തിരുവനന്തപുരത്ത് വാക്ക് തര്‍ക്കത്തിനിടയില്‍ ഗൃഹനാഥന്‍ കുത്തേറ്റുമരിച്ചു

തിരുവനന്തപുരത്ത് വാക്ക് തര്‍ക്കത്തിനിടയില്‍ ഗൃഹനാഥന്‍ കുത്തേറ്റുമരിച്ചു. ഞായറാഴ്ച വൈകിട്ട് 3.30ഓടെയാണ് സംഭവം നടന്നത്. ഭാര്യാസഹോദരിയുടെ മകന്റെ കുത്തേറ്റ് കഠിനംകുളം ശാന്തിപുരം റീനു ഹൗസില്‍ മത്സ്യത്തൊഴിലാളിയായ റിച്ചാര്‍ഡാണ് (52) മരിച്ചത്. സംഭവത്തിലെ പ്രതി ശാന്തിപുരം അര്‍ത്തിയില്‍ പുരയിടത്തില്‍ സനിലിനെ (32) കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് ശാന്തിപുരത്ത് റിച്ചാര്‍ഡിന്റെ വീടിനു മുന്നിലായിരുന്നു സംഭവം. സനിലും റിച്ചാര്‍ഡുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് അടിപിടിയിലെത്തുകയുമായിരുന്നു. കോപാകുലനായ സനില്‍ തൊട്ടടുത്ത വീട്ടില്‍ കയറി കത്തിയെടുത്ത് കൊണ്ട് വന്ന് റിച്ചാര്‍ഡിനെ കുത്തുകയായിരുന്നു.
കുത്തേറ്റ് കുഴഞ്ഞു വീണ റിച്ചാര്‍ഡിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെയും കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റിച്ചാര്‍ഡും സനിലും തമ്മിലുണ്ടായ അടിപിടിയില്‍ സനിലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha






















