തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ജീവനക്കാര്‍

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ജീവനക്കാര്‍.വെള്ളിയാഴ്ച കെഎസ്ആര്‍ടിസി വിതുര ഡിപ്പോയിലെ ഡ്രൈവര്‍ സാജു, കണ്ടക്ടര്‍ പ്രശാന്ത് എന്നിവര്‍ ചേര്‍ന്നാണ് കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചത്.
തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിച്ചു. അവര്‍ എത്തുന്നത് വരെ ആശുപത്രിയില്‍ തുടരുകയും ചെയ്തു. യാത്രക്കാരന്റെ നില തൃപ്തികരമായെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് ബസ് വിതുരയിലേക്ക് സര്‍വീസ് നടത്തിയത്.
https://www.facebook.com/Malayalivartha






















