Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തിണ്ണനിരങ്ങി ശീലമായിപ്പോയി;എന്‍എസ്എസിന്റെ കാലുപിടിക്കാനെത്തി ജെയ്ക്,പത്ത് വോട്ടിന് എന്ത് ആദര്‍ശവും മാറ്റിവെക്കും സഖാക്കള്‍,ജീര്‍ണ്ണതയുടെ പരകോടിയില്‍ സിപിഎം,വിളിച്ച് കയറ്റിവരും വലിഞ്ഞ് കയറിച്ചെന്നവരും കണക്ക്

13 AUGUST 2023 07:09 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പല്ലെ തല്‍ക്കാലം ആദര്‍ശം ഞങ്ങള്‍ മൂലയിലേക്ക് മാറ്റിവെച്ചു. എന്‍എസ്എസിന്റെ തിണ്ണനിരങ്ങാന്‍ ചെന്ന് കേറിക്കൊടുത്ത് ജയ്ക് സി തോമസ്. രണ്ട് ദിവസം മുന്നേ വരെ മിത്ത് വിവാദത്തില്‍ പരസ്പരം കടിച്ച് കീറി കുടഞ്ഞോണ്ടിരുന്നവരാ. ഇന്നിപ്പോള്‍ കാലാവസ്ഥയാകെ മാറി. കേറിവാടാ മക്കളേന്ന് സുകുമാരന്‍ നായരും എന്തോ എന്നെ വിളിച്ചോ ദാ വരുന്നേന് ജയ്ക്കും. അപ്പോള്‍ വിശ്വാസികളെ നിങ്ങള്‍ക്കിപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് മനസ്സിലായിക്കാണുമല്ലോ. ഗണപതിയും മിത്തും ഒന്നുമല്ല ഇവരുടെയൊക്കെ പ്രശ്‌നം അധികാര മോഹം തന്നെയാണ്. വിശ്വാസത്തിന് വേണ്ടി ആയിരുന്നു ഈ പോരെന്ന് തെറ്റിദ്ധരിച്ച വിശ്വാസികളാണ് ശരിക്കും മണ്ടരായത്. എന്നാലും വിളിച്ച് കയറ്റിയവരുടേയും ചെന്ന് കേറിക്കൊടുത്തവരുടേയും തൊലിക്കട്ടി സമ്മതിക്കണം.

പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തി ജയ്ക് സുകുമാരന്‍ നായരെ കണ്ടത്. മന്ത്രി വി.എന്‍.വാസവനും ഒപ്പമുണ്ടായിരുന്നു. ഇന്നലെയാണു ജെയ്കിന്റെ സ്ഥാനാര്‍ഥിത്വം സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്‍എസ്എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തിനു ശേഷം മണര്‍കാടു ഭാഗത്തെ വിവിധ വീടുകള്‍ സന്ദര്‍ശിക്കാന്‍ പോയി. കഴിഞ്ഞ വട്ടം ഉമ്മന്‍ ചാണ്ടിയോടു മികച്ച മത്സരം കാഴ്ചവച്ച ജെയ്ക്കിനെ തന്നെ വീണ്ടും കളത്തിലിറക്കാന്‍ ജില്ലാസംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയാക്കാന്‍ ജെയ്ക്കിനു കഴിഞ്ഞിരുന്നു. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റായ ജെയ്ക് നിലവില്‍ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ്. ജയ്കിനെ ഇറക്കിയത് മാത്രമല്ല മതമേലദ്ധ്യക്ഷന്മാരുടേയും സമുദായ സംഘടകളുടേയും പിന്തുണ ഊട്ടി ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സിപിഎം. അതിന്റെ ആദ്യ പടിയാണ് ഇടഞ്ഞ് നില്‍ക്കുന്ന എന്‍എസ്എസ്സിനെ ചാക്കിടാനുള്ള നീക്കം.

