തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം...രാഷ്ട്രീയ പോരാട്ടങ്ങൾ തുടങ്ങുകയാണ്....എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു അഡാർ നീക്കം നടത്തിയിരിക്കുകയാണ് ജെയ്ക് സി തോമസ്... പെരുന്നയിൽ എത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ചു.....

തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷികുമ്പോൾ പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടങ്ങൾ തുടങ്ങുകയാണ്. ഇനി തിരഞ്ഞെടുപ്പ് ചിത്രങ്ങൾ തെളിയുകയാണ് അവിടെ. അതിനു മുന്നോടിയായി തന്നെ സ്ഥാനാർത്ഥികളും നേതാക്കളും പല നീക്കങ്ങളും തുടങ്ങിയിരിക്കുകയാണ്. അപ്പോഴാണ് എൽ ഡി എഫ് സ്ഥാനാർഥി എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു അഡാർ നീക്കം നടത്തിയിരിക്കുന്നത് . പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പെരുന്നയിൽ എത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ചു. മന്ത്രി. വി. എൻ വാസവനൊപ്പമാണ് അദ്ദേഹം എത്തിയത്. പ്രമുഖരെ സന്ദർശിക്കുന്നതിന്റെ ഭാഗമായി എത്തിയതായിരുന്നു ജെയ്ക്.
ഗണപതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഷംസീറിന്റെ പരാമർശത്തിന് പിന്നാലെ സിപിഎമ്മിനെതിരെ ശക്തമായ നിലപാട് എൻഎസ്എസ് സ്വീകരിച്ചിരുന്നു. ഷംസീർ മാപ്പുപറയണമെന്ന എൻഎസ്എസ് ആവശ്യവും സിപിഎം അംഗീകരിച്ചിരുന്നില്ല. തർക്കം ശക്തമായി നിൽക്കുന്ന ഈ അവസരത്തിലാണ് ജെയ്കിന്റെ പെരുന്ന സന്ദർശനം എന്നതാണ് ശ്രദ്ധേയം.ചില സി പി എം നേതാക്കൾ വരെ ഞെട്ടിയിരിക്കുകയാണ്. കാരണം സ്പീക്കറുടെ പ്രസ്താവനക്ക് നേരെയുള്ള രോഷം ഇപ്പോഴും പൂർണമായി അണഞ്ഞിട്ടില്ല. മാപ്പ് പറയുന്നത് വരെ പ്രതിഷേധം തുടരും എന്നും നേരത്തെ എൻ എസ എസ അറിയിച്ചിരുന്നതാണ്. അതിനിടയിലാണ് ഈ കൂടി കാഴ്ച്ച .
ഇതിനു പിന്നിൽ മറ്റെന്തെങ്കിലും ലക്‌ഷ്യം ഒളിഞ്ഞിരിപ്പുണ്ടോ എന്നുള്ളത് പിന്നാലെ അറിയാം. ഏതായാലും പുതുപ്പളിയിലേക്ക് വരുമ്പോൾ അവിടെ പല നീക്കങ്ങളും നടത്തി തുടങ്ങിയിരിക്കുകയാണ് പാർട്ടിക്കാർ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് മണ്ഡലത്തില്‍ പലസ്ഥലത്തും സ്ഥാപിച്ച ഫ്‌ളെക്സുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങി സി.പി.എം. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഒരുഘടകമായി ഇത്തരം ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ മാറും എന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം. തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനൊരുങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം.'ഫ്ലക്സിനെ പോലും ഭയന്നാൽ എന്ത് ചെയ്യും. തിരഞ്ഞെടുപ്പിന് വെച്ചതല്ലാല്ലോ. പിതാവ് മരിച്ചപ്പോൾ രാഷ്ട്രീയഭേദമന്യേ എല്ലാ പാർട്ടിക്കാരും വെച്ചതാണ്'- യു.ഡി.എഫ്. സ്ഥാനാർഥി ചാണ്ടി ഉമ്മൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
പുതുപ്പള്ളിയിൽ ഇടതുസ്ഥാനാർഥിയായി ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്‌ക്ക് സി. തോമസിനേയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2016-ൽ പുതുപ്പള്ളിയിൽ കന്നിമത്സരത്തിനിറങ്ങിയ ജെയ്ക്കിനിത് മൂന്നാം അങ്കമാണ്. 2016-ൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 27,092 വോട്ടായിരുന്നു. 2021-ൽ ഉമ്മൻചാണ്ടിയും ജെയ്‌ക്കുമായുള്ള ദൂരം കുറഞ്ഞിരുന്നു. 9044 വോട്ടിന്റെ വ്യത്യാസത്തിനാണ് ഉമ്മൻചാണ്ടി ജയിച്ചത്.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. കോര്‍ കമ്മിറ്റിയും സംസ്ഥാന ഭാരവാഹി യോഗവും അംഗീകരിച്ച മൂന്ന് പേരുകള്‍ ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
ബിജെപി കോട്ടയം ജില്ല പ്രസിഡന്റ് ജി ലിജിന്‍ ലാല്‍, അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, മേഖല പ്രസിഡന്റ് എന്‍ ഹരി, സംസ്ഥാന വക്താവും ജില്ലയുടെ സഹപ്രഭാരിയുമായ ടി പി സിന്ധു മോള്‍ എന്നിവരാണ് സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രാദേശിക നേതാക്കള്‍ മത്സരിച്ചാല്‍ മതിയെന്നാണ് കോര്‍കമ്മിറ്റി തീരുമാനം.അതേസമയം ഉമ്മന്‍ചാണ്ടിയുടെ ചികിത്സാവിഷയം സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഇടപെടാന്‍ ബിജെപിക്ക് താല്‍പ്പര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. വി ഡി സതീശനും സതീശന്റെ കമ്പനിക്കാരുമാണ് ഉമ്മന്‍ചാണ്ടിയെ വീഴ്ത്തിയത്. ഉമ്മന്‍ചാണ്ടിയെ സരിത കോണ്‍ഗ്രസ് എന്നു പരിഹസിച്ച സതീശന്‍ ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കാന്‍ കഷ്ടപ്പെടുന്നതില്‍ അത്ഭുതം തോന്നുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















