Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കൊച്ചിയിൽ സാമ്പത്തിക തട്ടിപ്പിനിരയായ ബ്രിട്ടീഷ് വനിത..വഴിയാധാരമായപ്പോൾ ഓടിയെത്തി നടൻ സുരേഷ് ഗോപി...60,000 രൂപ കൈമാറി... നിത്യച്ചെലവിന് പോലും പണമില്ലാതെ വലഞ്ഞ 75-കാരിയ്‌ക്ക് വലിയ സഹായമാണ് അദ്ദേഹം നൽകിയത്....ടിക്കറ്റും പണവും കിട്ടിയ സന്തോഷത്തിലാണ് സാറ....

13 AUGUST 2023 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

സമൂഹത്തിലെ വിഷയങ്ങളിൽ ഇടപെടുന്നതിൽ യാതൊരു വിധ രാഷ്ട്രിയവും നോക്കാത്ത വ്യക്തിയാണ് നടനും എം പി യുമായ സുരേഷ് ഗോപി. താര മഹിമയൊന്നും ഇല്ലാതെ ആളുകളോട് ഇടപഴകുന്നതിൽ എപ്പോഴും സൗമന്യൻ ആണ് അദ്ദേഹം. രാഷ്ട്രിയങ്ങൾക്കും കൊടിയുടെ നിറത്തിനുമെല്ലാം അതീതമായിട്ടാണ് അദ്ദേഹം പ്രവർത്തിക്കാറുള്ളത്. അത് പലപ്പോഴും തന്റെ പ്രവർത്തികളിലൂടെ അദ്ദേഹം തെളിയിക്കാറുണ്ട്.അതുകൊണ്ട് തന്നെയാണ് സുരേഷ്ഗോപിയെന്ന വ്യക്തിയെ നമ്മൾ ഇത്രയേറെ സ്നേഹിക്കുന്നത്. ഇപ്പോഴിതാ വീണ്ടും തന്റെ പ്രവർത്തികളിലൂടെ അദ്ദേഹം അത് തെളിയിച്ചിരിക്കുകയാണ്. സാമ്പത്തിക തട്ടിപ്പിനിരയായ ബ്രിട്ടീഷ് വനിതയെ സഹായിച്ച് നടൻ സുരേഷ് ഗോപി. 75-കാരി സാറാ പെനെലോപ് കോക്കിനാണ് സുരേഷ് ഗോപി കൈത്താങ്ങായത്. വിമാന ടിക്കറ്റ്, വിസ പരിധി ലംഘിച്ചതിനുള്ള പിഴത്തുക, പുതിയ വിസ അപേക്ഷയ്‌ക്കുള്ള പണം എന്നിവയാണ് സ്‌നേഹസമ്മാനമായി അദ്ദേഹം നൽകിയത്.

 

നിത്യച്ചെലവിന് പോലും പണമില്ലാതെ വലഞ്ഞ 75-കാരിയ്‌ക്ക് 60,000 രൂപയുടെ സഹായമാണ് സുരേഷ് ഗോപി നൽകിയത്.ലണ്ടൻ സ്വദേശിനിയായ സാറയുടെ വിസയുടെ പരിധി അവസാനിച്ചതിനാൽ രാജ്യത്തിന് പുറത്തുപോയതിന് ശേഷം മാത്രമാണ് പുതിയ വിസയ്‌ക്ക് അപേക്ഷിക്കാൻ കഴിയൂ. അധികമായി ഇവിടെ തങ്ങിയതിനുള്ള പിഴയടക്കുകയും വേണം. ക്വാലലംപൂരിലേക്ക് പോയി വരാനുള്ള ടിക്കറ്റും പണവും കിട്ടിയ സന്തോഷത്തിലാണ് സാറ.ബ്രിട്ടീഷ് വനിതയായ സാറാ പെനെലോപ് കോക്കിന്റെ ബുദ്ധിമുട്ട് വാര്‍ത്തകളിലൂടെ അറിഞ്ഞ വിദേശത്തുള്ള സുരേഷ് ഗോപി ഉടന്‍ തന്നെ ഇടപെട്ട് സാമ്പത്തിക സഹായം ഏര്‍പ്പാടാക്കുകയായിരുന്നു. നിലവിൽ വിദേശത്താണ് താരം. അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ പൊഡുത്താസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൽ എന്നിവരാണ് ഫോർട്ടുകൊച്ചിയിലെത്തി ടിക്കറ്റ് കൈമാറിയത്.

