ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്കും അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലുള്ളവര്‍ക്കുമായി ചുരുക്കി.... 500 രൂപ വില വരുന്ന 14 സാധനങ്ങള്‍ കിറ്റിലുണ്ടാകും

ഓണത്തിന് സൗജന്യ ഭക്ഷ്യക്കിറ്റ് എ.എ.വൈ (മഞ്ഞ) കാര്‍ഡ് ഉടമകള്‍ക്കും അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലുള്ളവര്‍ക്കുമായി ചുരുക്കി. 5.87 ലക്ഷം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്‍പതിനായിരത്തോളം അന്തേവാസികള്‍ക്കും ഓണക്കിറ്റ് ലഭിക്കും.
500 രൂപ വില വരുന്ന 14 സാധനങ്ങള്‍ കിറ്റിലുണ്ടാകും. ഭക്ഷ്യ വകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മഞ്ഞ കാര്‍ഡുകാര്‍ക്ക് സൗജന്യമായി കിറ്റ് വിതരണം ചെയ്യാമെന്ന് റേഷന്‍ വ്യാപാരി പ്രതിനിധികള്‍ .
അതേസമയം, മുന്‍പ് കിറ്റുകള്‍ വിതരണം ചെയ്തതിന്റെ കമ്മിഷന്‍ കുടിശ്ശിക ആവശ്യപ്പെട്ടു. കമ്മിഷന്‍ നല്‍കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുമെന്നു മന്ത്രി ജി.ആര്‍.അനില്‍ . എല്‍.പി.ജി സിലിണ്ടറും മില്‍മ ഉത്പന്നങ്ങളും ഉള്‍പ്പെടെ വില്‍ക്കുന്ന കെ സ്റ്റോറുകളുടെ എണ്ണം വ്യാപിപ്പിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha






















