ഒരു സ്ത്രീ എന്ന നിലയിൽ ഫ്ലയിങ് കിസ്സ് കൊണ്ട് സ്മൃതി ഇറാനിയുടെ അഭിമാനം മുറിപ്പെട്ടു; അപ്പോൾ ലോകം മുഴുവൻ കാൺകേ നഗ്നത പരേഡ് നടത്തപ്പെട്ട, കൂട്ടബലാത്സംഗം ചെയ്യപ്പെട്ട, ആ പെൺകുട്ടികളുടെ മാനമോ?? ആ മാനത്തിന് വിലയില്ലേ?? ആ മാനത്തെ കുറിച്ച് ചോദിക്കുമ്പോൾ, അതിന് ഉത്തരം ഇല്ലാതെ വരുമ്പോൾ ഇറക്കിയ വിമൻ കാർഡ് മാത്രമാണ് ഈ ആരോപണം എന്ന് തെളിഞ്ഞാൽ ഇന്ത്യയിലെ സ്ത്രീ സമൂഹത്തോട് മുഴുവൻ മാപ്പ് ചോദിക്കാൻ സ്മൃതി ഇറാനി എന്ന സ്ത്രീ ബാധ്യസ്ഥയാകും; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

ഒരു സ്ത്രീ എന്ന നിലയിൽ ഫ്ലയിങ് കിസ്സ് കൊണ്ട് സ്മൃതി ഇറാനിയുടെ അഭിമാനം മുറിപ്പെട്ടു. തീർച്ചയായും അത് ഉൾക്കൊള്ളുന്നു. അപ്പോൾ ലോകം മുഴുവൻ കാൺകേ നഗ്നത പരേഡ് നടത്തപ്പെട്ട,കൂട്ടബലാത്സംഗം ചെയ്യപ്പെട്ട, (അതിൽ ഒരു സൈനികന്റെ ഭാര്യയും ഉണ്ട് ) ആ പെൺകുട്ടികളുടെ മാനമോ??
ആ മാനത്തിന് വിലയില്ലേ?? ആ മാനത്തെ കുറിച്ച് ചോദിക്കുമ്പോൾ, അതിന് ഉത്തരം ഇല്ലാതെ വരുമ്പോൾ ഇറക്കിയ വിമൻ കാർഡ് മാത്രമാണ് ഈ ആരോപണം എന്ന് തെളിഞ്ഞാൽ ഇന്ത്യയിലെ സ്ത്രീ സമൂഹത്തോട് മുഴുവൻ മാപ്പ് ചോദിക്കാൻ സ്മൃതി ഇറാനി എന്ന സ്ത്രീ ബാധ്യസ്ഥയാകും. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. അതിന്റെ ശ്രീകോവിൽ എന്ന് വിശേഷിക്കപ്പെടുന്ന പാർലമെന്റ്. അവിടെയാണ് ഇന്ന് വരെ കേട്ടുക്കേൾവി ഇല്ലാത്ത ഈ ആരോപണം. ഇത് വെറും ഒരു ആരോപണം മാത്രമാണെങ്കിൽ ദേശീയനേതാവ് എന്ന പദവി മറന്ന്, MP എന്ന ഉന്നതമായ സ്ഥാനത്തിരുന്നു കൊണ്ട് വിമൻ കാർഡ് ഇറക്കി ചീപ്പ് ഷോ കളിച്ച വെറുമൊരു നാടകനടി മാത്രമായി ഇവർ മാറും.
ഇനി ആ ആരോപണം സത്യമാണെങ്കിൽ പാർലമെന്റിൽ പോലും സ്ത്രീകളോട് നേരെ ചൊവ്വേ പെരുമാറാൻ അറിയാത്ത ഒരാൾ എന്ന ടാഗിനൊപ്പം നിയമനടപടികളും ഇദ്ദേഹം നേരിടേണ്ടി വരും. സ്ഥലം പാർലമെന്റ് ആയതുകൊണ്ട് തന്നെ തെളിവ് തേടി എങ്ങും പോകേണ്ടി വരില്ലല്ലോ.
മണിപ്പൂർ എന്ന സ്ഥലത്ത് മനുഷ്യ മനസാക്ഷിയെ മരവിപ്പിച്ച ഒരു സംഭവം കണ്മുന്നിൽ ഉള്ളപ്പോൾ, അത് ലോകം മുഴുവൻ കണ്ടപ്പോൾ അതിനെ കുറിച്ച് ചോദ്യം വരുമ്പോൾ അതിന് ഉത്തരം ഉണ്ടെങ്കിൽ പറയുക. അതാണ് ചോദ്യോത്തര വേള കൊണ്ട് ഉദ്ദേശിക്കുന്നത്. അതിന് കാശ്മീരി പണ്ഡിറ്റുകൾ നേരിട്ട പീഡനം അല്ല ഉത്തരം ( അത് സത്യമാണെങ്കിൽ കൂടി ഇപ്പോൾ അല്ല ആ ഉത്തരം നൽകേണ്ടത് ).
ഒരു സ്ത്രീ എന്ന നിലയിൽ ഫ്ലയിങ് കിസ്സ് കൊണ്ട് സ്മൃതി ഇറാനിയുടെ അഭിമാനം മുറിപ്പെട്ടു. തീർച്ചയായും അത് ഉൾക്കൊള്ളുന്നു. അപ്പോൾ ലോകം മുഴുവൻ കാൺകേ നഗ്നത പരേഡ് നടത്തപ്പെട്ട,കൂട്ടബലാത്സംഗം ചെയ്യപ്പെട്ട, (അതിൽ ഒരു സൈനികന്റെ ഭാര്യയും ഉണ്ട് ) ആ പെൺകുട്ടികളുടെ മാനമോ?? ആ മാനത്തിന് വിലയില്ലേ??
ആ മാനത്തെ കുറിച്ച് ചോദിക്കുമ്പോൾ, അതിന് ഉത്തരം ഇല്ലാതെ വരുമ്പോൾ ഇറക്കിയ വിമൻ കാർഡ് മാത്രമാണ് ഈ ആരോപണം എന്ന് തെളിഞ്ഞാൽ ഇന്ത്യയിലെ സ്ത്രീ സമൂഹത്തോട് മുഴുവൻ മാപ്പ് ചോദിക്കാൻ സ്മൃതി ഇറാനി എന്ന സ്ത്രീ ബാധ്യസ്ഥയാകും.!!മറിച്ചാണെങ്കിൽ രാഹുൽ ഗാന്ധിയും!!! സത്യം ജയിക്കട്ടെ!!സത്യമേവ ജയതേ!! സത്യം മാത്രമേ ജയിക്കാവൂ!!!
https://www.facebook.com/Malayalivartha






















