തര്‍ക്കത്തിനൊടുവില്‍ കൊലപാതകം... കല്ലമ്പലത്ത് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്....

കല്ലമ്പലത്ത് യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച കല്ലമ്പലം സ്വദേശി രാജുവിന്റെ സുഹൃത്ത് സുനിലിനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
രാജുവിനെ നാവായിക്കുളത്തുള്ള സ്വകാര്യ വ്യക്തിയുടെ വയലിലെ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മരണത്തില്‍ ദുരുഹത ആരോപിച്ച് ഇദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ടായിരുന്നു.
പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. സുഹൃത്തുമൊത്ത് ഇദ്ദേഹം മദ്യപിക്കുന്നതിനിടെയായിരുന്നു കൊലപാതകം. മദ്യപാനത്തിനിടെ സുനിലിന്റെ ഗ്ലാസ് രാജു തട്ടിത്തെറിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാജുവിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതായി സുനില്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് .
"
https://www.facebook.com/Malayalivartha






















