കോട്ടയം അരുവിക്കുഴിയിൽ പള്ളി മുറ്റത്തുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് കൊലക്കേസ് പ്രതി അരുവിക്കുഴി സ്വദേശിയുടെ മൂക്ക് കടിച്ച് മുറിച്ചെടുത്തു; മൂക്ക് കടിച്ചെടുത്തത് കത്തിക്കുത്ത് തടയാൻ ശ്രമിക്കുന്നതിനിടെ; പരിക്കേറ്റയാൾ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റി ആശുപത്രിയിൽ

കത്തിക്കുത്ത് തടയാൻ ശ്രമിക്കുന്നതിനിടയാണ് പ്രതി ഇദ്ദേഹത്തിന്റെ മൂക്ക് കടിച്ച് മുറിച്ചെടുത്തത്. അരുവിക്കുഴി സ്വദേശി മണിയങ്ങാട്ട് ഫിലിപ്പിന്റെ മൂക്കാണ് പ്രതി കടിച്ച് മുറിച്ചെടുത്തത്. സംഘർഷത്തിനിടെ പരിക്കേറ്റ അക്രമി കുട്ടിച്ചനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെ അരുവിക്കുഴി ലൂർദ് മാതാ പള്ളിയുടെ മുന്നിലായിരുന്നു അക്രമ സംഭവങ്ങൾ ഉണ്ടായത്. നേരത്തെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു കുട്ടിച്ചൻ. വർഷങ്ങൾക്കു മുൻപ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇയാൾ നിലവിൽ ജാമ്യത്തിലാണ്. പുറത്തിറങ്ങിയശേഷം ഇയാളും ഫിലിപ്പും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
ഇതേ ചൊല്ലി ഞായറാഴ്ച രാവിലെ പള്ളിമുറ്റത്ത് വച്ച് ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. വാക്കേറ്റൊടുവിൽ കുട്ടിച്ചൻ ഫിലിപ്പിനെ കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയായിരുന്നു. ഫിലിപ്പ് അക്രമം തടയുകയും ഇരുവരും തമ്മിൽ പിടിവലിയും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ കുട്ടിച്ചൻ ഫിലിപ്പിന്റെ മൂക്ക് കടിച്ചു മുറിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
സംഘർഷത്തിനിടെ കുട്ടിച്ചനും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് നാട്ടുകാർ ചേർന്ന് പരിക്കേറ്റ ഫിലിപ്പിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് പള്ളിക്കത്തോട് പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇരുവരും തമ്മിൽ നിലനിന്നിരുന്ന മുൻ വൈരാഗ്യമാണ് അക്രമങ്ങൾക്ക് പിന്നിൽ എന്ന് സംശയിക്കുന്നതായി പള്ളിക്കത്തോട് പോലീസ് അറിയിച്ചു.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്ന് വരികയാണെന്ന് പള്ളിക്കത്തോട് പൊലീസ് അറിയിച്ചു.
അതേസമയം മറ്റൊരു സംഭവത്തിൽ കോട്ടയം: വാകത്താനത്ത് കാർ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുണ്ടക്കയം ചോറ്റി സ്വദേശിയും മൂന്നു വർഷത്തോളമായി വാകത്താനത്ത് താമസിക്കുന്ന ആളുമായ വാകത്താനം പാണ്ടൻ ചിറ ഓട്ടക്കുന്ന് വീട്ടിൽ സാബു (57) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ സാബൂ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലർച്ചെയോടെയാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് പൊങ്ങന്താനം റോഡിൽ പിആർഡിഎസ് മന്ദിരത്തിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സാബുവിന് ഗുരുതരമായി പൊള്ളലേറ്റത്. .ഇദ്ദേഹം സഞ്ചരിച്ച ഐടെൻ കാറിനാണ് തീപിടിച്ചത്. യാത്രകഴിഞ്ഞു വീടിനു സമീപമെത്തിയപ്പോൾ കാറിന് വലിയ ശബ്ദത്തോടെ കാറിന് തീപിടിക്കുകയായിരുന്നു. കാർ പൂർണ്ണമായും കത്തി നശിച്ചു.
ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ നാട്ടുകാരുടെ സഹായത്തോടെ വളരെ ശ്രമഫലമായി പുറത്തെടുക്കുകയായിരുന്നു. 80.% ത്തോളം പൊള്ളൽ ഏറ്റ സാബുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഷോട്ട് സർക്യൂട്ട് ആണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാകത്താനം പൊലീസ് സ്റ്റേഷനിലെ പോലീസ് സ്റ്റേഷനിൽ നിന്നും എസ്.ഐ തോമസ് ജോസഫ്, സിവിൽ പോലീസ് ഓഫീസർ അഭിലാഷ് മുരളി തുടങ്ങിയവർ ഉടൻ തന്നെ എത്തി. അപകടത്തെ തുടർന്ന് ചങ്ങനാശ്ശേരിയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം എത്തിയാണ് കാറിലെ തീ അണച്ചത്. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
https://www.facebook.com/Malayalivartha






















