മുത്തങ്ങ ആനപന്തിയിലെ പിടിയാനക്കുട്ടി അമ്മു ചരിഞ്ഞു, ഒമ്പത് വയസായിരുന്ന ആനക്കുട്ടി ഇന്ന് പുലര്‍ച്ചെയാണ് ചരിഞ്ഞത്... രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

മുത്തങ്ങ ആനപന്തിയിലെ പിടിയാനക്കുട്ടി അമ്മു ചരിഞ്ഞു. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഒമ്പത് വയസായിരുന്ന ആനക്കുട്ടി ഇന്ന് പുലര്‍ച്ചെയാണ് ചരിഞ്ഞത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ ശ്രീകണ്ഠാപുരം ഫോറസ്റ്റ് സെക്ഷനിലെ ഉളിക്കല്‍ കാഞ്ഞിരക്കൊല്ലി പുഴയില്‍ നിന്നും ഒഴുക്കില്‍പെട്ട് കിട്ടിയ പിടിയാനക്കുട്ടിയാണ് അമ്മു.
മലവെള്ളപ്പാച്ചിലില്‍ പെട്ട ആനക്കുട്ടിയെ നാട്ടുകാരാണ് അന്ന് രക്ഷപ്പെടുത്തിയത്. അതിനുശേഷം ആനക്കുട്ടിയെ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്ത് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ കൊണ്ടുവരികയും അവിടെ നിന്ന് മുത്തങ്ങ ആനക്കൂട്ടില്‍ എത്തിക്കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് ശേഷം മുത്തങ്ങ പന്തിയില്‍ എത്തുന്ന ആദ്യത്തെ ആനക്കുട്ടിയായിരുന്നു അമ്മു. കുങ്കിയാന പരിശീലന ക്യാമ്പായ ഇവിടെ അമ്മുവിന് പ്രാഥമിക പരിശീലനങ്ങള്‍ ആരംഭിക്കാന്‍ ഇരിക്കെയാണ് അസുഖം ബാധിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജഡം മറവു ചെയ്യുകയും ചെയ്യും.
"
https://www.facebook.com/Malayalivartha






















