Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇടതിടങ്ങളിൽ എങ്ങും നടൻ വിനായകസ്തുതി ഗീതങ്ങൾ ആണ്; വിനായകൻ അസാമാന്യ അഭിനയ പാടവം കൈമുതലായിട്ടുള്ള നടൻ തന്നെയാണ്, സമ്മതിക്കുന്നു; അവിടെയും ലേശം കുത്തിത്തിരുപ്പിനും ജാതീയതയ്ക്കും സ്കോപ്പ് ഉണ്ടെങ്കിൽ അതിൽ കയറിപ്പിടിച്ചു വിവാദം ഉണ്ടാക്കുക എന്ന നയം ഇടതിടങ്ങൾ എന്നും എടുത്ത് പെരുമാറുന്ന അടവ് ആണ്; വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്

12 AUGUST 2023 06:09 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ഇടതിടങ്ങളിൽ എങ്ങും നടൻ വിനായകസ്തുതി ഗീതങ്ങൾ ആണ്. വിനായകൻ അസാമാന്യ അഭിനയ പാടവം കൈമുതലായിട്ടുള്ള നടൻ തന്നെയാണ്, സമ്മതിക്കുന്നു. ജയിലർ സിനിമയിൽ രജനികാന്തിന് ഒപ്പം അദ്ദേഹം അസാമാന്യ അഭിനയം കാഴ്ച്ച വച്ചിട്ടും ഉണ്ടാവാം സമ്മതിക്കുന്നു. ജയിലർ എന്ന സിനിമയിൽ ആരും മോശമായില്ല എന്ന അഭിപ്രായം തന്നെയാണ് എങ്ങും. എങ്കിലും അവിടെയും ലേശം കുത്തിത്തിരുപ്പിനും ജാതീയതയ്ക്കും സ്കോപ്പ് ഉണ്ടെങ്കിൽ അതിൽ കയറിപ്പിടിച്ചു വിവാദം ഉണ്ടാക്കുക എന്ന നയം ഇടതിടങ്ങൾ എന്നും എടുത്ത് പെരുമാറുന്ന അടവ് ആണ്. വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്, ഫേസ്ബുക്ക് കുറിപ്പിൻെറ പൂർണ രൂപം ഇങ്ങനെ;

 ഇടതിടങ്ങളിൽ എങ്ങും നടൻ വിനായകസ്തുതി ഗീതങ്ങൾ ആണ്. വിനായകൻ അസാമാന്യ അഭിനയ പാടവം കൈമുതലായിട്ടുള്ള നടൻ തന്നെയാണ്, സമ്മതിക്കുന്നു. ജയിലർ സിനിമയിൽ രജനികാന്തിന് ഒപ്പം അദ്ദേഹം അസാമാന്യ അഭിനയം കാഴ്ച്ച വച്ചിട്ടും ഉണ്ടാവാം സമ്മതിക്കുന്നു. ജയിലർ എന്ന സിനിമയിൽ ആരും മോശമായില്ല എന്ന അഭിപ്രായം തന്നെയാണ് എങ്ങും.

എങ്കിലും അവിടെയും ലേശം കുത്തിത്തിരുപ്പിനും ജാതീയതയ്ക്കും സ്കോപ്പ് ഉണ്ടെങ്കിൽ അതിൽ കയറിപ്പിടിച്ചു വിവാദം ഉണ്ടാക്കുക എന്ന നയം ഇടതിടങ്ങൾ എന്നും എടുത്ത് പെരുമാറുന്ന അടവ് ആണ്. അതുകൊണ്ടാണ് "വരേണ്യ സങ്കൽപ്പങ്ങളുടെ മുന്നിൽ ഇങ്ങനെ നെഞ്ച് വിരിച്ചു നിന്നതിനാണ് വിനായകൻ പലർക്കും അപ്രിയൻ ആയത്, അവരാരും ഈ നിൽപ്പ് കണ്ടു ഇന്ന് ഉറങ്ങില്ല. സവർണ ജാതിബോധത്തിന്റെ മുഖത്തേറ്റ അടിയാണ് വിനായകൻ്റെ ജയിലർ."എന്ന നരേറ്റീവുകൾ ഇവിടെ ഹൗസ്ഫുള്ളായി ഓടുന്നത്.

അഭിനയത്തിൽ മികവ് കാട്ടിയെന്ന് കരുതി വിനായകൻ എന്ന വ്യക്തിയുടെ പൊതുസമൂഹത്തിലെ ഇടപെടലുകൾ മികച്ചത് എന്ന് ഒരിക്കലും അഭിപ്രായമില്ല. ഒരു കലാകാരനിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്ന തരം സംസാരമോ ഇടപെടലോ അല്ല അയാൾ നടത്തിയത്. എന്നിട്ടും ഒരു സിനിമയിലെ മികവ് എടുത്തു കാട്ടി അയാൾ എന്തെല്ലാമോ ആണെന്ന തരം വെറുപ്പിക്കൽ കം വെളുപ്പിക്കൽ പലയിടത്തും ബോധപൂർവം നടക്കുന്നുണ്ട്. വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിന്റെ സംസാരഭാഷയും ശരീരഭാഷയും പലപ്പോഴും ഉണ്ടാക്കിയിട്ടുള്ളത് മോശം ഇമ്പാക്ട് തന്നെയാണ്.

