പുതുപ്പള്ളിയില്‍ പ്രചാരണം ശക്തമാകുന്നു.... കളം നിറയാന്‍ ഇരുമുന്നണികളും രംഗത്തെത്തി... ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

പുതുപ്പള്ളിയില്‍ പ്രചാരണം ശക്തമാകുന്നു. അവധി ദിനത്തില്‍ ഗൃഹസമ്പര്‍ക്ക പരിപാടികളുമായി കളം നിറയാന്‍ ഇരു മുന്നണികളും രംഗത്തെത്തിയിരിക്കുകയാണ്. രാഹുല്‍ പ്രചാരണത്തിന് എത്തുമോയെന്ന ആകാംക്ഷയിലാണ് എല്ലാവരും. ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.
പുതുപ്പള്ളിയില്‍ പ്രചാരണം കൊഴുപ്പിക്കാനുള്ള തിരക്കിലാണ് ഇടത് വലത് മുന്നണികള്‍. ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്കാണ് ഇരു സ്ഥാനാര്‍ത്ഥികളും ഇന്ന് പ്രാമുഖ്യം നല്‍കുന്നത്.
മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ആരെന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയുള്ളത്. കഴിഞ്ഞദിവസം തൃശ്ശൂരില്‍ ചേര്‍ന്ന ബിജെപി ഭാരവാഹി യോഗം സ്ഥാനാര്‍ത്ഥി തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടിരുന്നു. ജില്ലയിലെ പ്രമുഖ നേതാക്കള്‍ മത്സരിക്കാന്‍ വിസമ്മതം അറിയിച്ച പശ്ചാത്തലത്തിലാണ് അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിന് വിട്ടത്.
"
https://www.facebook.com/Malayalivartha






















