ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-3, റഷ്യയുടെ ലൂണ-25 എന്നീ പേടകങ്ങൾ എങ്ങനെ വ്യത്യസ്തമായിരിക്കുന്നു....?

ചാന്ദ്ര, ബഹിരാകാശ ദൗത്യങ്ങളിൽ മുൻനിര ശക്തിയായി ഒരു കാലഘട്ടത്തിൽ നിന്നിരുന്ന റഷ്യ പ്രതാപം തിരിച്ചുപിടിക്കാൻ വീണ്ടുമെത്തുന്നു. ഇന്ത്യയുടെ ചാന്ദ്ര ലാൻഡർ ദൗത്യമായ ചന്ദ്രയാൻ 3ന് ഒപ്പം ചന്ദ്രനിൽ ലാൻഡിങ്ങിനൊരുങ്ങുകയാണ് റഷ്യയുടെ ലൂണ 25 . വെള്ളിയാഴ്ച നടക്കുന്ന ഈ ദൗത്യത്തിന്റെ വിക്ഷേപണത്തിനായി ഒരു ഗ്രാമത്തിലെ ഒട്ടേറെ പേരെ ഒഴിപ്പിച്ചെന്ന് വാർത്തയുണ്ടായിരുന്നു. ലൂണ എന്നത് ഇന്ത്യക്കാർക്ക് ചിരപരിചിതമായ പേരാണ്. എഴുപതുകളിൽ ഇന്ത്യയിൽ തരംഗം സൃഷ്ടിച്ച ഒരു മോപ്പഡിന്റെ പേര് ലൂണയെന്നായിരുന്നു. ബഹിരാകാശ മേഖലയിലും ലൂണ ചിരപരിചിതമാണ്. ചന്ദ്രനിൽ ആദ്യമായി സോഫ്റ്റ് ലാൻഡിങ് നടത്താൻ വിട്ട ദൗത്യം ഇതായിരുന്നു.
ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-3, റഷ്യയുടെ ലൂണ-25 എന്നീ പേടകങ്ങൾ എങ്ങനെ വ്യത്യസ്തമായിരിക്കുന്നുവെന്ന് വ്യക്തമാക്കി ഐഎസ്ആർഒ ശാസ്ത്രജ്ഞൻ. ഇരു പേടകങ്ങളും വ്യത്യസ്തമാകുന്നത് അതിന്റെ രീതിയും തിരഞ്ഞെടുത്ത പാതയും പരീക്ഷണഘട്ടത്തിലൂടെയുമാണെന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ വ്യക്തമാക്കി.
ചന്ദ്രയാൻ-3യുടെ വിക്ഷേപണം നടക്കുന്നത് ജൂലൈ 14-നായിരുന്നു. ഓഗസ്റ്റ് 11-ന് റഷ്യയുടെ ലൂണ-25 വിക്ഷേപിച്ചു. 40 ദിവസത്തെ പരീക്ഷണ ഘട്ടങ്ങൾ വിജയിച്ചാണ് ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. എന്നാൽ ലൂണ-25 ഓഗസ്റ്റ് 21-ന് ഇറങ്ങുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇരു ദൗത്യങ്ങളും ലക്ഷ്യം വെയ്‌ക്കുന്നത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെയാണ്.
ഇന്ത്യയുടെ ബഹിരാകാശ പേടകം 40 ദിവസം കൊണ്ട് ചന്ദ്രനിൽ എത്തുന്ന നിലയ്‌ക്ക് സജീകരിച്ചിരിക്കുന്നത്. വിക്ഷേപണത്തിനുപയോഗിച്ചിരിക്കുന്ന റോക്കറ്റ് കാര്യക്ഷമമായി ഉപയോഗിക്കുക എന്നത് കണക്കിലെടുത്താണ് ഈ നീക്കം. ജിഎസ്എൽവിയെ അപേക്ഷിച്ച് കൂടുതൽ ഇന്ധന ക്ഷമതയുള്ള റോക്കറ്റാണ് ലൂണ25 നെ വിക്ഷേപിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ നേരിട്ട് തന്നെ ചന്ദ്രനിലേക്ക് കുതിക്കാനാകും. ചന്ദ്രയാൻ-3 പടിപടിയാണ് കുതിപ്പ് തുടരുന്നത്.1959ൽ ലൂണ 1 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്താൻ ശ്രമിച്ചെങ്കിലും ഇതു നടന്നില്ല. ഇതേ വർഷം തന്നെ ലൂണ 2 ദൗത്യമുപയോഗിച്ച് സോവിയറ്റ് യൂണിയൻ ലാൻഡിങ് നടത്തി. എന്നാൽ ഇത് സോഫ്റ്റ്ലാൻഡിങ് ആയിരുന്നില്ല, മറിച്ച് ഇടിച്ചിറക്കമായിരുന്നു.
ചന്ദ്രോപരിതലത്തിൽ ആദ്യമിറക്കിയ മനുഷ്യനിർമിത വസ്തു ഇതോടെ ലൂണ 2 ആയി. 1966ൽ സോവിയറ്റ് യൂണിയന്റെ ലൂണ 9 എന്ന ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി. പിന്നീട് ലൂണ 13 വരെയുള്ള ദൗത്യങ്ങളിൽ സോവിയറ്റ് യൂണിയൻ വിജയം തുടർന്നു. ഇന്നേവരെ യുഎസ്, റഷ്യ, ചൈന എന്നീ 3 രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡിങ് സാധിച്ചത്.ലൂണ എന്ന എക്കാലത്തെയും പ്രസിദ്ധമായ ദൗത്യത്തിന്റെ പാരമ്പര്യം പേറിയാണ് ഇപ്പോൾ ലൂണ 25 പോകുന്നത്.
https://www.facebook.com/Malayalivartha






















