നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ പീരുമേട് സ്വദേശി പുന്നമടക്കായലില്‍ വീണു മരിച്ചു...

നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ പീരുമേട് സ്വദേശി പുന്നമടക്കായലില്‍ വീണു മരിച്ചു. പീരുമേട് പള്ളിക്കുന്ന് പോത്തുപാറ നീരൊഴുക്കില്‍ വീട്ടില്‍ ശശിയുടെ മകന്‍ എസ്. രഞ്ജിത്താണ് (24) മരിച്ചത്.
സ്റ്റാര്‍ട്ടിങ് പോയിന്റില്‍ ബോട്ട് ജെട്ടിക്കു സമീപം ഇന്നലെ വൈകിട്ട് 3.40ന് ആയിരുന്നു അപകടം സംഭവിച്ചത്. മത്സര വള്ളംകളി നടക്കുന്നതിനിടെ ആവേശത്തില്‍ കായലിലേക്കു ചാടിയിറങ്ങുകയായിരുന്നു. ശക്തമായ ഒഴുക്കില്‍പെട്ട രഞ്ജിത്തിനെ അഗ്‌നിരക്ഷാസേന ചേര്‍ത്തല സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫിസറും സ്‌കൂബ അംഗവുമായ ആര്‍.മധുവും തകഴി സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡ്രൈവര്‍ യു.സുമേഷും ചേര്‍ന്നു മുങ്ങിയെടുത്ത് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജ്യേഷ്ഠനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണു രഞ്ജിത്ത് വള്ളംകളി കാണാനെത്തിയത്. കുമളിയിലെ സ്വകാര്യ കലാകേന്ദ്രത്തില്‍ കഥകളി നടനാണ്. മാതാവ്: ഗിരിജ. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും.
"
https://www.facebook.com/Malayalivartha






















