ജെയ്കിനെ മുഖ്യമന്ത്രി കാക്കുമോ അതോ പുതുപ്പള്ളി പുണ്യാളന്‍ കാക്കുമോ;കമ്യൂണിസ്റ്റ് പുണ്യാളന്‍ പിണറായിയെന്ന് അണികള്‍ വാഴ്ത്തും,ഗീവര്‍ഗ്ഗീസിന്റെ ഗതികേട് നോക്കണേ,വിശ്വാസത്തില്‍ മുറുകെ പിടിച്ച് ജെയ്ക്,പുതുപ്പള്ളിക്കാര്‍ക്ക് പുണ്യാളന്‍ ഒന്നേയുള്ളു മുഖ്യാ

പുതുപ്പള്ളി പുണ്യാളനെ മുറുകെ പിടിച്ചിരിക്കുകയാണ് ജെയ്ക്. അല്ല ജെയ്‌കെ നിങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ പുണ്യാളന്‍ മിത്തല്ലേ. ആവശ്യാനുസരണം ഇവര്‍ മിത്തും വിശ്വാസവും മാറ്റിപ്പിടിയ്ക്കും. ഏതായലും ജെയ്ക് പറഞ്ഞ് കഴിഞ്ഞു പുതുപ്പള്ളിയില്‍ ഒരു പുണ്യാളനെ ഉള്ളു അത് ഗീവര്‍ഗ്ഗീസ് പുണ്യാളന്‍ ആണെന്ന്. പുതുപ്പള്ളി പള്ളിയില്‍ വിളിച്ചൊന്ന് ചോദിക്കണം ജെയ്ക് വക എത്ര നേര്‍ച്ച ഉണ്ടെന്ന്. മൈക്കിലൂടെ അനൗണ്‍സ് ചെയ്യരുതെന്ന് പ്രത്യേകം പള്ളിക്കമ്മറ്റിയോട് പറയുകയും വേണം. ഏതായാലും ജെയ്കിന്റെ വിശ്വാസം ജെയ്കിനെ രക്ഷിക്കുമോയെന്ന് കണ്ടറിയണം.
തൃക്കാക്കര മോഡല്‍ പ്രചാരണമാണ് സിപിഎം പുറത്തെടുക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് പ്രചാരണത്തിന് ഇറങ്ങും. പിസി തോമസിന്റെ മരണത്തോടെ തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഭരണകാര്യങ്ങള്‍ പോലും മാറ്റിവെച്ചാണ് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങിയത്. അന്ന് പ്രതിപക്ഷം മുഖ്യമന്ത്രിയെ പരിഹസിച്ചിരുന്നു. നിങ്ങള്‍ പാര്‍ട്ടി സെക്രട്ടറി അല്ല സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് തൃക്കാക്കരയില്‍ പോയി അട്ടിപ്പേറ് കിടക്കുന്നത് എന്തിനാണെന്ന്. ഇനി പുതുപ്പള്ളിക്കാരും ചോദിക്കുമോ എന്തോ എന്തിന് പുതുപ്പള്ളിയില്‍ വന്ന് അട്ടിപ്പേറ് കിടക്കുന്നതെന്ന്. പുതുപ്പള്ളി സിപിഎമ്മിന് ഒരു വാശി കൂടിയാണ്. തിരികെ പിടിക്കാന്‍ എന്ത് കളിയും പുറത്തെടുക്കും. പക്ഷെ ചാണ്ടി ഉമ്മനെയല്ല സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയെ തന്നെയാണ് ജെയ്ക് വീണ്ടും നേരിടാന്‍ പോകുന്നത്.
പുതുപ്പള്ളിയില്‍ പോയി ക്യാപ്ടന്‍ ഇഫക്ട് പുറത്തെടുക്കാന്‍ പറ്റില്ല മുഖ്യന്. അവര്‍ക്ക് പുതുപ്പള്ളി പുണ്യാളനേക്കാള്‍ വലുതൊന്നുമല്ല പിണറായി. അത് വ്യക്തമായ് അറിയാവുന്നത് കൊണ്ട് തന്നെയാണ് പുതുപ്പള്ളിയില്‍ ഒരു പുണ്യാളനെ ഉള്ളു അത് ഗീവര്‍ഗ്ഗീസ് പുണ്യാളന്‍ ആണെന്ന് ജെയ്ക് വെച്ചലക്കിയത്. അല്ലെങ്കില്‍ പുതുപ്പള്ളിയില്‍ ചെന്ന് ഇനി ഞാനാണ് കമ്യൂണിസ്റ്റ് പുണ്യാളനെന്ന് മുഖ്യന്‍ തള്ളിയാല്‍ തീര്‍ന്നില്ലേ. ക്യാപ്ടനും,ഇരട്ടച്ചങ്കന്‍ എന്നൊക്കെ ഇറക്കാമെങ്കില്‍ അണികള്‍ അല്ല അടിമകള്‍ പുണ്യാളനും ഇറക്കും. സിപിഎമ്മിന്റെ ഒരു ഇരട്ടത്താപ്പ് തുറന്ന് കാണിക്കട്ടെ. മണര്‍കാട് സ്വദേശിയായ ജയ്കിന് മത സാമുദായിക ഘടകങ്ങളും അനുകൂലമാണെന്നാണ് സിപിഎം വിലയിരുത്തല്‍. അടിപൊളി അപ്പോല്‍ മതസാമുദായിക ഘടകങ്ങളൊന്നും ഇവര്‍ക്ക് മിത്തല്ല. വോട്ടിന് അതൊക്കെ നമ്മള് വസൂലാക്കും.
സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പിനെ പൊളിച്ച് എംഎം ലോറന്‍സിന്റെ മകള്‍ ആശാ ലോറന്‍സ് കുറിയ്ക്ക് കൊള്ളുന്ന രണ്ട് പോസ്റ്റ് ഇട്ടിട്ടുണ്ട്. അതൊന്ന് നോക്കാം. ആദ്യ പോസ്റ്റിങ്ങനെ...
ഗീവര്‍ഗ്ഗീസ് പുണ്യവാളാ
തെരഞ്ഞെടുപ്പിലെ ആദ്യ ഞായര്‍ ആണ്
ദൈവവിശ്വാസികളെ മാനസിക രോഗികള്‍ എന്ന് പറഞ്ഞ് പരിഹസിക്കുന്ന
ദൈവവിശ്വാസികള്‍ അല്ലാത്ത
കമ്മ്യൂണിസ്റ്റ്ക്കാരുടെ ചതികളില്‍ നിന്ന് രക്ഷിക്കണേ
ദൈവങ്ങള്‍' മിത്താണ്' എന്നാ കമ്യൂണിസ്റ്റ്ക്കാര്‍ പറയുന്നത്.
ദുഷ്ടന്‍മാരില്‍ നിന്ന് രക്ഷിക്കണേ
രണ്ടാമത്തെ പോസ്റ്റ്.....
മതേതരം
മതേതരം
മതേതരം
നാഴികയ്ക്ക് 40 വട്ടം പറയുന്ന
CPIM
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ് മനുഷ്യ കുലത്തെ വഞ്ചിച്ച കമ്മ്യൂണിസ്റ്റുക്കാര്‍
തെരഞ്ഞെടുപ്പില്‍ കാണിക്കുന്ന ചെപ്പടിവിദ്യ
'മത സാമുദായിക ഘടകങ്ങള്‍ '
അനുകൂലമാണെന്ന്
പുതുപള്ളിയിലെ കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിയ്ക്ക് ????????????????
കുര്‍ബാന & നൊവേന പഠിക്കുന്ന തിരക്കിലാണ് സഖാക്കളും സഖാത്തികളും
ചങ്ങനാശ്ശേരിയിലും
കണിച്ചുകുളങ്ങരയിലും
പോകേണം
സാഷ്ടാംഗം പ്രണമിക്കേണം
എം.എസ് സുബ്ബലക്ഷിടെ
സുപ്രഭാതം കേള്‍ക്കണം
ഗണപതി ഹോമം നടത്തേണം
September 5 വരെ
സഖാക്കള്‍ & സഖാത്തികള്‍
തിരക്കിലായിരിക്കും
നിവേദനക്കാര്‍
September 9 ന് വരെ ക്ഷമിക്കേണ്ടതാണ്
പുതുപള്ളി പള്ളിയില്‍ എത്ര കുര്‍ബ്ബാനകള്‍ ഉണ്ടെന്ന്
വികാരി അച്ചനെ വിളിച്ച് ചോദിക്കട്ടെ ????
ഗീവര്‍ഗ്ഗീസ് സഹദ
പുതുപള്ളി പുണ്യാള
കാത്തോളണേ????
പുണ്യാളന് Vote ഉണ്ടോ ആവോ ????
സഖാവേ ഒന്ന് ശ്രദ്ധിച്ചേക്കണേ
ചിരി കൂടുതല്‍ ആയിക്കോട്ടെ......ഇതായിരുന്നു എടുത്ത് കുടയുന്ന പോസ്റ്റ്.
https://www.facebook.com/Malayalivartha






















