ദേശീയപാതയില്‍ വളഞ്ഞങ്ങാനത്ത്, നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്കു കൂറ്റന്‍ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞുവീണു വീട്ടമ്മ മരിച്ചു...

ദേശീയപാതയില്‍ വളഞ്ഞങ്ങാനത്ത്, നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്കു കൂറ്റന്‍ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞുവീണു വീട്ടമ്മ മരിച്ചു. കാറിനുളളില്‍ കുടുങ്ങിപ്പോയ ഉപ്പുതറ പുളിങ്കട്ട ചാത്തനാട്ട് സോമിനി (57) ആണു മരിച്ചത്. അപകടത്തില്‍ 5 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. സംഭവം നടന്ന് 40 മിനിറ്റു കഴിഞ്ഞാണു സോമിനിയെ വാഹനത്തില്‍നിന്നു പുറത്തെടുക്കാനായത്.
കട്ടപ്പന സ്വദേശികളും പൊലീസ് ഉദ്യോഗസ്ഥരുമായ ബിബിന്‍ (35), ഭാര്യ അനുഷ്‌ക (31), ഇവരുടെ മക്കളായ ആദവ് (5), ലക്ഷ്യ (8 മാസം), അനുഷ്‌കയുടെ മാതാവ് ഷീല (52) എന്നിവര്‍ക്കാണു പരുക്കേറ്റത്.
അനുഷ്‌കയെയും ഷീലയെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിബിന്‍അനുഷ്‌ക ദമ്പതികളുടെ വീട്ടുജോലിക്കാരിയാണു മരിച്ച സോമിനി. ഇന്നലെ രാത്രി 7ന് ആണ് അപകടം. വൈകിട്ട് പെയ്ത കനത്ത മഴ മൂലമാണു മണ്ണിടിഞ്ഞു വീണതെന്നാണു നിഗമനം.
പാഞ്ചാലിമേട് സന്ദര്‍ശിച്ചു കട്ടപ്പനയിലേക്കു മടങ്ങുന്നതിനിടെ കുഞ്ഞിനു കുറുക്കു കൊടുക്കാനാണു വാഹനം നിര്‍ത്തിയത്. ഈ സമയത്താണു മലമുകളില്‍ നിന്നു പാറക്കല്ലുകളും മണ്ണും കാറിനു മുകളിലേക്കു പതിച്ചത്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അഗ്‌നിരക്ഷാസേനയും പൊലീസുമെത്തി മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണു പാറക്കല്ലുകള്‍ നീക്കം ചെയ്തത്. സോമിനിയുടെ ഭര്‍ത്താവ്: പ്രദീപ്. മൂന്നു മക്കളുണ്ട്.
https://www.facebook.com/Malayalivartha






















