രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും....

രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍ വിതരണംചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. അറുപത് ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും..
1762 കോടി രൂപ ഇതിനായി ധനവകുപ്പ് അനുവദിച്ചു. സാമൂഹ്യസുരക്ഷാ പെന്‍ഷന് 1550 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 212 കോടിയുമാണ് നല്‍കിയത്.
സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അര്‍ഹരില്‍ 26.74 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ തുക എത്തും. ബാക്കിയുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍വഴി നേരിട്ടും. ക്ഷേമനിധി പെന്‍ഷന്‍ അതത് ബോര്‍ഡുകള്‍ വിതരണം ചെയ്യും. 23നു മുമ്പ് വിതരണം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ച് ധനമന്ത്രി .
https://www.facebook.com/Malayalivartha






















