ചാണ്ടി ഉമ്മന് വിജയാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് വിജയാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടണമെന്നും, പിതാവിന്റെ പാത പിന്തുടര്‍ന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് രാഹുല്‍ ഗാന്ധി ചാണ്ടി ഉമ്മനോട് പറഞ്ഞു.
ചാണ്ടി ഉമ്മനെ ഫോണില്‍ വിളിച്ചാണ് രാഹുല്‍ ഗാന്ധി ആശംസകള്‍ അറിയിച്ചത്. ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രവര്‍ത്തനങ്ങളും രാഹുല്‍ വിലയിരുത്തി.
മീനടം മണ്ഡലത്തില്‍ മഞ്ഞാടി ഭാഗത്ത് ഗൃഹസന്ദര്‍ശനം നടത്തി കൊണ്ടിരിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിളി വന്നത്. രാഹുല്‍ ഗാന്ധിയുടെ ആത്മാര്‍ത്ഥമായ പിന്തുണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതായി ചാണ്ടി ഉമ്മനും പറഞ്ഞു.
https://www.facebook.com/Malayalivartha






















