പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തും...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തും. 24ന് പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി പുതുപ്പള്ളിയിലും അയര്‍ക്കുന്നത്തും നടക്കുന്ന എല്‍.ഡി.എഫിന്റെ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും. അതേസമയം ആദ്യഘട്ടത്തില്‍ മന്ത്രിമാര്‍ ആരും പ്രചാരണത്തിന് ഉണ്ടാകില്ലെന്നാണ് വിവരം. 31ന് ശേഷമാണ് രണ്ടാംഘട്ട പ്രചാരണം.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വ്യക്തിപരമായ ആക്രമണത്തിലേക്ക് തിരിയേണ്ട എന്നാണ് സി.പി.എം നിലപാട്. പുതുപ്പള്ളിയില്‍ രാഷ്ട്രീയം മാത്രം പറയും. വികസനം തടസപ്പെടുത്തുന്ന പ്രതിപക്ഷ നയം ആയുധമാക്കണമെന്നും കേന്ദ്രത്തിന്റെ നയസമീപനങ്ങള്‍ ചര്‍ച്ചയാക്കണമെന്നുമാണ് തീരുമാനം.
ഈ മാസം 16ന് സി.പി.എം കണ്‍വെന്‍ഷന്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. 17നാണ് ജെയ്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയുണ്ടാകും.
https://www.facebook.com/Malayalivartha






















