഘോഷത്തിന് എത്തുന്നവരെ ലക്ഷ്യമിട്ടാണ് ഇവർ എത്തിയതെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്.
യുവതിയെ ഒന്നാം പ്രതിയാക്കിയും മറ്റു കേസുകൾ ഉള്ള ബീമാപ്പള്ളി സ്വദേശി ഹാഷിം , ചിറയിൻകീഴ് അഴൂർ സ്വദേശി അൻസാർ എന്നിവരെ രണ്ടും മൂന്നും പ്രതിചേർത്ത് കോവളം പോലീസ് കേസെടുത്തത്. 2 യുവാക്കൾ ദീർഘകാലം റിമാൻ്റിലായിരുന്നു. തുടക്കം മുതലേ വിവിധ കോണുകളിൽ നിന്ന് ഇത് നർക്കോട്ടിക് ജിഹാദ് ആണെന്ന ആരോപണം ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha
























