പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്.... വൈകിട്ട് 4 മണിക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും,പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ അധ്യക്ഷത വഹിക്കും, ഇടതുമുന്നണിയുടെ കണ്‍വെന്‍ഷന്‍ പതിനാറിന്, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും, ഇടത് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്.... വൈകിട്ട് 4 മണിക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും,പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ അധ്യക്ഷത വഹിക്കും
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, യുഡിഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, ഷിബു ബേബി ജോണ്‍, മാണി സി കാപ്പന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. പതിനാറിനാണ് ഇടതുമുന്നണിയുടെ കണ്‍വെന്‍ഷന്‍. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉത്ഘടനം ചെയ്യും. ഇടത് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെത്തും.
24 ന് പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി അയര്‍ക്കുന്നത്തും പുതുപ്പള്ളിയിലും ചേരുന്ന എല്‍ഡിഎഫിന്റെ യോഗങ്ങളില്‍ പങ്കെടുക്കും. അതേസമയം, ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാര്‍ പങ്കെടുക്കുന്നില്ല. 31 ന് ശേഷമാണ് രണ്ടാം ഘട്ട പ്രചാരണം. ഇടത് വലത് മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ പ്രചരണ രംഗവും പതിയെ ചൂട് പിടിക്കുകയാണ്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികസനം മുതല്‍ വിലക്കയറ്റം വരെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാക്കിയാണ് മുന്നണികള്‍ മുന്നേറുന്നത്. പുതുപ്പള്ളിയില്‍ വികസന സംവാദത്തിന് ചാണ്ടി ഉമ്മനെ ജെയ്ക് സി തോമസ് വെല്ലുവിളിച്ചപ്പോള്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി എന്തുചെയ്‌തെന്ന ചോദ്യമാണ് ചാണ്ടി ഉമ്മന്‍ ഉന്നയിക്കുന്നത്.
ഇരു സ്ഥാനാര്‍ഥികളും പ്രചരണ രംഗത്ത് മുന്നേറുമ്പോള്‍ ബി ജെ പി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥി ആരാകും എന്നറിയാനുള്ള കാത്തിരിപ്പ് തുടരുന്നു. ചാണ്ടി ഉമ്മന് വിജയാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
"
https://www.facebook.com/Malayalivartha






