വാര്‍ത്ത കണ്ട് സുരേഷേട്ടന്‍ വിൡച്ച് കാര്യം പറഞ്ഞെന്നും അവരുടെ ടിക്കറ്റും ഫൈനും രണ്ട് ദിവസത്തെ ചിലവിനുള്ള പൈസയുമാണ് സന്തോഷത്തോടെ കൊടുത്തത് എന്നും ഇരുവരും പറഞ്ഞു.കൊച്ചിയോടും മൃഗങ്ങളോടും വലിയ സ്‌നേഹമണ് സാറാ പെനെലോപ് കോക്ക് എന്ന് 75 കാരിക്ക്. സാറാ പെനെലോപ് കോക്കിന്റെ ലണ്ടനിലെ വീടു് വിറ്റ് കിട്ടിയ ഏഴരകോടി രൂപ പള്ളുരുത്തി സ്വദേശി യഹിയ ഖാലിദ് തട്ടിയെടുക്കുകയായിരുന്നു. ഇവരുടെ പരാതിയില്‍ ഫോര്‍ട്ടുകൊച്ചി പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇനി ഇ ഡിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് സാറാ പെനെലോപ് കോക്ക്.അതിനിടെയാണ് വിസ കാലാവധി തീര്‍ന്നത്. വിസയുടെ പരിധി അവസാനിച്ചതിനാല്‍ ഇനി രാജ്യത്തിന് പുറത്ത് പോയതിന് ശേഷം മാത്രമെ പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. മാത്രമല്ല അധികമായി ഇവിടെ തങ്ങിയതിനുള്ള പിഴ അടക്കുകയും വേണം. ഇത് സംബന്ധിച്ച് മനോരമ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

ഇതോടെയാണ് വിഷയത്തില്‍ സുരേഷ് ഗോപി ഇടപെടുന്നതും 60000 രൂപ കൈമാറുന്നതും. ലണ്ടനിലെ വീട് വിറ്റുകിട്ടിയ 7,20,000 പൗണ്ട് തട്ടിയെടുത്തെന്ന പരാതിയിൽ പള്ളുരുത്തി സ്വദേശി യഹിയ ഖാലിദിനെതിരെ പോലീസ് കേസെടെുത്തെങ്കിലും നടപടി ഇഴയുകയാണ്.
വിശ്വാസ വഞ്ചനയ്‌ക്കും പണം തട്ടിയെടുത്തതിനുമുള്ള വകുപ്പുകളാണ് പോലീസ് പ്രതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. യഹിയയെ പോലീസ് ബന്ധപ്പെട്ടെങ്കിലും ഗോവയിലെന്നായിരുന്നു മറുപടി. നടപടി വൈകുന്നതിനാൽ ഇഡിക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് സാറ.
സിനിമയിൽ മാത്രമല്ല സൂപ്പർ സ്റ്റാർ ജീവിതത്തിലും ജനത്തിന് മുൻപിൽ സൂപ്പർ സ്റ്റാർ ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് സുരേഷ് ഗോപി . ഇപ്പോൾ അടുത്ത ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന് വേണ്ടി അദ്ദേഹം വലിയൊരു തുക തന്നെ ധന സഹായം നൽകിയിരുന്നു. അത് വാർത്തകളിൽ എല്ലാം വരുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പ്രവർത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends