വികസനം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്സിനെ വെല്ലുവിളിച്ച് തേഞ്ഞൊട്ടി ജെയ്ക്;കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്യാമെന്ന് മലയാളികള്‍,സഖാക്കളുടെ വികസിക്കലേ നടക്കുന്നുള്ളു,ഏഴര വര്‍ഷം കൊണ്ട് എന്താണോ കിളച്ചത്,ജെയ്ക്ക് കാരണം പണികിട്ടി സിപിഎം

പുതുപ്പള്ളിയില്‍ വികസനം ചര്‍ച്ച ചെയ്യാനുണ്ടോ? സമയവും തീയതിയും കോണ്‍ഗ്രസിന് തീരുമാനിക്കാം. വെല്ലുവിളിച്ചെത്തിയ ജെയ്ക്കിന് മലയാളികളുടെ മറുപടി. പുതുപ്പള്ളി അവിടെ നില്‍ക്കട്ടെ കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്യാനുണ്ടോ തോല്‍ക്കേ. സമയവും തീയതിയും നിങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് മലയാളികള്‍. ഏഴര വര്‍ഷം കൊണ്ട് എന്ത് കിഴങ്ങാണ് കിളച്ചെടുത്തതെന്ന് ഞങ്ങള്‍ക്ക് അറിയണം. വെറുതെ വടികൊടുത്ത് അടിമേടിച്ചു ജെയ്ക്. കുട്ടി സഖാവിന്റെ വെല്ലുവിളി സിപിഎമ്മിനും ഏണിയായിരിക്കുകയാണ്.
പുതുപ്പള്ളിയിലെ വികസനം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. സമയവും തീയതിയും കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും ജെയ്ക് പറഞ്ഞു. ''പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ കാലയളവില്‍ സംഭവിച്ചിട്ടുള്ള മുന്നേറ്റങ്ങള്‍, ഒന്ന് , രണ്ട്, മൂന്ന്, നാല് എന്ന് അക്കമിട്ട് കാണിക്കാനുള്ള മുന്നേറ്റങ്ങള്‍, പ്രതീകങ്ങള്‍ ഞങ്ങള്‍ക്കീ മണ്ഡലത്തിലുണ്ട്. മുന്‍മുഖ്യമന്ത്രിയെ കേരളത്തിനും പുതുപ്പള്ളിക്കും സംഭാവന ചെയ്ത സ്‌കൂള്‍ പുതുപ്പള്ളി ?ഗവണ്‍മെന്റ് ?ഹയര്‍സെക്കണ്ടറി സ്‌കൂളാണ്. അഞ്ചാം ക്ലാസില്‍ 2 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നതിനെ തുടര്‍ന്ന് അടച്ചുപൂട്ടാനൊരുങ്ങിയ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു. 2020ലേക്ക് എത്തുമ്പോള്‍ അത് 3 നില വലിപ്പമുള്ള ഇന്റര്‍നാഷണല്‍ നിലവാരമുള്ള ഹയര്‍സെക്കണ്ടറി സ്‌കൂളായി മാറി. ചെറിയ വ്യത്യാസം മാത്രം. മുഖ്യമന്ത്രിയായി അത് ഉദ്ഘാടനം ചെയ്തത് പിണറായി ആയിരുന്നു.'' ജെയ്ക് പ്രതികരിച്ചു.