വിനായകൻ എന്ന വ്യക്തിക്കെതിരെ ആദ്യമൊരു ആരോപണം ഉന്നയിക്കപ്പെടുന്നത് സ്വന്തം ചേരിയിൽ നിന്ന് തന്നെയായിരുന്നു. മീ ടു വിവാദങ്ങൾ കത്തിനിന്ന കാലഘട്ടത്തിൽ അയാൾക്കെതിരെ കടുത്ത ആരോപണവുമായി വരുന്നത് ദളിത്‌ ആക്റ്റിവിസ്റ്റ് ആയൊരു സ്ത്രീയാണ്. വിനായകൻ അവർക്കെതിരെ നടത്തിയ വെർബൽ അബ്യൂസ് ആയിരുന്നു വിവാദ വിഷയം. പിന്നീട് ഇതേ മനുഷ്യൻ ആണധികാരവ്യവസ്ഥക്കെതിരെ പോരാടുന്ന സ്ത്രീ കഥാപാത്രമുള്ള 'ഒരുത്തീ' എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിൽ പങ്കെടുത്തുക്കൊണ്ട് ഏറ്റവും മോശമായ ഒരു പരാമർശം നടത്തി.

രുചിയുള്ള ഭക്ഷണ വസ്തുക്കൾ കാണുമ്പോൾ അത് ആസ്വദിക്കാൻ കൊതിയൂറുന്നത് പോലെ പെൺശരീരങ്ങളോട് സെക്സ് ചോദിച്ചു വാങ്ങുമെന്ന് പരസ്യമായി പറഞ്ഞ അയാൾ മുന്നിലിരിക്കുന്ന ജേർണലിസ്റ്റ് ആയ ഒരുവളെ ചൂണ്ടിക്കാണിച്ച് പറഞ്ഞിട്ടും അതിൽ ആർക്കും സ്ത്രീവിരുദ്ധത തോന്നിയില്ല. ഏറ്റവും ഒടുവിൽ ആരാധ്യനായ ഒരു മനുഷ്യന്റെ വിയോഗവുമായി ബന്ധപ്പെട്ട് നടത്തിയ മോശം പരാമർശം ഒക്കെ എടുത്ത് കാണിക്കുന്നുണ്ട് ഒരു വ്യക്തിയെന്ന നിലയിൽ ഒരു ആദരവും അർഹിക്കാത്ത മനുഷ്യൻ ആണ് വിനായകൻ എന്ന്.

ഇവിടെ നടന്മാർ ജനഹൃദയങ്ങളിൽ ട്രൂ ഹീറോ ആയി മാറുന്നത് അഭിനയക്കലയിൽ കൊടുമുടി കയറിയത് കൊണ്ട് മാത്രമല്ല, മറിച്ച് പൊതു ഇടങ്ങളിൽ മാതൃകപരമായി പെരുമാറിയും റോൾ മോഡലുകൾ ആയിമാറിയും ഒക്കെ തന്നെയാണ്.സ്റ്റൈൽ മന്നൻ രജനികാന്ത് ഒക്കെ ജനഹൃദയങ്ങൾ കീഴടക്കിയത് വാ വിട്ട വാക്കുകളിലൂടെ ആയിരുന്നില്ല. വിനായകൻ തുറന്നു വിട്ട തൻ്റെ ലിബറൽ നീല മനസ്സ് കം നീല ചടയൻ ഗ്രാമഭാഷകൾ ഇവിടെ വിഷയം ആവാത്തത് അയാളൊരു ലെഫ്റ്റ് പുരോഗമനവാദിയായ സിനിമാനടൻ ആയതിനാൽ മാത്രമാണ്.

അപ്പോൾ പിന്നെ വെളുപ്പിക്കൽ കം വെറുപ്പിക്കൽ നടക്കട്ടെ! വിനായകൻ എന്ന നടൻ അഭിനയകലയിൽ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ!! ഒപ്പം വ്യക്തിജീവിതത്തിൽ എന്നും പിഴവായി നില്ക്കുന്ന സംസാര ശൈലിയും ഭാഷയും കൂടി നന്നാക്കട്ടെ!!!അപ്പോൾ മാത്രമേ അയാൾ ഒരു മികച്ച കലാകാരൻ ആവുന്നുള്ളൂ! അതുവരേയ്ക്കും ഒരു കംപ്ലീറ്റ് ഹ്യൂമൻ എന്ന നിലയിൽ നെഞ്ച് വിരിച്ചു നിൽക്കുന്ന രജനികാന്ത് എന്ന മനുഷ്യന്റെ, ഹീറോയുടെ നോട്ടത്തിന് മുന്നിൽ പതറി പോകുന്ന വെറും വില്ലൻ മാത്രമേ ആവുന്നുള്ളൂ വിനായകൻ!!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (17 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends