എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്...

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ്. മന്ത്രി വി.എന്‍.വാസവനൊപ്പം പെരുന്നയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
ഗണപതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പരാമര്‍ശത്തിന് പിന്നാലെ സിപിഎമ്മിനെതിരെ ശക്തമായ നിലപാട് എന്‍എസ്എസ് സ്വീകരിച്ചിട്ടുണ്ടായിരുന്നു.
തര്‍ക്കം ശക്തമായി നില്‍ക്കുന്ന അവസരത്തിലാണ് ജെയ്ക്കിന്റെ പെരുന്ന സന്ദര്‍ശനം എന്നതാണ് ശ്രദ്ധേയം. ശനിയാഴ്ചയാണ് ജെയ്ക്കിനെ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മണര്‍കാട് സ്വദേശിയായ ജെയ്ക്കിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തപ്പെടുന്നത്.
"
https://www.facebook.com/Malayalivartha






















