ആര്‍പ്പോ വിളിയോടെ ആവേശത്തുഴയെറിഞ്ഞ്.... പുന്നമടക്കായലിനെ ആവേശക്കായലാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ 69-ാമത് നെഹ്‌റു ട്രോഫി കരസ്ഥമാക്കി.... വീയപുരം ചുണ്ടന്റെ കന്നി വിജയം....

ആര്‍പ്പോ വിളിയോടെ ആവേശത്തുഴയെറിഞ്ഞ്.... പുന്നമടക്കായലിനെ ആവേശക്കായലാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ 69-ാമത് നെഹ്‌റു ട്രോഫി കരസ്ഥമാക്കി.... വീയപുരം ചുണ്ടന്റെ കന്നി വിജയം....
ആവേശത്തുഴയെറിഞ്ഞ് ഇഞ്ചോടിഞ്ച് പോരിനൊടുവില്‍ ചമ്പക്കുളം ചുണ്ടനെ നെല്ലിട വ്യത്യാസത്തില്‍ (ഫോട്ടോ ഫിനിഷില്‍) പിന്നിലാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടന്‍ 69ാമത് നെഹ്‌റുട്രോഫി ജേതാക്കളായി. കുമരകം ടൗണ്‍ ബോട്ട് ക്‌ളബിന്റേതാണ് രണ്ടാമതെത്തിയ ചമ്പക്കുളം ചുണ്ടന്‍.
യു.ബി.സി കൈനകരിയുടെ നടുഭാഗം മൂന്നാമതും പൊലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ നാലാമതുമെത്തി.തുടര്‍ച്ചയായി നാലാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വള്ളം നെഹ്‌റു ട്രോഫി സ്വന്തമാക്കിയത്.
വീയപുരം ചുണ്ടന്റെ കന്നിനേട്ടവുമാണ്. ആവേശകരമായ ഫൈനലില്‍ 4 മിനിട്ട് 21.22 സെക്കന്‍ഡില്‍ വീയപുരം ഫിനിഷ് ചെയ്തപ്പോള്‍ 0.06 സെക്കന്‍ഡിന്റെ മാത്രം വ്യതാസത്തിലാണ് ചമ്പക്കുളം ഫിനിഷിംഗ് പോയിന്റ് കടന്നത്. നടുഭാഗം 4 മിനിട്ട് 22.22 സെക്കന്‍ഡിലും കാട്ടില്‍ തെക്കേതില്‍ 4.22.63 സെക്കന്‍ഡിലും ഫിനിഷ് ചെയ്തു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ജലമേള ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥ കാരണം യാത്ര റദ്ദാക്കി. ഇന്നലെ രാവിലെ മുതല്‍ ആലപ്പുഴയിലും പരിസരങ്ങളിലും മഴയായിരുന്നു. ഹെലികോപ്ടര്‍ ഇറക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഏവിയേഷന്‍ വിഭാഗം അറിയിച്ചതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കുകയായിരുന്നു. മന്ത്രി സജി ചെറിയാനാണ് ജലോത്സവം ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ പി.പ്രസാദും എം.ബി.രാജേഷും ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്യുകയും ചെയ്തു.
"
https://www.facebook.com/Malayalivartha






















