കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചു

ഇടുക്കി കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിറുത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന ഉപ്പുതറ സ്വദേശി സോമിനിയെന്ന് വിളിക്കുന്ന സൗദാമിനിയാണ് (67) മരിച്ചത്. ഇന്ന് രാത്രി എഴുമണിയോടെയായിരുന്നു അപകടം.
കമ്പംമേട് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബിബിന്‍ ദിവാകരനും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്കാണ് പാറയും മണ്ണും വീണത്. പാഞ്ചാലിമേട് സന്ദര്‍ശിച്ച ശേഷം തിരികെ വരുംവഴിയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് അതിശക്തമായ മഴയായിരുന്നു. വാഹനം നിറുത്തി വിശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.
ബിബിന്റെ ഭാര്യയും കട്ടപ്പന വനിത പൊലീസ് സ്‌റ്റേഷന്‍ സി.പി.ഒയുമായ അനുഷ്‌കയെ കഴുത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ബിബിന്‍, മക്കളായ ആദവ് (5), ലക്ഷ്യ (8 മാസം), അനുഷ്‌കയുടെ അമ്മ ഷീല എന്നിവരെ നിസാര പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha






















