ഭാഗ്യാന്വേഷികളുടെ തിക്കിത്തിരക്കില്‍ തിരുവോണം ബമ്പര്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പ്.....രണ്ടാഴ്ച കൊണ്ട് വിറ്റ് പോയത് പതിനേഴര ലക്ഷം ടിക്കറ്റ്...

ഭാഗ്യാന്വേഷികളുടെ തിക്കിത്തിരക്കില്‍ തിരുവോണം ബമ്പര്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പ്. പുറത്തിറക്കി രണ്ടാഴ്ച കൊണ്ട് വിറ്റ് പോയത് പതിനേഴര ലക്ഷം ടിക്കറ്റ്്. ഭാഗ്യാന്വേഷികളിലേറെയും പാലക്കാട്ടാണ്. തൊട്ട് പിന്നില്‍ തിരുവനന്തപുരവുമുണ്ട്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപ.
പൊതുജനാഭിപ്രായം കണക്കിലെടുത്ത് സമ്മാന ഘടനയില്‍ കാതലായ മാറ്റങ്ങളോടെയാണ് ഇത്തവണ ഓണം ബംബറിറക്കിയത്. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 ടിക്കറ്റിനും നകാന്‍ തീരുമാനിച്ചതോടെ ബംബര്‍ വാങ്ങാന്‍ തിക്കിത്തിരക്കായി. പുറത്തിറക്കിയ അന്ന് മുതല്‍ ദിവസം ശരാശരി ഒരു ലക്ഷം ടിക്കറ്റെങ്കിലും ചെലവാകുന്നുണ്ട്. ഏറ്റവും അധികം വില്‍പ്പന നടന്നത് പാലക്കാട്ടും തൊട്ട് പിന്നില്‍ തിരുവനന്തപുരവുമാണ്.
30 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ അച്ചടിച്ചത്. ഒരു ടിക്കറ്റിന് വില 500 രൂപയാണ് വില. കഴിഞ്ഞ വര്‍ഷം അറുപത്താറര ലക്ഷം ടിക്കറ്റ് വിറ്റ് പോയിരുന്നു. ഇത്തവണ റെക്കോഡുകള്‍ ഭേദിക്കുന്ന വില്‍പ്പന നടക്കുമെന്ന കണക്ക് കൂട്ടലിലാണ് ലോട്ടറി വകുപ്പ്.
"
https://www.facebook.com/Malayalivartha






















