സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അസഭ്യം പറച്ചിൽ...അപമാനിച്ചവർക്ക് 'പണി'യുമായി നടന്‍ ടൊവിനോ.... പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും കൊടുത്തിട്ടുണ്ട്....വ്യക്തിയുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചു....ഉടൻ നടപടിയുണ്ടാകും..

സാധാരണ താരങ്ങൾക്ക് നേരെ സമൂഹ മാധ്യമങ്ങളിലൂടെയാണ് തെറി വിളിയും അധിക്ഷേപവും പതിവാണ്. യാതൊരു തെറ്റ് ചെയ്തില്ലെങ്കിലും അവരുടെ ചിത്രങ്ങൾ താഴെ വന്നു മോശം കമ്മന്റുകൾ ഇടുന്നതും. അവരെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതും ഇന്ന് പതിവാണ്. സോഷ്യൽ മീഡിയ എന്ന് പറയുന്നത് ഇന്ന് വലിയൊരു പ്ലാറ്റ് ഫോം ആയതിനാൽ തന്നെ ഇത്തരം,കേസുകൾ കൂടുതലാണ്. തങ്ങൾക്ക് ഇഷ്ട്ടപെട്ട ഒരു നടനോ നടിയോ ആരോ ആയിക്കോട്ടെ അവരുടെ സിനിമ പരാജയമാകുമ്പോൾ അവരെ പോയി അസഭ്യം പറയുക ഇതൊക്കെയാണ് ഇന്ന് കാണുന്നത്. എല്ലാത്തിന്റെയും പിന്നാലെ പോകാൻ ഇന്ന് അവർക്ക് സാധിച്ചെന്ന് വരില്ല. പക്ഷെ വളരെ മോശമാകുമ്പോൾ . അത്രയും ഗതികെടുമ്പോൾ ആണ് താരങ്ങൾ പരാതിയുമായി ചെല്ലുന്നത് . അവർക്കും കുടുംബവും കുട്ടികളും ഉണ്ടെന്നുള്ളത് ഇത്തരക്കാർ മറക്കരുത്. ഇപ്പോഴിതാ അത്തരത്തിൽ പരാതിയുമായി പോയിരിക്കുകയാണ് നടൻ ടോവിനോ തോമസ്.
സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവർക്ക് 'പണി'യുമാണ് നടന്‍ ടൊവിനോ. സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അപകീർത്തിപ്പെടുത്തുന്നുവെന്ന് ടൊവിനോയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തിയെന്ന് കാട്ടി താരം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നല്‍കുകയായിരുന്നു.ടൊവിനോയുടെ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും കൊടുത്തിട്ടുണ്ട്. കമ്മീഷണർക്ക് കൊടുത്ത പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. ഇന്ന് രാത്രിയോടെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.നിരന്തരം മോശം പരാമർശം നടത്തി അപമാനിക്കുന്നുവെന്നാണ് താരത്തിന്റെ പരാതിയെന്ന് പൊലീസും വ്യക്തമാക്കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തിയുടെ സ്വദേശം ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചു. ഉടൻ നടപടിയുണ്ടാകും.
സൈബർ പൊലീസിന്റെ ഉള്‍പ്പെടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.കുറച്ചു ദിവസങ്ങൾക്ക് മുൻപ് നടൻ സുരാജ് വെഞ്ഞാറമൂടും സമാനമായ രീതിയിൽ പരാതിയുമായി രംഗത്ത് വന്നിരുന്നു.സൈബർ ആക്രമണത്തിൽ കാക്കനാട് പൊലീസിൽ പരാതി നൽകിയിരുന്നു. വധഭീഷണി മുഴക്കിയെന്നാണു സുരാജിന്റെ പരാതി. വാട്സാപ്പിലും ഭീഷണി സന്ദേശം അയയ്ക്കുന്നതായി പരാതിയിൽ പറയുന്നു. മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച താൻ എന്തുകൊണ്ട് ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്നു ചോദിച്ചാണു സൈബർ ആക്രമണമെന്നാണു പരാതിയിലുള്ളത്. മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സുരാജ് ഫെയ്സ്ബുക്കിൽ രൂക്ഷ പ്രതികരണം നടത്തിയിരുന്നു.
‘‘മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’’– ഇതായിരുന്നു ഫെയിസ്ബുക്കിൽ സുരാജ് പങ്കുവച്ച വരികൾ. അതാണ് പിന്നീട നടന് നേരെ ശക്തമായ സൈബർ ആക്രമണം വരെ ഉണ്ടാകാനുള്ള ഇടയാക്കിയത്. വലിയ രീതിതയിൽ വിമര്ശനങ്ങള്ക്ക് ഇടയാക്കിയിരുന്നു.താരങ്ങളായിരിക്കുമ്പോൾ അവർ അവരുടെ നിലപടുകൾ ഒരു പക്ഷെ വിളിച്ചു പറയുമ്പോൾ ഇത്തരം സൈബർ ആക്രമണങ്ങൾ കൂടുതലായി അവർ കേൾക്കും. പലതരത്തിലുള്ള ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ ഉയരും . എന്ന് കരുതി അവർക്കും കുടുംബവും കുട്ടികളും ഉണ്ടന്നുള്ളത് ഓർക്കണം. ഇത്തരക്കാരെ നിയമത്തിന് മുൻപിൽ കൊണ്ട് വന്നു തക്കതായ ശിക്ഷ തന്നെ നൽകണം.
https://www.facebook.com/Malayalivartha






