മണര്‍കാട് സ്വദേശിയായ ജയ്കിന് മത സാമുദായിക ഘടകങ്ങളും അനുകൂലമാണെന്നാണ് സിപിഎം വിലയിരുത്തല്‍. മതസാമുദായിക ഘടകങ്ങളും വിശ്വാസവും ഒന്നും ഇവര്‍ക്ക് മിത്തല്ല. ഇവര്‍ക്ക് ആവശ്യം വരുമ്പോള്‍ എന്ന് മാത്രം. മിത്തും വിശ്വാസവുമൊക്കെ വോട്ടിന് അതൊക്കെ നമ്മള് വസൂലാക്കും. കഴിഞ്ഞദിവസം വരെ കേരളത്തില്‍ നടന്ന പുകില്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ഗണപതി മിത്തെന്ന ഷംസീറിന്റെ പ്രസ്താവനയില്‍ കലിയിളകിയത് എന്‍എസ്എസ് ആണ്. സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചത.് നാമജപ ഘോഷയാത്ര നടത്തിയ എന്‍എസ്എസിന്നെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ കലിതുള്ളി സുകുമാരന്‍ നായര്‍. ഷംസീറിനെതിരെ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം,മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നൊക്കെ സുകുമാരന്‍ നായര്‍ പറഞ്ഞത്. ഷംസീര്‍ മാപ്പ് പറയാന്‍ തയ്യാറായതുമില്ല മാപ്പ് പറയില്ലെന്ന് ഗോവിന്ദനും വന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് നടന്നത് ഒരു യുദ്ധമാണ്. സിപിഎം നേതാക്കള്‍ വാലെ വാലെ വന്ന് എന്‍എസ്എസിനെ ചൊറിഞ്ഞു. സുകുമാരന്‍ നായര്‍ പക്ഷവും വിട്ടുകൊടുത്തില്ല സര്‍ക്കാരിനോടും സിപിഎമ്മിനോടും പോരായിരുന്നു. ഇവരുടെ തമ്മിലടി കണ്ടപ്പോള്‍ വിശ്വാസികള്‍ കരുതി ഓഹോ ഇനി സിപിഎമ്മുമായ് ഒരു കോളിനും എന്‍എസ്എസ് ഇല്ലെന്ന്. പക്ഷെ ദാ കിടക്കുന്നു വീണ്ടും പാച്ചപ്പാകുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പെരുന്നയിലെ പോപ്പിന് വേണ്ടി എന്തൊക്കെ ഡീലില്‍ സിപിഎം കൈകൊടുത്തിട്ടുണ്ടെന്ന് വഴിയേ അറിയാ. പെരുന്നയിലെ പോപ്പിനെ മാത്രമല്ല എസ്എന്‍ഡിപിയുടെ അഭിനവ നാരായണ ഗുരുവിനേയും ജെയ്ക് പോയി കണ്ടിരുന്നു. സാമുദായിക വോട്ടിന് നല്ല പവര്‍ ഉണ്ടല്ലോ. ആ പവറിന് മുന്നില്‍ സിപിഎം അവരുടെ പ്രത്യയ ശാസ്ത്രം നാലായി മടക്കി പോക്കറ്റിലിടും. എന്നിട് സമുദായ സംഘടനകളുടെ കാലുനക്കും വോട്ടിരക്കും. ഇനി അടുത്ത ഊഴം മതമേലദ്ധ്യക്ഷന്മാരുടെ അടുത്തേക്കാണ്. സഭക്കാര്‍ സര്‍ക്കാരിനോടും സിപിഎമ്മിനോടും ഇടഞ്ഞാണല്ലോ. ഇനി അരമനകള്‍ കയറി ഇറങ്ങി കാലുപിടിക്കണം. വളഞ്ഞ് വളഞ്ഞ് ജയ്ക്കിന്റെ നട്ടെല്ല് ഒടിയും. ഇവരുടെയൊക്കെ നിലപാടില്ലായ്മ കാണുമ്പോള്‍ പുച്ഛമാണ് വരുന്നത്. ഒരു ബൃഹത് പ്രസ്ഥാനം അതിന്റെ ഏറ്റവും വലിയ ജീര്‍ണ്ണതയിലാണ് എത്തി നില്‍ക്കുന്നത്. ജാതി ചോദിക്കരുത് മതം പറയരുതെന്ന് പറഞ്ഞിരുന്ന കമ്യൂണിസ്റ്റുകള്‍ ഇന്ന് ജാതി തിരിച്ചും മതം ചോദിച്ചും വോട്ട് പിടിക്കുന്നത്. വോട്ടിന് വേണ്ടി ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം പുറത്തെടുക്കുന്നു. ജീര്‍ണ്ണതയുടെ പരകോടിയിലാണ് സിപിഎം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends