എസ് ഐയെയും പൊലീസുകാരെയും ക്ലബ്ബില്‍ പൂട്ടിയിട്ട് അക്രമിച്ചു... സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ അത്താഴക്കുന്നില്‍ ടൗണ്‍ എസ് ഐയെയും പൊലീസുകാരെയും ക്ലബ്ബില്‍ പൂട്ടിയിട്ട് അക്രമിച്ചു. മര്‍ദ്ദനത്തില്‍ എസ്‌ഐസിഎച്ച് നസീബിന് ഷോള്‍ഡറിനും സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനും പരിക്കേറ്റു. പട്രോളിങ്ങിനിടെ ക്ലബ്ബില്‍ മദ്യപിക്കുന്നത് കണ്ടാണ് കയറിയതെന്നും ക്ലബ്ബില്‍ കയറിയപ്പോള്‍ പുറത്ത് നിന്ന് വാതില്‍ പൂട്ടി അകത്ത് ഉണ്ടായിരുന്ന ഏഴ് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. അന്‍വര്‍, അഭയ്, അഖിലേഷ് എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
https://www.facebook.com/Malayalivartha






