പുണ്യാളന്‍, ചികിത്സാ വിവാദത്തെക്കുറിച്ച് ജെയ്കിന്റെ മറുപടിയിങ്ങനെ. ''ഇതാരും ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രശ്‌നമായിരുന്നില്ല. വികസനത്തെ സംബന്ധിച്ച് ഡിബേറ്റ് ചെയ്യാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? സ്ഥലവും തീയതിയും സമയവും യുഡിഎഫ് തീരുമാനിക്കട്ടെ. ഈ മണ്ഡലത്തിലെ 182 ബൂത്തില്‍ എവിടെയും ഞങ്ങള്‍ വരാം. വികസനത്തെ മുന്‍നിര്‍ത്തി ഒരു സംവാദത്തിന് നിങ്ങള്‍ തയ്യാറുണ്ടോ? യുഡിഎഫിന്റെ മറുപടി എന്താണ്? രാഷ്ട്രീയ ലാഭത്തെ സംബന്ധിച്ചും വൈകാരികതയെ സംബന്ധിച്ചും മാത്രമാണ് യുഡിഎഫ് പറഞ്ഞത്. വൈകാരികത വിറ്റ് വോട്ട് നേടാന്‍ കഴിയുമോ എന്ന് യുഡിഎഫ് ശ്രമിച്ചപ്പോള്‍ അതിനെ തുറന്ന് കാട്ടാന്‍ ഉതകുന്ന ചില പ്രതികരണങ്ങള്‍ ഇടതുമുന്നണിയുടെ പ്രവര്‍ത്തകരില്‍ നിന്നും നേതൃത്വത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതല്ല ഞങ്ങളുടെ മുഖ്യഅജണ്ട. പക്ഷേ യുഡിഎഫ് അതിനോട് ഈ നിലയില്‍ പ്രതികരിച്ചപ്പോള്‍ അതിനോടുള്ള സ്വാഭാവികമായ മറുപടി ഉണ്ടായിട്ടുണ്ട്. അത്രയേ ഉള്ളൂ. ഇതായിരുന്നു ജയ്കിന്റെ മറുപടി.
വികസന ചര്‍ച്ചയ്ക്ക് ജയ്ക് കോണ്‍ഗ്രസ്സിനെ വെല്ലുവിളിച്ചതോടെയാണ് മലയാളി എടുത്ത് ഉടുത്തത്. ആദ്യം നമുക്ക് പിണറായിയുടെ കുടുംബ വികസിപ്പിക്കലിനേക്കുറിച്ച് ചര്‍ച്ച ചെയ്യാം സഖാവെ. എന്നിട്ടാകാം പുതുപ്പള്ളി. നമുക്ക് പുതുപ്പള്ളി മാത്രം വികസിപ്പിച്ചാല്‍ പോരല്ലോ കേരളം മൊത്തം വികസിപ്പിക്കണ്ടെ. ഏഴരക്കൊല്ലത്ത വികസനം ചര്‍ച്ചയാക്കാം മുഖ്യമന്ത്രി അതിന് തയ്യാറാണോ എന്ന് ചോദിക്കു. എന്ത് ആരോപണം വന്നാലും എനക്കൊന്നും അറിയാന്‍ പാടില്ലപ്പാന്നും പറഞ്ഞ് ക്ലിഫ് ഹൗസില്‍ കയറുന്ന ഒരു മുഖ്യമന്ത്രിയെ അല്ല ചങ്കൂറ്റത്തോടെ ആരോപണങ്ങളെ നേരിടുന്ന മുഖ്യമന്ത്രിയെ ആണ് ആവശ്യം. കടക്കെണിയിലേക്ക് മലയാളിയെ തള്ളിയിട്ടതാണോ നിങ്ങളുടെ ഏഴര വര്‍ഷത്തെ വികസനം. അതോ മുക്കിന് മുക്കിന് ബിവറേജസ് ഔട്ട്‌ലെറ്റ് തുടങ്ങിയതോ. പോട്ടെ ചെറുപ്പക്കാര്‍ പഠിക്കാനും ജോലിക്കും വിദേശത്തേക്ക് കൂട്ടത്തോടെ പോകുന്നതാണോ നിങ്ങള്‍ ഉണ്ടാക്കിയ വികസനം. കൃഷിയും വ്യവസായവും തകര്‍ന്ന് തരിപ്പണമായതാണോ വികസന മാതൃക. പറയൂ നമുക്ക് അതിനേപ്പറ്റി ആദ്യം സംസാരിക്കാം. എന്നിട്ടാകാം പുതുപ്പള്ളിയ്ക്ക് വണ്ടി കയറുന്നത്.
https://www.facebook.com/Malayalivartha






















