വീണ്ടും തിരിച്ചടി; സർക്കാർ വിദ്യാലയങ്ങളോടുള്ള പ്രിയം കുറയുന്നു...സർക്കാർ സ്കൂളിൽ പഠിക്കാൻ കുട്ടികളില്ല... വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; നിറം മങ്ങി വിദ്യാഭ്യാസ വകുപ്പ്...സ്‌കൂൾ തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കണക്ക് പുറത്തുവിടാത്തത് വിവാദമായിരുന്നു....

വീണ്ടും തിരിച്ചടി; സർക്കാർ വിദ്യാലയങ്ങളോടുള്ള പ്രിയം കുറയുന്നു, വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്; നിറം മങ്ങി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷവും കുട്ടികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ അധ്യയന വർഷത്തെ അപേക്ഷിച്ച് 10,164 കുട്ടികളുട കുറവാണ് രേഖപ്പെടുത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആകെ 84,000 കുട്ടികൾ കുറഞ്ഞെന്നാണ് കണക്ക്. സ്‌കൂൾ തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കണക്ക് പുറത്തുവിടാത്തത് വിവാദമായിരുന്നു.സർക്കാർ പോർട്ടലിലെ കണക്കുകൾ പ്രകാരം ഈ വർഷം സർക്കാർ വിദ്യാലയങ്ങളിൽ എത്തിയത് 99,566 കുട്ടികളാണ്. എയ്ഡഡ് സ്‌കൂളുകളിൽ 1,58, 583 കുട്ടികളുമെത്തി. ആകെ സർക്കാർ, എയ്ഡഡ് മേഖലകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,58,149 കുട്ടികളാണ്. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം 2,68,313 ആയിരുന്നു ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾ.
ഈ വർഷം ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം 34,04,724 ആണ്. ഇവിടെ കഴിഞ്ഞ വർഷത്തേക്കാൾ 84,000 കുട്ടികൾ കുറഞ്ഞെന്നാണ് കണക്ക്. പാലക്കാട് ഒഴികെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കുട്ടികൾ കുറഞ്ഞു. അൺ എയ്ഡഡ് സ്‌കൂളുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലുമായി ആകെ പഠിക്കുന്ന കുട്ടികളുടെ എണ്ണം 37,46,647 ആണ്.സ്‌കൂൾ തുറന്ന് ആറാം പ്രവൃത്തിദിനമാണ് കുട്ടികളുടെ എണ്ണം കണക്കാക്കുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ കണക്ക് പുറത്തുവിടാത്തത് കുട്ടികളുടെ എണ്ണം കുറഞ്ഞത് കൊണ്ടാണെന്ന് വിമർശനം ശക്തമായിരുന്നു. രണ്ട് മാസത്തിന് ശേഷം പുറത്തുവിട്ട കണക്കിലും വിദ്യാർത്ഥികളുടെ എണ്ണത്തിൽ വന്ന കുറവ് വ്യക്തമായി പറയാൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം ഉയരുന്നത് മുൻ വർഷങ്ങളിൽ സർക്കാർ വലിയ നേട്ടമായി ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്.
സർക്കാരിന്റെ മുഖച്ഛായയെ തന്നെ ഇത് ബാധിച്ചിരിക്കുകയാണ്. പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണമുയർന്നിരുന്ന ട്രെൻഡിന് ഈ വർഷവും വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം പൊതുവിദ്യാലയങ്ങളിലെ രണ്ട് മുതല്‍ പത്തുവരെ ക്ലാസുകളില്ലായി 42,059 കുട്ടികള്‍ ഈ വര്‍ഷം പുതിയതായെത്തി. ഏറ്റവും അധികം കുട്ടികൾ ചേർന്നത് എട്ടാം ക്ലാസിലാണ്. 17,011 കുട്ടികള്‍ എട്ടാം ക്ലാസില്‍ പുതിയതായി പ്രവേശനം നേടിയത്. സ്കൂൾ തുറന്ന് ആറാം പ്രവൃത്തിദിനമാണ് തലയെണ്ണി കുട്ടികളുടെ എണ്ണം കണക്കാക്കുന്നത്. എന്നാല്‍ മാസങ്ങൾ കഴിഞ്ഞിട്ടും കണക്ക് പുറത്തുവിടാത്തത് കുട്ടികളുടെ എണ്ണം കുറഞ്ഞത് കൊണ്ടാണെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാല്‍ രണ്ട് മാസത്തിന് ശേഷം പുറത്തുവിട്ട കണക്കിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്ന കുറവ് വ്യക്തമായി പറയുന്നില്ല.
പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം ഉയരുന്നത് മുൻ വർഷങ്ങളിൽ സർക്കാർ വലിയ നേട്ടമായി ഉയർത്തിക്കാട്ടിയിരുന്നു. കഴിഞ്ഞ കൊല്ലവും കുട്ടികളുടെ എണ്ണം കുറഞ്ഞിരുന്നു. വമ്പൻ പ്രചാരണങ്ങൾക്കിടയിലും പൊതുവിദ്യാലയങ്ങള്‍ കുട്ടികൾ കുറയുന്നത് വിദ്യാഭ്യാസ വകുപ്പിന് ക്ഷീണമാണ്. കണക്ക് പുറത്തുവിട്ടതോടെ ഈ വർഷത്തെ തസ്തിക നിർണയം തുടങ്ങിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha
























