രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലര്‍, കുടുംബ സമേതം സിനിമ കാണാൻ തിയേറ്ററിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലര്‍ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. ശനിയാഴ്ച്ച രാത്രി തിരുവനന്തപുരം ലുലു മാളിലെ പിവിആര്‍ തിയേറ്ററിലാണ് മുഖ്യമന്ത്രി കുടുംബ സമേതം സിനിമ കാണാൻ എത്തിയത്. ഭാര്യ കമല, മകള്‍ വീണ, ഭര്‍ത്താവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ്, കൊച്ചു മകന്‍ എന്നിവർക്കൊപ്പമായിരുന്നു മുഖ്യമന്ത്രി എത്തിയത്. തമിഴിലെ ട്രേഡ് അനലിസ്റ്റ് മനോബാല ഇതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു.
രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്ത ചിത്രം കളക്ഷൻ റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് . സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിച്ചത്. മോഹൻലാൽ ആദ്യമായി രജനികാന്തിനൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശിവ്‌രാജ് കുമാറും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു. രജനി കാന്തിന്റെ 169-ാം ചിത്രമാണ് ജയിലർ. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.
https://www.facebook.com/Malayalivartha






















