ചാണ്ടി ഉമ്മന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വീല്‍നട്ട് ഇളകി... സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വീല്‍നട്ട് ഇളകി. സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഞായറാഴ്ച വൈകിട്ട് സി.എം.എസ് കോളേജില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസുമായുള്ള പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങാന്‍ തുടങ്ങുമ്പോഴാണ് കാറിന്റെ വീല്‍നട്ട് ഇളകിയതായി കണ്ടെത്തിയത്. ചാണ്ടി ഉമ്മന്‍ സ്ഥിരം സഞ്ചരിച്ചിരുന്ന കാറിലായിരുന്നില്ല സി.എം.എസ് കോളേജിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.
വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങി ടയര്‍ നട്ടുകള്‍ മുറുക്കിയാണ് യാത്ര തുടര്‍ന്നത്. സംഭവം പൊലീസ് സ്വമേധയാ അന്വേഷിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വലിയൊരു അപകടത്തില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ രക്ഷപ്പെട്ടത് , സത്യം പുറത്തുവരണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാകുമ്പോഴാണ് പുതിയ സംഭവം. സെപ്തംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. എട്ടിന് ഫലപ്രഖ്യാപനം ഉണ്ടാകും.
https://www.facebook.com/Malayalivartha






















