ഇപ്പോഴത്തെ ആൾക്കാരെ പോലെ അഴിമതിയൊക്കെ കാണിച്ച്, എനിക്കൊരു ഹെലികോപ്റ്ററോക്കെ വാങ്ങിത്തരുന്ന അച്ഛനായിരുന്നെങ്കിൽ വിമർശനങ്ങളൊക്കെ പോ പുല്ലെന്ന് പറഞ്ഞ് വിട്ടുകളഞ്ഞേനെ; അദ്ദേഹം അതൊന്നും ചെയ്യുന്നില്ല; വീട്ടിൽ ഉള്ളത് കൂടി എടുത്ത് പുറത്ത് കൊടുക്കുകയാണ്! സുരേഷ്‌ഗോപിയെ കുറിച്ച് മകൻ ഗോകുൽ സുരേഷ്

നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപിയെ കുറിച്ച് ഒരു ഇന്റർവ്യൂവിൽ മകൻ ഗോകുൽ സുരേഷ് ചില കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് വളരെ ശ്രദ്ധേയമാകുകയാണ്. ഗോകുൽ സുരേഷിന്റെ വാക്കുകൾ ഇങ്ങനെ;- അച്ഛനോട് നേരിട്ട് വന്ന് ആരെങ്കിലും വല്ലതും മോശമായി പറഞ്ഞാൽ അവരുടെ വിധി. അങ്ങനെ പൊതുവിൽ ആരും ചെയ്യില്ല. സോഷ്യൽ മീഡിയയിൽ കുരയ്ക്കുന്നവർ കൂട്ടം കൂടി നിന്നെ കുരയ്ക്കൂ.
ഒറ്റയ്ക്ക് നിന്ന് കുരച്ചാൽ ചിലപ്പോൾ പണികിട്ടും. അങ്ങനെ ഒരാൾക്ക് ഞാൻ മറുപടി കൊടുത്തിരുന്നു. പോപ്പുലേഷൻ കൺട്രോൾഡിനെ പറ്റി എന്തോ പറഞ്ഞപ്പോൾ, അമ്മേടെ സഹോദരിമാരുടെ എല്ലാവരുടെയും ഫോട്ടോ വച്ച് ആക്ഷേപിച്ചിരുന്നു. വിമർശനം എന്നതിലുപരി അത് വൃത്തികേടായിരുന്നു .
അച്ഛൻ പാർട്ടിയിലോട്ട് ജോയിൻ ചെയ്തതിൽ പിന്നെ അദ്ദേഹം വേറേതോ ആളായ മട്ടിലാണ് ചിലരുടെ പെരുമാറ്റം. ഇപ്പോഴത്തെ ആൾക്കാരെ പോലെ അച്ഛൻ കുറച്ച് അഴിമതിയൊക്കെ കാണിച്ച്, എനിക്കൊരു ഹെലികോപ്റ്ററോക്കെ വാങ്ങിത്തരുന്ന അച്ഛൻ ആയിരുന്നെങ്കിൽ വിമർശനങ്ങളൊക്കെ പോ പുല്ലെന്ന് പറഞ്ഞ് വിട്ടുകളഞ്ഞേനെ.
പക്ഷേ അദ്ദേഹം അതൊന്നും ചെയ്യുന്നില്ല. വീട്ടിൽ ഉള്ളത് കൂടി എടുത്ത് പുറത്ത് കൊടുക്കുകയാണ്. അങ്ങനത്തെ ഒരാളെ എന്തെങ്കിലും പറയുന്നത് എനിക്ക് ഇഷ്ടമാകില്ല. ഇനി ചെറിയൊരു തെറ്റ് ചെയ്താൽ പോലും. ഒരുപാട് പ്ലസ് ഉണ്ട് അച്ഛനെന്നും ഗോകുൽ സുരേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha






















