കണ്ണീര്‍ക്കാഴ്ചയായി.... അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥി സ്വകാര്യ ബസിടിച്ചു മരിച്ചു....അമ്മ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

കണ്ണീര്‍ക്കാഴ്ചയായി.... അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥി സ്വകാര്യ ബസിടിച്ചു മരിച്ചു. കോട്ടാത്തല മൂഴിക്കോട് ഗോപഭവനത്തില്‍ ഗോപകുമാറിന്റെയും ഡയാനയുടെയും ഏക മകന്‍ മൂഴിക്കോട് ജിഎല്‍പിഎസ് വിദ്യാര്‍ഥി ജി.സിദ്ധാര്‍ഥാണു (9)മരിച്ചത്.
അമ്മ ഡയാന ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.
ഇന്നലെ രാവിലെ ഏഴരയോടെ കോട്ടാത്തല തണ്ണീര്‍പ്പന്തല്‍ ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം നടന്നത്. കോട്ടാത്തല ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ചെണ്ട പഠിക്കുന്നതിനായി അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്നു സിദ്ധാര്‍ഥ്.
സ്‌കൂട്ടര്‍ മെയിന്‍ റോഡില്‍ നിന്നു തണ്ണീര്‍ പന്തല്‍ ക്ഷേത്രത്തിനു പിന്‍ഭാഗത്തുള്ള ഉപറോഡിലേക്കു കടക്കുന്നതിനായി തിരിയവേ അമിത വേഗത്തിലെത്തിയ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഈ ബസ് മറ്റൊരു ബസിനെ മറികടന്ന് എത്തിയതാണെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ ഇരുവരെയും കൊട്ടാരക്കരയിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ ആശുപത്രികളിലേക്കും മാറ്റുകയായിരുന്നു. എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ധാര്‍ഥ് ഉച്ചയോടെ മരണത്തിന് കീഴടങ്ങി. സിദ്ധാര്‍ഥിന്റെ അച്ഛന്‍ ഗോപകുമാര്‍ മസ്‌കത്തിലാണ്.
https://www.facebook.com/Malayalivartha






















