മാസപ്പടി വിവാദം വീണയെ താങ്ങി എംവി ഗോവിന്ദന്‍;മുഖ്യനെ മാത്രമല്ല കുടുംബത്തേയും വെളുപ്പിക്കണം പാര്‍ട്ടി,വീണ ഉണ്ടാക്കുന്ന തലവേദനകള്‍ക്ക് സഖാക്കള്‍ മെഴുകി വശംകെടുന്നു,പാര്‍ട്ടി സെക്രട്ടറിയുടെ ചാട്ടം എങ്ങോട്ടാന്ന് മനസ്സിലാകുന്നുണ്ട്,മുഖ്യമന്ത്രി കസേര വല്ലാതെ മോഹിപ്പിക്കുന്നു

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് നേരെ ആരോപണം വന്നതോടെ സിപിഎം പാര്‍ട്ടി ഒന്നാകെ പ്രതിരോധിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ അങ്ങോട്ട് മാറ്റിവെച്ച് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ വീണയെ വെളുപ്പിക്കുന്ന തിരക്കിലാണ്. മാസപ്പടി വിവാദം അനാവശ്യം അത് കണക്കില്‍പ്പെട്ട പണം തന്നെയെന്ന് പാര്‍ട്ടി സെക്രട്ടറി വക ന്യായീകരണം. ഇത് ആദ്യമായല്ല വീണയെ നേതാക്കള്‍ താങ്ങുന്നത്, വീണ ഉണ്ടാക്കുന്ന തലവേദനകള്‍ക്കെല്ലാം കിടന്ന് മെഴുകുന്നത് സഖാക്കളാണ്. മുഖ്യമന്ത്രിയെ മാത്രമല്ല കുടുംബത്തേയും താങ്ങേണ്ട ഉത്തരവാദിത്വമാണ് പാര്‍ട്ടിക്ക്.
രണ്ട് കമ്പനികള്‍ തമ്മില്‍ ഒപ്പുവെച്ച കരാറാണെന്നും അതുപ്രകാരം പ്രതിഫലം പറ്റാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഏത് സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. സേവനം എന്താണെന്ന് കമ്പനിയാണ് പറയേണ്ടതെന്നും അദ്ദേഹം തുടര്‍ന്നു. രണ്ടു കമ്പനികള്‍ തമ്മിലുള്ള സത്യസന്ധമായ കരാറാണ്. അതുമായി ബന്ധപ്പെട്ട് ക്രയവിക്രയങ്ങള്‍ നടത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. പ്രതിഫലവും വാങ്ങാം. സേവനം ലഭിച്ചെന്ന് കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്. ആദായനികുതി സംബന്ധമായ കാര്യങ്ങളും പാലിച്ചിട്ടുണ്ട്. എന്നിട്ടും ഇതിനെ പര്‍വതീകരിച്ച് മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിക്കുകയാണ്. ഇത് കണക്കില്‍പ്പെട്ട പണം തന്നെയാണ്. ഇക്കാര്യത്തില്‍ വേറെ വിശദീകരണത്തിന്റെ ആവശ്യമില്ല എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇത് തീവ്രത കുറഞ്ഞ മാസപ്പടി വാങ്ങലാകും അല്ലേ സഖാവെ.
സാധാരണ നേതാക്കന്മാരുടെ കുടുംബങ്ങളിലേക്ക് നീളുന്ന ആരോപണങ്ങളില്‍ പാര്‍ട്ടി ഇങ്ങനെ കിടന്ന് മെഴുകാറില്ല. പക്ഷ ഇവിടെ വീണ ആയത് കൊണ്ട് ചേര്‍ത്ത് നിര്‍ത്തും. പാര്‍ട്ടിക്ക് കളങ്കം വരുന്ന പരിപാടികളില്‍ എംവി ഗോവിന്ദന്‍ ശബ്ദം കടുപ്പിക്കാറുണ്ട്. വീണയുടെ കാര്യത്തില്‍ വളരെ സൗമ്യനാണ് ഗോവിന്ദന്‍. ഒന്നുകില്‍ വീണയ്ക്ക് നേരെ ഉയര്‍ന്ന ആരോപണത്തിന്റെ വാലറ്റത്ത് പാര്‍ട്ടിയുമായ് ബന്ധപ്പെട്ടവര്‍ ഉണ്ടാകാം. അല്ലെങ്കില്‍ ഒരു മുഖ്യമന്ത്രി കുപ്പായം തയ്ച്ച് വെച്ചിരിക്കുന്ന കൂറ്റനാട് മാഷിന് ഇനിയൊരു ഭരണം കിട്ടിയില്ലെങ്കില്‍ കുപ്പായം വെറുതെ ആകില്ലേ. അതിന്റെ ഭയം കൊണ്ട് പാര്‍ട്ടിയെ രക്ഷിക്കേണ്ട ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തിരിക്കുന്നു. ഏതായാലും ഗോവിന്ദന്‍ മാഷ് ക്യാപ്‌സൂളിറക്കി കുറേ നാറും.
ഇതിനിടെ മാസപ്പടി വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മരുമകന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ക്യാപ്റ്റന്‍, ഇരട്ടച്ചങ്കന്‍ എന്നെല്ലാം ആഘോഷിക്കപ്പെടുന്ന പിണറായി വിജയന് മൂന്ന് ദിവസമായി ഒരക്ഷരം മിണ്ടുന്നില്ല. മുഹമ്മദ് റിയാസ് രാജ്യത്തെ ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന ആളായിരുന്നു. ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും മുരളീധരന്‍ പരിഹസിച്ചു. വീണാവിജയനെതിരെ ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍ പുറത്തുവന്നിട്ടും കോണ്‍ഗ്രസിന് വിഷയം സഭയില്‍ ഉന്നയിക്കാന്‍ താത്പര്യമില്ല. വി.ഡി. സതീശന്‍ സഭയില്‍ നിന്ന് പുറത്തുപോകുന്ന വേളയിലാണ് മാത്യു കുഴല്‍നാടന്‍ വായ തുറക്കുന്നെതന്നും കേന്ദ്രമന്ത്രി കൊല്ലത്ത് പറഞ്ഞു. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയവരില്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും നേതാക്കളുണ്ട്. അതുകൊണ്ടാണ് സഹകരണത്തോടെ വിഷയത്തില്‍ ഇരുകൂട്ടരും നീങ്ങുന്നത്. കബളിപ്പിക്കലിന്റേയും ഒത്തുതീര്‍പ്പിന്റേയും രാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും മന്ത്രി പ്രതികരിച്ചു.
https://www.facebook.com/Malayalivartha






















