അങ്കമാലി താലൂക്ക് ആശുപത്രി നഴ്സിനെതിരെ നടപടി... അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയില്‍ താത്ക്കാലിക നഴ്സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയില്‍ താത്ക്കാലിക നഴ്സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.
അതേസമയം അങ്കമാലി താലൂക്ക് ആശുപത്രിയില്‍ രക്തപരിശോധനയ്ക്ക് എത്തിയ കുട്ടിക്ക് പേവിഷബാധയ്ക്കുള്ള മരുന്ന് കുത്തിവച്ച നഴ്സിനെതിരേയാണ് നടപടി. സംഭവത്തില്‍ നഴ്സിന് വീഴ്ച പറ്റിയതായി അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചീട്ടുപോലും പരിശോധിക്കാതെയാണ് കുട്ടിക്ക് ഇന്‍ജക്ഷന്‍ നല്‍കിയതെന്നാണ് കണ്ടെത്തല്‍.
കൂടെ ആരുമില്ലാത്തപ്പോള്‍ കുട്ടിക്ക് ഇന്‍ജക്ഷന്‍ നല്‍കിയതും വീഴ്ച്ചയാണെന്ന് അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
https://www.facebook.com/Malayalivartha






















